Connect with us

നയന്‍താരയ്ക്ക് പിന്നാലെ സാമന്തയും!; കിംഗ് ഖാന്റെ നായികയാകാനൊരുങ്ങി നടി

Bollywood

നയന്‍താരയ്ക്ക് പിന്നാലെ സാമന്തയും!; കിംഗ് ഖാന്റെ നായികയാകാനൊരുങ്ങി നടി

നയന്‍താരയ്ക്ക് പിന്നാലെ സാമന്തയും!; കിംഗ് ഖാന്റെ നായികയാകാനൊരുങ്ങി നടി

വര്‍ഷങ്ങളായി സിനിമാ രംഗത്ത് സജീവമായി തുടരുന്ന നടിയാണ് സമാന്ത. തെലുങ്ക് സിനമിമാ രംഗത്താണ് സമാന്ത കൂടുതല്‍ സജീവമായി നില്‍ക്കുന്നതെങ്കിലും തെന്നിന്ത്യയാകെ നിരഴധി ആരാധകര്‍ താരത്തിനുണ്ട്. ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തിലും വലിയ സമാന്തയ്ക്ക് സ്വീകാര്യതയാണ്. സൂപ്പര്‍സ്റ്റാര്‍ സിനിമകളില്‍ നായികയായെത്തിയ സമാന്ത ഇനി കിംഗ് ഖാന്റെ നായികയാകാനുള്ള തയ്യാറെടുപ്പിലാണ്.

ഹിറ്റ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ ചിത്രത്തിലാകും ഷാരൂഖ് ഖാനും സാമന്തയും ഒന്നിക്കുന്നത്. അതോടെ നയന്‍താരയ്ക്ക ശേഷം ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന തെന്നിന്ത്യന്‍ നായികയായി മാറും. ഒരു ആക്ഷന്‍ ചിത്രമായിരിക്കുമിത് എന്നാണ് റിപ്പോര്‍ട്ട്.

ഡങ്കിയ്ക്ക് ശേഷം എസ്ആര്‍കെയും രാജ്കുമാര്‍ ഹിറാനിയും ഒന്നിക്കുന്ന ചിത്രമെന്നതിനാല്‍ തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. ഹിറാനി ഇതുവരെ ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ശൈലിയിലുള്ള സിനിമയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു ഡങ്കി. ആഗോളതലത്തില്‍ 400 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 206 കോടി രൂപയിലധികം നേടിയെന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഖുശി എന്ന തെലുങ്ക് ചിത്രത്തിലാണ് സമാന്തയെ അവസാനമായി കണ്ടത്. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തില്‍ നായകനായെത്തിയത്. സിതാഡെല്‍ എന്ന സീരീസാണ് ഇനി റിലീസ് ചെയ്യാനുള്ളത്.

സമാന്തയും വരുണ്‍ ധവാനുമാണ് സീരീസില്‍ പ്രധാന വേഷം ചെയ്യുന്നത്. മാത്രമല്ല, നടിയുടെ വിവാഹ മോചനത്തെക്കുറിച്ച് വന്ന അഭ്യൂഹങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

താരങ്ങള്‍ എല്ലാം മറന്ന് മുന്നോട്ട് നീങ്ങിക്കഴിഞ്ഞുവെങ്കിലും ആരാധകര്‍ ഇവരെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി ഡേറ്റിംഗിലാണ്. കുറുപ്പ് എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയ നടിയാണ് ശോഭിത.

More in Bollywood

Trending

Recent

To Top