Tamil
രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ
രാക്ഷസൻ രണഅഠആൺ ഭാഗം വീണ്ടും…; പുത്തൻ വിവരം പങ്കുവെച്ച് സംവിധായകൻ
2018 ൽ വിഷ്ണു വിശാൽ നായകനായി പുറത്തെത്തിയ തമിഴ് ചിത്രമായിരുന്നു രാക്ഷസൻ. തെന്നിന്ത്യയാകെ ശേരദ്ധ നേടിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ബോക്സോഫീസിൽ മികച്ച വിജയം കൈവരിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ ഇടയ്ക്കിടെ നടക്കാറുണ്ട്.
ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം അടുത്ത വർഷം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ. ഐശ്വര്യ ലക്ഷ്മി നായികയായ ഗാട്ടാഗുസ്തിയുടെ രണ്ടാം ഭാഗം അണിയറയിലാണെന്നും ഇദ്ദേഹം പറഞ്ഞു. സൈക്കോളജിക്കൽ ത്രില്ലറായ രാക്ഷസനിൽ അമല പോളായിരുന്നു നായികയായെത്തിയത്.
ക്രിസ്റ്റഫർ എന്ന വില്ലൻ കഥാപാത്രമായി രാക്ഷസനിലെത്തിയ ശരവണൻ എന്ന നടനും പ്രകടനത്തിലൂടെ കയ്യടി ലഭിച്ചിരുന്നു. മുണ്ടാസുപട്ടി എന്ന ചിത്രമൊരുക്കിയ സംവിധായകനായ രാംകുമാർ പതിവ് ശൈലിയിൽ നിന്ന് മാറിയൊരുക്കിയ ചിത്രവുമായിരുന്നു രാക്ഷസൻ. ചിത്രം നേരത്തെ തെലുങ്കിലേക്കും റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു.
ബെല്ലംകൊണ്ട ശ്രീനിവാസ് നായകനായെത്തിയ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികയായത്. രാക്ഷസുഡു എന്ന പേരിലാണ് ചിത്രം തെലുങ്കിൽ പുറത്തിറങ്ങിയത്. ഈ ചിത്രവും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. ഇപ്പോൾ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
