Bollywood
ബോളിവുഡ് താരം അക്ഷയ് കുമാറിനെ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് അനന്ത് അംബാനി; വൈറലായി ക്ഷണക്കത്തും!
ബോളിവുഡ് താരം അക്ഷയ് കുമാറിനെ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് അനന്ത് അംബാനി; വൈറലായി ക്ഷണക്കത്തും!
തന്‍റെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് ബോളിവുഡ് താരം അക്ഷയ് കുമാറിനെ നേരിട്ടെത്തി ക്ഷണിച്ച് അനന്ത് അംബാനി. താരത്തിന്‍റെ വീട്ടിലെത്തിയാണ് അനന്ത് അംബാനി ക്ഷണക്കത്ത് കൈമാറി വിവാഹം ക്ഷണിച്ചത്. അക്ഷയ് കുമാറിന്റെ വീട്ടിൽ നിന്ന് അനന്ത് മടങ്ങുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ജൂലൈ 12-നാണ് അനന്തിന്റെയും രാധികയുടെയും വിവാഹം. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിൽ സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് വിവാഹം നടക്കുന്നത്. ഈ മാസം 29-ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ആഘോഷത്തോടെയായിരിക്കും വിവാഹചടങ്ങുകൾക്ക് തുടക്കമാകുക.
ബോളിവുഡ് താരങ്ങളും രാഷ്‌ട്രീയ-ബിസിനസ് മേഖലയിലെ പ്രമുഖരും വിവാഹത്തിൽ പങ്കെടുക്കും. ബോളിവുഡ് താരങ്ങളെയും മറ്റ് വിശിഷ്ട അതിഥികളെയും അനന്ത് അംബാനി നേരിട്ടെത്തിയാണ് വിവാഹം ക്ഷണിച്ചത്.
ജൂലൈ 12നു നടക്കുന്ന ചടങ്ങുകൾ ‘ശുഭ് വിവാഹ്’ എന്നാണ് അറിയപ്പെടുന്നത്. ജൂലൈ 13ന് നവദമ്പതികൾ അതിഥികളുടെയും ബന്ധുക്കളുടെയും അനുഗ്രഹം തേടും. ഈ ദിനത്തിലെ ചടങ്ങുകൾ ‘ശുഭ് ആശിർവാദ്’ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യൻ ഫോർമൽ ആണ് ഡ്രസ്കോഡ്.
ജൂലൈ 14നാണ് റിസപ്ഷൻ. ‘മംഗൾ ഉത്സവ്’ എന്ന പേരിലാണ് ഈ ദിവസത്തെ ചടങ്ങുകൾ. ‘ഇന്ത്യൻ ചിക്കാ’ണ് ഡ്രസ് കോഡ്. ഇതിനോടകം ക്ഷണക്കത്തും വൈറലായിട്ടുണ്ട്. ചുവന്ന അലമാരയില്‍ നിര്‍മ്മിച്ച വിവാഹ ക്ഷണക്കത്തില്‍ ഒരു വെള്ളി മന്ദിരത്തിനുള്ളില്‍ ഗണപതിയുടെയും രാധാകൃഷ്ണന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു.
ക്ഷണത്തില്‍ മധുരപലഹാരങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുമുണ്ട്. തിരഞ്ഞെടുത്ത വിവിഐപി, വിഐപി അതിഥികള്‍ക്കായാണ് ഈ കാര്‍ഡ് അയച്ചിട്ടുള്ളത്. മറ്റ് അതിഥികള്‍ക്കുള്ള കത്തില്‍ വെള്ളി മന്ദിര്‍ ഉള്‍പ്പെടുന്നില്ല.
വിവാഹത്തിനുള്ള ക്ഷണക്കത്തുകൾ പൂജിക്കുന്നതിനായി നിത അംബാനി വാരണാസി കാശിവിശ്വനാഥ് ക്ഷേത്രത്തിലെത്തിയിരുന്നു.