Malayalam Articles
ഡി.ബി കൂപ്പർ – ഇന്നും കണ്ടുപിടിക്കാൻ കഴിയാത്ത അതിബുദ്ധിമാനായ ഒരു കള്ളന്റെ കഥ !!
ഡി.ബി കൂപ്പർ – ഇന്നും കണ്ടുപിടിക്കാൻ കഴിയാത്ത അതിബുദ്ധിമാനായ ഒരു കള്ളന്റെ കഥ !!
ഡി.ബി കൂപ്പർ – ഇന്നും കണ്ടുപിടിക്കാൻ കഴിയാത്ത അതിബുദ്ധിമാനായ ഒരു കള്ളന്റെ കഥ !!
മുകളിൽ കൊടുത്തിട്ടുള്ള ചിത്രത്തില്‍ കാണുന്ന ആളിന്റെ പേര് ഡി ബി കൂപ്പര്‍ എന്നാണ്. ഒറ്റനോട്ടത്തില്‍ ഒരു പള്ളി വികാരിയായോ, കപ്പ്യാരായോ, അല്ലെങ്കില്‍ പരമസാധുവായ ഒരു കുടുംബനാഥനായോ, ശാസ്ത്രഞ്ജനായോ ഒക്കെ തോന്നാം. പക്ഷെ ഈ ലോകത്ത് ഇന്നുവരെ ആരും ചെയ്തിട്ടില്ലാത്ത സാഹസമാണ് ഈ മനുഷ്യന്‍ ചെയ്‌തത്. എന്താണെന്നറിയണ്ടേ ?! നമുക്ക് നോക്കാം…
1971 നവംബര്‍ 24 , പോർട്ട് ലാൻഡ്ലെ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും വാഷിംഗ്‌ടണ്ണിലെ സിയാച്ചിനിലേക്ക് പോകാനുള്ള നോർത്ത് വെസ്റ്റ് ഓറിയന്റഡ് എയർലൈൻസിന്റെ വിമാനം തയ്യാറായി കിടക്കുന്നു, പൊതുവേ തിരക്കുള്ള സമയം അല്ലാത്തതിനാല്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അവസാന നിമിഷം ഒരാള്‍ ഓടി കിതച്ചെത്തി. ഡി ബി കൂപ്പർ എന്ന ഡാന്‍ ബി കൂപ്പര്‍. കണ്ടാല്‍ സുമുഖന്‍, ശാന്തന്‍. കൈയ്യില്‍ ഒരു പെട്ടിയുമുണ്ട്. സുരക്ഷാ ചെക്കിംഗ് ഒന്നും അത്ര കര്‍ശനമാല്ലാത്ത കാലഘട്ടത്തിലാണ് ഇത് നടക്കുന്നതെന്ന് ഓര്‍ക്കണം.
അയാള്‍ വിമാനത്തില്‍ കയറിപ്പറ്റി. വിമാനം ഉയര്‍ന്നു. എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ആരായാന്‍ എത്തിയ എയര്‍ ഹോസ്റ്റസ്സിനോട് തനിക്കു ഒരു കടലാസും പേനയും വേണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. അവള്‍ അത് എത്തിച്ചുകൊടുത്തു. തിരികെ പോകാന്‍ തുനിഞ്ഞപ്പോള്‍ അയാള്‍ വിലക്കിക്കൊണ്ട് തന്റെ അടുത്തിരിക്കാന്‍ പറഞ്ഞു. അയാള്‍ ആ കടലാസില്‍ എന്തോ എഴുതിയ ശേഷം കോക്ക്പിറ്റിൽ (വിമാനത്തില്‍ പൈലറ്റും മറ്റും ഇരിക്കുന്ന മുറി) എത്തിക്കാന്‍ ആവശ്യപ്പെട്ടു. കടലാസ് വായിച്ചു നോക്കിയ അവള്‍ ഞെട്ടി. അതില്‍ ഇപ്രകാരം എഴുതിയിരുന്നു.
