Movies
സഹോദരന്റെ സിനിമയിൽ ദിലീപ് അതിഥി വേഷത്തിലോ? സസ്‌പെന്‍സുകള്‍ തീയേറ്ററിൽ പോയി കണ്ടറിയണമെന്ന് അനൂപ്; ചിത്രം നാളെ റിലീസ് ചെയ്യും
സഹോദരന്റെ സിനിമയിൽ ദിലീപ് അതിഥി വേഷത്തിലോ? സസ്‌പെന്‍സുകള്‍ തീയേറ്ററിൽ പോയി കണ്ടറിയണമെന്ന് അനൂപ്; ചിത്രം നാളെ റിലീസ് ചെയ്യും
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ദിലീപിന്റെ സഹോദരൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന തട്ടാശ്ശേരി കൂട്ടം നാളെ തിയേറ്ററിൽ എത്തുന്നു. ദിലീപാണ് സഹോദരന്റെ സിനിമ നിർമ്മിച്ചത്.
ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അദ്ദേഹം ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ടോ എന്ന സംശയം ആരാധകര്‍ കുറെ നാളായി ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് സംവിധായകന്‍ അനൂപ്.
സിനിമയില്‍ ഉള്ള സസ്‌പെന്‍സുകള്‍ അത് തീയേറ്ററില്‍ വരുമ്പോള്‍ തന്നെ പ്രേക്ഷകര്‍ കണ്ടറിയേണ്ടതാണെന്നും അനൂപ് പറയുന്നു. ദിലീപ് നിര്‍മ്മിച്ച ചിത്രമായത് കൊണ്ട് തന്നെ ദിലീപിന്റെ സാന്നിദ്ധ്യത്തില്‍ തന്നെയാണ് ഈ സിനിമ മുഴുവന്‍ ചെയ്തിരിക്കുന്നതെന്നും അനൂപ് സരസമായി പറയുന്നുണ്ട്.
ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഗണപതി, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഇവരെ കൂടാതെ പ്രിയംവദ, വിജയ രാഘവന്‍, സിദ്ദിഖ്, അപ്പു, സുരേഷ് മേനോന്‍, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും വേഷമിട്ട ഈ ചിത്രം രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്.
ജിതിന്‍ സ്റ്റാന്‍സിലോവ്‌സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി.കെ. ഹരിനാരണന്‍, രാജീവ് ഗോവിന്ദന്‍, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു. ഹരിശങ്കര്‍, നജീം അര്‍ഷാദ്, നന്ദു കര്‍ത്താ, സിത്താര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍. പ്രൊജക്റ്റ് ഹെഡ് – റോഷന്‍ ചിറ്റൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്- സുധീഷ്, കല- അജി കുറ്റിയാണി, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സഖി എല്‍സ, എഡിറ്റര്‍- വി. സാജന്‍, സ്റ്റില്‍സ്- നന്ദു, പരസ്യകല- കോളിന്‍ ലിയോഫില്‍, പ്രൊഡക്സന്‍ മാനേജര്‍-സാബു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, മാര്‍ക്കറ്റിങ് ഡിസൈനിങ് – പപ്പെറ്റ് മീഡിയ.
