Malayalam Breaking News
തന്റെ കട്ട ആരാധകരെ കണ്ടെത്താന്‍ മോഹന്‍ലാല്‍ ചെയ്ത സൂത്രം…. ഒടുവില്‍ അവരെ കണ്ടെത്തി
തന്റെ കട്ട ആരാധകരെ കണ്ടെത്താന്‍ മോഹന്‍ലാല്‍ ചെയ്ത സൂത്രം…. ഒടുവില്‍ അവരെ കണ്ടെത്തി
തന്റെ കട്ട ആരാധകരെ കണ്ടെത്താന്‍ മോഹന്‍ലാല്‍ ചെയ്ത സൂത്രം…. ഒടുവില്‍ അവരെ കണ്ടെത്തി
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍സ്റ്റാണ് മോഹന്‍ലാല്‍. 50 കഴിഞ്ഞിട്ടും ഇന്നും മോഹന്‍ലാലിന്റെ ആരാധകരില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ തന്റെ കടുത്ത ആരാധകരെ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ താരം. അതിനായി മോഹന്‍ലാല്‍ ഒരു സൂത്രവും പ്രയോഗിച്ചത്.
ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം. ഏറ്റവും ഒടുവില്‍ റിലീസായത് അജോയ് വര്‍മയുടെ നീരാളിയും. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പുറത്തിറങ്ങിയത് മുതല്‍ ഇതുവരെ അദ്ദേഹത്തെ നെഞ്ചിലേറ്റിയിട്ടുള്ള ആരാധകര്‍ നിരവധിയാണ്.
തന്റെ ആരാധകരെ (ആരാധകന്‍/ആരാധിക) നേരില്‍ കണ്ടറിയാന്‍ മോഹന്‍ലാല്‍ ഒരു മസ്തരം പ്രഖ്യാപിച്ചിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ നീരാളി വരെയുള്ള ചിത്രങ്ങളില്‍ എത്ര പാട്ടുകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് ഉത്തരം നല്‍കുക. ഇതായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. നിരവധി പേര്‍ മറുപടി പറഞ്ഞെങ്കിലും മൂന്നു വിജയികളെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.
വിജയികള്‍ക്ക് ഒന്നാം സമ്മാനമായി നല്‍കുന്നത് തായ്‌ലന്‍ഡ് ട്രിപ്പാണ്. മൂന്നു പകലുകളും നാലു രാത്രികളും വിജയിക്ക് തായ്‌ലന്‍ഡില്‍ സൗജന്യ വാസം. രണ്ടാം സമ്മാനം ഒരു സ്മാര്‍ട്ട്‌ഫോണ്‍, മൂന്നാം സമ്മാനം ഓഡിയോ സിസ്റ്റം. ഒടുവില്‍ ശരിയായ ഉത്തരം നല്‍കിയ മൂന്നു ആരാധകരുടെ പേരുകള്‍ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനം കരസ്ഥമാക്കിയിരിക്കുന്നത് വൈശാഖ് എസ്.എസ് ആണ്. രണ്ടാം സമ്മാനം മഹേഷ് എസ്.എല്‍, മൂന്നാം സമ്മാനം രാഹുല്‍ രവീന്ദ്രന്‍ എന്നിവരും സ്വന്തമാക്കി. എന്നാല്‍ ഇതിന്റെ ശരിയുത്തരം അറിയാന്‍ കുറച്ചുനാളുകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്നും ഔദ്യോഗിക പരിപാടിയില്‍ ഉത്തരം പ്രഖ്യാപിക്കുമെന്നാണ് മോഹന്‍ലാലിനോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