“എനിക്ക് നിങ്ങളെ ആരെയും അധികം ബുദ്ധിമുട്ടിക്കാന്‍ താല്‍പ്പര്യമില്ല. എന്റെ കൈവശമുള്ള പെട്ടിയില്‍ ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബാണ്. എനിക്ക് ചില ആവശ്യങ്ങളുണ്ട്. അത് നേടിയാല്‍ ഞാന്‍ പൊയ്ക്കോളാം.”
സന്ദേശം കോക്ക്പിറ്റിലെത്തി. അത് വായിച്ച ക്യാപ്റ്റന്‍ അയാളുടെ പക്കലെത്തി പെട്ടി തുറന്നു കാണണം എന്ന് ആവശ്യപെട്ടു. നോക്കിയപ്പോള്‍ പെട്ടിക്കുള്ളില്‍ ചുവന്ന നിറത്തിലുള്ള മൂന്നു സിലിണ്ടറുകള്‍ ഘടിപ്പിച്ച എന്തോ ഒരു ഉപകരണം ആയിരുന്നു. ബോംബ് തന്നെ എന്ന് അവര്‍ ഉറപ്പിച്ചു.
ഉടന്‍ തന്നെ അവര്‍ വിവരം സിയാചിൻ എയർപോർട്ടിലെ അധികൃതരെ അറിയിച്ചു …അവര്‍ പോലീസിനെയും. കൂപ്പറിന്റെ ആവശ്യം ഇതായിരുന്നു. 20 ലക്ഷം ഡോളർ (ഇന്നത്തെ കണക്കില്‍ 1 കോടി 30 ലക്ഷത്തോളം ഇന്ത്യന്‍ രൂപ ), കൂടാതെ ഒരു മിലിട്ടറി നിര്‍മിത പാരച്ച്യൂട്ടും. ആവശ്യം അംഗീകരിക്കാതെ അവര്‍ക്ക് നിവര്‍ത്തി ഉണ്ടായിരുന്നില്ല. ഒരുപാട് യാത്രക്കാര്‍ ഇല്ലായെങ്കിലും ഏകദേശം 42 പേരുണ്ട്. കൂടാതെ രണ്ടു ജീവനക്കാരും, രണ്ടു പൈലറ്റ്‌മാരും കൂടെ ഒരു ഫ്ലൈറ്റ് എഞ്ചിനീയറും.
വിമാനം സിയാചിൻ എയർപോർട്ടില്‍ ഇറങ്ങി. ഒരു പോലീസ് ഓഫീസര്‍ കൂപ്പര്‍ ആവശ്യപ്പെട്ട രൂപയും പാരച്ചൂട്ടുമായി വിമാനത്തിന്റെ വാതിലില്‍ എത്തി. സ്‌നൈപ്പർ ഷൂട്ടേർസ് സജ്ജമായിരുന്നു അവിടെ. പണം വാങ്ങാന്‍ കൂപ്പര്‍ വാതിലില്‍ എത്തുന്ന നിമിഷം വെടിവെച്ച് വീഴ്ത്താന്‍ അവര്‍ പദ്ധതി ഇട്ടിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി മനസിലാക്കിയ കൂപ്പര്‍ ഒരു പൈലറ്റിന്റെ യുണിഫോം ഊരിവാങ്ങി അത് ധരിച്ചാണ് വാതില്‍ തുറന്നത്. സ്വാഭാവികമായും അത് കൂപ്പര്‍ അല്ലെന്നു തെറ്റിദ്ധരിച്ചു പണം നല്‍കിയ ശേഷം ആ ഓഫീസര്‍ തിരികെ പോയി. വാതില്‍ അടഞ്ഞു.
അല്‍പ്പ സമയത്തിനു ശേഷം വാതില്‍ വീണ്ടും തുറന്നു. ഓരോ യാത്രികരായി പുറത്തേക്കു വരാന്‍ തുടങ്ങി. ഒപ്പം അതിലുണ്ടായിരുന്ന വനിതാ ജീവനക്കാരും. മുഴുവന്‍ ആളുകളും ഇറങ്ങി എന്ന് ഉറപ്പുവരുത്തിയ ശേഷം വീണ്ടും വാതില്‍ അടഞ്ഞു. ഇപ്പോള്‍ വിമാനത്തില്‍ അവശേഷിക്കുന്നത് രണ്ടു പൈലറ്റുമാരും , എഞ്ചിനീയറും, കൂപ്പറും മാത്രം. പിന്നീട് അങ്ങോട്ട് കൂപ്പറിന്റെ തേര്‍വാഴ്ചയായിരുന്നു ..!!
