Connect with us

58കാരനായ സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാന്‍ മുംബൈയിലെത്തി 24കാരി; പാഞ്ഞെത്തി പോലീസ്, പിന്നീട് സംഭവിച്ചത്!!

Bollywood

58കാരനായ സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാന്‍ മുംബൈയിലെത്തി 24കാരി; പാഞ്ഞെത്തി പോലീസ്, പിന്നീട് സംഭവിച്ചത്!!

58കാരനായ സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാന്‍ മുംബൈയിലെത്തി 24കാരി; പാഞ്ഞെത്തി പോലീസ്, പിന്നീട് സംഭവിച്ചത്!!

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. ഇപ്പോഴിതാ നടനോടുള്ള ആരാധന കൊണ്ട് താരത്തെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി ദില്ലിയിൽ നിന്ന് മുംബൈയിലെത്തിയ 24കാരിയുടെ വാര്‍ത്തയാണ് പുറത്തെത്തുന്നത്.

താരത്തെ നേരിലൊന്ന് കാണണം, ഇഷ്ടം പറയണം. വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെയാണ് യുവതി എത്തിയത്. പിന്നാലെ യുവതി പൻവേലിലെ ഫാം ഹൗസിലെത്തി പുറത്ത് ബഹളം വെയ്ക്കുകയായിരുന്നു. പ്രദേശവാസികളെത്തി യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. സൽമാൻ ഖാനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞായിരുന്നു യുവതി ശാഠ്യം പിടിച്ചത്.

പിന്നാലെ പ്രദേശവാസികള്‍ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി യുവതിയോട് സംസാരിച്ചെങ്കിലും മടങ്ങിപ്പോകാന്‍ കൂട്ടാക്കിയില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പൊലീസ് തൽക്കാലം കൗൺസിലിംഗിനായി ന്യൂ പൻവേൽ ആസ്ഥാനമായുള്ള മലയാളി സന്നദ്ധ സംഘടനയായ സീൽ ആശ്രമത്തിലെത്തിക്കുകയായിരുന്നു.

യുവതിയുടെ കൈവശമുണ്ടായിരുന്ന ഐ ഡി കാർഡുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ഡൽഹിയിലെ കുടുംബവുമായി ബന്ധപ്പെട്ടാണ് സുരക്ഷിതമായി മടക്കി അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതെന്ന് സീൽ സ്ഥാപകൻ, പാസ്റ്റർ കെ.എം ഫിലിപ്പ് പറഞ്ഞു. തുടർന്ന് യുവതിയുടെ അമ്മയും ബന്ധുക്കളും യുവതിയെ കൂട്ടികൊണ്ടു പോകാനായി ഡൽഹിയിൽ നിന്ന് സീൽ ആശ്രമത്തിലെത്തി.

കുട്ടിക്കാലം മുതൽ യുവതി സൽമാൻ ഖാന്റെ വലിയ ആരാധികയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്ത് ചാടി മുംബൈയിലേക്ക് പുറപ്പെട്ടത് തെറ്റായിപ്പോയെന്ന് യുവതിയും പറഞ്ഞു.

More in Bollywood

Trending

Recent

To Top