Connect with us

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം; കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി

News

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നിയമങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി.

മാര്‍ച്ച് ആറിനാണ് ഹൈക്കോടതി ഐടി. മന്ത്രാലയത്തോട് ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ മന്ത്രാലയം ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ലെന്ന് ഏപ്രില്‍ 12ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയുടെ സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.

മന്ത്രാലയത്തിനുവേണ്ടി നോട്ടീസ് സ്വീകരിക്കാന്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകയായ മോണിക്ക അറോറയോട് ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്‍പ്പെടെ ഉപയോഗിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അ ശ്ലീലഭാഷയടക്കം പ്രയോഗിക്കുന്നത് ഗൗരവമായി കാണണം.

സാമൂഹികമാധ്യമങ്ങളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഉള്ളടക്കനിയന്ത്രണത്തിനുള്ള നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും രൂപപ്പെടുത്തുന്നതിന് അടിയന്തരശ്രദ്ധ ആവശ്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ 25ന് അടുത്ത വാദം കേള്‍ക്കും.

More in News

Trending

Recent

To Top