അയാള്‍ വിമാനം മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിലേക്ക് പറത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ ചില നിബന്ധനകള്‍ അയാൾ പാലിക്കാൻ പറഞ്ഞു – വിമാനം 10000 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ പോകാന്‍ പാടില്ല, APU ( auxilary power unit ) ഉപയോഗിക്കരുത്, ലാൻഡിംഗ് ഗിയർ (പിന്‍ വശത്തെയും മുന്‍ വശത്തെയും വീലുകള്‍ ) താഴ്ന്നു തന്നെ ഇരിക്കണം, 190 കിലോമീറ്ററില്‍ കൂടുതല്‍ വേഗത വരിക്കാന്‍ പാടില്ല. അവര്‍ക്ക് വേറെ നിവര്‍ത്തിയുണ്ടായിരുന്നില്ല. കൂപ്പറിന്റെ കൈവശം ഉള്ളത് ബോംബാണ്. വിമാനം വീണ്ടും ഉയര്‍ന്നു. മെക്സിക്കോ ലക്ഷ്യമാക്കി നീങ്ങി. കൂപ്പര്‍ കോക്ക്പിറ്റ് വിട്ടു. വിമാനം നെവാഡ പ്രവശ്യയിലേക്ക് പ്രവേശിച്ചപ്പോള്‍ ശക്തമായ ഉലച്ചില്‍ അനുഭവപ്പെട്ടു. പരിശോധിച്ചപ്പോള്‍ വിമാനത്തിന്റെ ആഫ്ട് അയർസ്റ്റയർ (പിൻ ഭാഗത്ത് ചരക്ക് കയറ്റാനായി ഉള്ള വലിയ വാതില്‍ ) തുറക്കപ്പെട്ടതായി കണ്ടു. അവര്‍ ഉടന്‍ തന്നെ വിമാനം നെവാഡയിലെ തന്നെ മിലിട്ടറി അധീനതയിലുള്ള റെനോ എയർപോർട്ടുമായി ബന്ധപ്പെട്ടു. സര്‍വ്വ സന്നാഹങ്ങളും തയാറാക്കി നിര്‍ത്താനും ആവശ്യപ്പെട്ടു .
വിമാനം റെനോയില്‍ ഇറങ്ങി. ആ നാട്ടിലുള്ള സകല പോലീസുകാരും, പട്ടാളക്കാരും, സീക്രെട് ഏജന്‍സികളും അവിടെ കൂപ്പറിനായി അണിനിരന്നു. അവസാനം അരിച്ചു പെറുക്കി നോക്കിയിട്ട് കൂപ്പറിനേം കണ്ടില്ല, പൈസയും ഇല്ല, ബോംബും ഇല്ല, പാരച്ചൂട്ടും ഇല്ല !! നെവാഡയിലെ തന്നെ ഏതോ വനാന്തര ഭാഗത്തിന് മുകളില്‍ വച്ച് പൈസയും, ബോംബ് എന്ന് അവകാശപ്പെടുന്ന പെട്ടിയും എടുത്തു അയാള്‍ പാരച്ചൂട്ടില്‍ ആഫ്ട് എയർസ്റ്റയർ വഴി ചാടി രക്ഷപെട്ടിരുന്നു !!
കാട് മുഴുവന്‍ അരിച്ചുപെറുക്കി നോക്കിയെങ്കിലും ആരുടേയും ഒരു പൊടിപോലും കിട്ടിയില്ല !!.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളെയും പോലീസിനെയും കബളിപ്പിച്ച് അപ്രത്യക്ഷനായ ഡിബി കൂപ്പര്‍ ഇന്നും ചുരുള്‍ അഴിയാ രഹസ്യമാണ്.
The story of DB Cooper