Connect with us

ദിയയുടെ ജീവിതത്തിലെ പുതിയ വിശേശങ്ങൾ ഇങ്ങനെ; സത്യങ്ങൾ എല്ലാം പുറത്ത്.!

Malayalam

ദിയയുടെ ജീവിതത്തിലെ പുതിയ വിശേശങ്ങൾ ഇങ്ങനെ; സത്യങ്ങൾ എല്ലാം പുറത്ത്.!

ദിയയുടെ ജീവിതത്തിലെ പുതിയ വിശേശങ്ങൾ ഇങ്ങനെ; സത്യങ്ങൾ എല്ലാം പുറത്ത്.!

സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്‍റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും വിവാഹത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. പരസ്യമായ പ്രണയപ്രഖ്യാപനത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട ദിയയുടെ വിവാഹം കഴിഞ്ഞ ദിവസം കുടുംബം ഔദ്യോഗികമായി ഉറപ്പിച്ചിരിക്കുകയാണ്.  

തന്‍റെ ബോയ്‌ഫ്രണ്ടായ അശ്വിനിനെ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ദിയ പരിചയപ്പെടുത്തിയിരുന്നു. ചേച്ചിയുടെ വിവാഹത്തിനു മുന്‍പേ തന്‍റെ വിവാഹം ഉണ്ടാകുമെന്നും ദിയ പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ ദിയയുടെ വിവാഹമുണ്ടാകുമെന്ന് അമ്മ സിന്ധു കൃഷ്ണയും അറിയിച്ചിരുന്നു. പെണ്ണുകാണൽ ദിവസത്തിന്റെ വീഡിയോ ദിയ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണെന്ന് പറഞ്ഞാണ് ദിയ വീഡിയോ തുടങ്ങുന്നത്. അശ്വിൻ നേരത്തെ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും അശ്വിന്റെ കുടുംബം ആദ്യമായാണ് എത്തുന്നത് എന്നും ദിയ വീഡിയോയിൽ പറയുന്നുണ്ട്. കുർത്തയൊക്കെ ഇട്ടാണ് ദിയ നിൽക്കുന്നത്. കാരണം ഇന്ന് ടോം ബോയ് ലുക്കില്ലാതെ പെൺകുട്ടിയായിരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ദിയ പറഞ്ഞിരുന്നു.

അഹാന വീട്ടിൽ ഉണ്ടായിരുന്നില്ല. ഇഷാനിയും ഹൻസികയും വീട്ടിൽ ഉണ്ടായിരുന്നു. അശ്വിനും കുടുംബവും വീട്ടിലെത്തുന്നതും ദിയയും കുടുംബവും ക്ഷണിക്കുന്നതും ചായ കുടിക്കുന്നതൊക്കെ വീഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ ഇഷാനിയടെയും ഹൻസികയുടെയും പ്രവൃത്തിയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഇരുവരും അത്ര താല്പര്യം ഇല്ലാത്തത് പോലെയാണ് പെരുമാറിയത് എന്നാണ് പറയുന്നത്.

ദിയ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഇക്കാര്യം പലരും കമന്റ് ഇട്ടിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ഇഷാനിയുടെയും ഹൻസികയുടെയും പെരുമാറ്റം കണ്ടപ്പോൾ ശരിക്കും ദേഷ്യം വന്നു. വീട്ടിൽ ഒരു ഗസ്റ്റ് വരുമ്പോൾ അതും ഒരു പരിപാടി നടക്കുമ്പോൾ നല്ല ഡ്രസ് ഇട്ട് വേണം നിൽക്കാൻ, ഇത് നൈറ്റ് ഡ്രസ്സും ഇട്ടുകൊണ്ട് വരുന്ന അതിഥികളെ ബഹുമാനിക്കാത്തത് പോലെ ആയിപ്പോയി എന്നാണ് ഒരു കമന്റ്.

ഇഷാനിയും ഹൻസികയും സഹോദരിമാ‌ർ എന്ന നിലയിൽ പരാജയമാണ്. ഇഷാനിക്ക് ഇഗോ പോലെ തോന്നുന്നു. പിന്നെ ഹൻസിക സാധാരണ ബേബി ആയിട്ട് ക്യൂട്ട്നെസ്സ് ഇട്ടുകിടന്നു മെഴുകുനു. നിങ്ങൾ രണ്ടുപേരും ദിയയെ പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടു. അവൾക്ക് വേണ്ടി വീഡിയോ എടുക്കാമായിരുന്നു. നിങ്ങളുടെ വ്ലോഗിൽ അത് ചെയ്യാമായിരുന്നു. നല്ല വസ്ത്രം ധരിച്ച് അവരെ സ്വീകരിക്കാമായിരുന്നു.

അശ്വിനോട് നല്ല പോലെ സംസാരിക്കാമായിരുന്നു എന്നാണ് വേറൊരു കമന്റ്. ഇഷാനിയുടെ പെരുമാറ്റവും ഡ്രസ്സിംഗും തീരെ ശരിയില്ലായിരുന്നു. ഒരു ഗസ്റ്റ് വന്നാൽ അവരെ റസ്പെക്റ്റ് കൊടുത്തുകൂടെ ഒന്നുമില്ലെങ്കിലും സ്വന്തം ചേച്ചിയുടെ ചെക്കന്റെ വീട്ടുകാരല്ലേ, ദിയയോട് ഒരുപാട് സ്നേഹം എന്നാണ് പറയുന്നത്. ഇങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.

ദിയയുടെ മുൻപ് ഉണ്ടായിരുന്ന പ്രണയം ബ്രേക്ക്പ്പ് ആയതോടെയാണ് അശ്വിനുമായി പ്രണയത്തിലാകുന്നത്. ഇരുവർക്കും ധാരാളം ആരാധകർ ഉണ്ട്. ദിയയ്ക്ക് അശ്വിനും അശ്വിനും തന്നെയാണ് ചേരുന്നതെന്നാണ് ഇവരുടെ ആരാധകർ പറയുന്നത്. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞും ചേർന്ന കുടുംബമാണ് പെണ്ണുകാണലിന് എത്തിയത്.

തമിഴ് ആചാര പ്രകാരം താംബൂലവും പഴങ്ങളുമായാണ് അശ്വിന്റെ അമ്മ എത്തിയത്. സൗഹൃദവും ഇൻസ്റ്റഗ്രാം റീൽസുമായി ആരംഭിച്ച ബന്ധം ഇതുവരെ എത്തിയതിൽ സന്തോഷം ദിയയുടെ വാക്കുകളിലുണ്ടായിരുന്നു. ദിയയുടെ വീട്ടിൽ മൂത്ത സഹോദരി അഹാന ഒഴികെ മറ്റെല്ലാപേരും ചടങ്ങിൽ ഉണ്ടായിരുന്നു. അഹാന ചെന്നൈയിലാണെന്ന് ദിയ വീഡിയോയിൽ അറിയിച്ചിരുന്നു. അഹാനയുടെ തൊട്ടുതാഴെയുള്ള അനുജത്തിയാണ് ദിയ. ഇഷാനിയും ഹൻസികയും അഹാനയുടെയും ദിയയുടെയും അനുജത്തിമാരാണ്. 

More in Malayalam

Trending

Recent

To Top