Connect with us

അവര്‍ പ്ലാന്‍ഡ് ആയിരുന്നു, കരയാതെ പിടിച്ചു നില്‍ക്കണമായിരുന്നു; എന്റെ ശബ്ദമൊക്കെ ഇടറിയിരുന്നു ; വൈറല്‍ അഭിമുഖത്തെക്കുറിച്ച് ഹണി റോസ്‌ !

Movies

അവര്‍ പ്ലാന്‍ഡ് ആയിരുന്നു, കരയാതെ പിടിച്ചു നില്‍ക്കണമായിരുന്നു; എന്റെ ശബ്ദമൊക്കെ ഇടറിയിരുന്നു ; വൈറല്‍ അഭിമുഖത്തെക്കുറിച്ച് ഹണി റോസ്‌ !

അവര്‍ പ്ലാന്‍ഡ് ആയിരുന്നു, കരയാതെ പിടിച്ചു നില്‍ക്കണമായിരുന്നു; എന്റെ ശബ്ദമൊക്കെ ഇടറിയിരുന്നു ; വൈറല്‍ അഭിമുഖത്തെക്കുറിച്ച് ഹണി റോസ്‌ !

മലയാള സിനിമയക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ഹണി പിന്നീട് നായികയായി അഭിനയത്തില്‍ സജീവമായി. ഇപ്പോള്‍ മുന്‍നിരയിലേക്ക് കൂടി വളര്‍ന്ന് വന്ന നടി അമ്മ സംഘടനയുടെ നേതൃത്വനിരയിലുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഈയ്യടുത്ത് ഹണി റോസിന്റെ ഒരു പഴയ അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒരു ചാറ്റ് ഷോയില്‍ നിന്നുമുള്ളതായിരുന്നു വൈറലായി മാറിയ വീഡിയോ.

വീഡിയോയില്‍ ഹണി റോസിനോട് കാണികളായി എത്തിയവര്‍ വളരെ മോശമായ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ തന്റെ നിയന്ത്രണം നഷ്ടപ്പെടാതെ ഹണി റോസ് അവരെ നേരിടുകയായിരുന്നു. ഈ വീഡിയോ വൈറലായി മാറിയതോടെ ഹണി റോസിന്റെ ക്ഷമയേയും പ്രശ്‌നത്തെ കൈകാര്യം ചെയ്ത രീതിയേയും അഭിനന്ദിച്ച് നിരവധി പേര്‍ എത്തിയിരുന്നു.

ഇപ്പോഴിതാ അന്ന് നടന്നത് എന്താണെന്ന് വ്യക്തമാക്കുകയാണ് ഹണി റോസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഞാന്‍ പ്ലാന്‍ഡ് ആയിരുന്നില്ല. പക്ഷെ അവര്‍ പ്ലാന്‍ഡ് ആയിരുന്നു. സ്‌ക്രിപ്പറ്റഡ് ആയിരുന്നു. പക്ഷെ എനിക്കത് അറിയില്ല. എന്നെ കുറച്ചു നാളുകളായി വിളിക്കുന്നുണ്ടായിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജിന്റെ പ്രൊമോഷന്‍ സമയത്താണ് ഞാന്‍ ഇതില്‍ പോയി വീഴുന്നത്. വളരെ ഫണ്‍ ആയിട്ടുള്ള ചാറ്റായിരിക്കും, കുറച്ച് കോളേജ് പിള്ളേരുണ്ടാകും, ചോദ്യങ്ങള്‍ പോലും നേരത്തെ തന്നിട്ടുണ്ടാകും എന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്. നല്ല രസമാണല്ലോ എന്ന് കരുതി അവിടെ പോയി ഇരിക്കുകയായിരുന്നുവെന്നാണ് ഹണി റോസ് പറയുന്നത്.
പിന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത്.

എന്റെ ജീവിതത്തില്‍ ഇതാദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം നടക്കുന്നത്. പൊതുവെ ആരും വഴക്കിട്ടിട്ടില്ല. കയര്‍ത്തു സംസാരിക്കേണ്ട സാഹചര്യം പോലും വന്നിട്ടില്ല. എനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. എങ്ങനെ പ്രതികരിക്കണമെന്നറിയില്ല. ചുറ്റിനും ക്യാമറയാണ്. നമ്മള്‍ എന്ത് പറഞ്ഞാലും അത് ക്യാപ്ചര്‍ ചെയ്യുക എന്നതാണ് അവരുടെ ഉദ്ദേശമെന്ന് അറിയാമായിരുന്നുവെന്നും ഹണി പറയുന്നു.

കരയാതെ പിടിച്ചു നില്‍ക്കണമായിരുന്നു. എന്റെ ശബ്ദമൊക്കെ ഇടറിയിരുന്നുവെന്ന് വീഡിയോ കണ്ടാല്‍ മനസിലാകും. ഒരു പോയന്റ് കഴിഞ്ഞാല്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതാകുമായിരുന്നു. പക്ഷെ എങ്ങനെയൊക്കയോ കൈകാര്യം ചെയ്തു. ഇന്നത് കാണുമ്പോള്‍ ഞാനത് കൈകാര്യം ചെയ്തത് നന്നായിട്ടാണെന്ന് ഓര്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും താരം പറയുന്നു.

അതുകൊണ്ടൊരു ഗുണമുണ്ടായിരുന്നു. കുമ്പസാരം എന്നൊരു സിനിമ ചെയ്യുമ്പോള്‍ സംവിധായകന്‍ പറഞ്ഞത് നിങ്ങളെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാനുള്ള കാരണം ആ അഭിമുഖമായിരുന്നുവെന്നാണ്. ഇത്രയും ക്ഷമയുള്ള നിങ്ങളാണ് എന്റെ നായിക എന്നാണ് പറഞ്ഞത്. ജീവിതത്തില്‍ ക്ഷമയുള്ളയാളാണ്. ദേഷ്യപ്പെടുകയോ ആരെയെങ്കിലും വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കാന്‍ ഇഷ്ടപ്പെടുകയോ ചെയ്യാത്തയാളാണ് താനെന്നും ഹണി റോസ് പറയുന്നുണ്ട്.

അതേസമയം, ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും ഹണി റോസ് എത്തിയിരിക്കുകയാണ്. ഈയ്യടുത്തിറങ്ങിയ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് ഹണിയുടെ തിരിച്ചുവരവ്. ചിത്രത്തിലെ ഹണി റോസിന്റെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിട്ടായിരുന്നു ഹണി റോസ് എത്തിയിരുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഹണി റോസ് ചിത്രത്തില്‍ കാഴ്ചവച്ചതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

More in Movies

Trending

Recent

To Top