Connect with us

രണ്ട് വര്‍ഷത്തിന് ശേഷമുള്ള ആ തീരുമാനം; എല്ലാം മാറിമറിഞ്ഞു; പ്രസവ ശേഷം സംഭവിച്ചത്… എല്ലാം തുറന്നടിച്ച് ആതിര മാധവ്!!

Malayalam

രണ്ട് വര്‍ഷത്തിന് ശേഷമുള്ള ആ തീരുമാനം; എല്ലാം മാറിമറിഞ്ഞു; പ്രസവ ശേഷം സംഭവിച്ചത്… എല്ലാം തുറന്നടിച്ച് ആതിര മാധവ്!!

രണ്ട് വര്‍ഷത്തിന് ശേഷമുള്ള ആ തീരുമാനം; എല്ലാം മാറിമറിഞ്ഞു; പ്രസവ ശേഷം സംഭവിച്ചത്… എല്ലാം തുറന്നടിച്ച് ആതിര മാധവ്!!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ് ആതിര മാധവ് പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ ആതിര അവതരിപ്പിച്ചിരുന്നത്. സീരിയലില്‍ നിന്ന് മാറിയിട്ടും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട അനന്യയാണ് ആതിര. യൂട്യൂബ് ചാനലിലും സജീവമാണ് ആതിര. ജീവിത വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ താരം പങ്കിടാറുണ്ട്.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം ക്യുഎന്‍ഡ്എ സെക്ഷനിലൂടെ തനിക്ക് വന്ന ചോദ്യങ്ങള്‍ക്ക് മറുപടി നൽകിയിരിക്കുകയാണ് ആതിര. മെലിഞ്ഞതിനെക്കുറിച്ചും, പുതിയ പരമ്പരയെക്കുറിച്ചും, സൗഹൃദത്തെക്കുറിച്ചുമൊക്കെയായിരുന്നു ചോദ്യങ്ങള്‍.

പ്രസവ ശേഷം എങ്ങനെയാണ് മെലിഞ്ഞതെന്നുള്ള ചോദ്യങ്ങളായിരുന്നു ഏറെയും. ആദ്യ രണ്ട് വര്‍ഷം ഞാന്‍ ഒന്നും ചെയ്തിരുന്നില്ല. അതുകഴിഞ്ഞായിരുന്നു ജിമ്മില്‍ ജോയിന്‍ ചെയ്തത്. എന്റെ ട്രെയിനര്‍ നല്ല കര്‍ക്കശക്കാരനായിരുന്നു. നല്ലൊരു ട്രെയിനറിനെ കിട്ടിയതാണ് വഴിത്തിരിവായി മാറിയത് എന്നാണ് ആതിര പറഞ്ഞത്.

വര്‍ക്കൗട്ടും, ഡയറ്റുമുണ്ടായിരുന്നു, മാത്രമല്ല മധുരം ഉപയോഗിക്കാറില്ലായിരുന്നു. ഇത് കൃത്യമായി ഫോളോ ചെയ്താല്‍ മെലിയാന്‍ പറ്റും. ഷുഗര്‍ കട്ട് പ്രധാനപ്പെട്ട കാര്യമാണ്. എനിക്ക് ചുറ്റുമുള്ള ആളുകളാണ് എന്നെ ഹാപ്പിയായി നിര്‍ത്തുന്നതെന്നായിരുന്നു സന്തോഷത്തിന്റെ കാരണം ചോദിച്ചപ്പോള്‍ ആതിര പറഞ്ഞത്.

മാനത്തെ കൊട്ടാരം പരമ്പര കാണുമ്പോള്‍ ഈ ശബ്ദം ഞങ്ങള്‍ക്ക് ശരിക്കും മിസ് ചെയ്യുന്നുണ്ട്. എന്തിനാണ് വേറൊരാള്‍ ആതിരയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ആരാണ് ശബ്ദം നല്‍കുന്നതെന്ന് ചോദിച്ചപ്പോള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യുന്ന ആളെ ഞാന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. അതിനൊരു അവസരം കിട്ടിയിട്ടില്ല. ഷൂട്ടൊക്കെ അടിപൊളിയായി പോവുന്നുണ്ട് എന്നും ആതിര പറഞ്ഞു.

ജീവിതം തന്നെ മാറ്റിമറിച്ച കാര്യം ഏതായിരുന്നു എന്ന ചോദ്യത്തിന്, 2015 ല്‍ ഒരു ആക്‌സിഡന്റ് നടന്നിരുന്നു. അതിന് ശേഷമാണ് ജീവിതം മാറിയതെന്നായിരുന്നു താരത്തിന്റെ മറുപടി. അന്നത്തെ കാലത്തെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു.

ഇനിയെന്നാണ് കാണുകയെന്നായിരുന്നു അനു മോള്‍ ചോദിച്ചത്. വൈകാതെ തന്നെ നമുക്ക് കാണാമെന്നായിരുന്നു ആതിരയുടെ മറുപടി. ഡയാനയുമായുള്ള സൗഹൃദത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ഈ സൗഹൃദം എന്നും നിലനിര്‍ത്തണം എന്നായിരുന്നു എല്ലാവരും പറഞ്ഞത്.

വളരെക്കാലം മുതലേ തന്നെ അറിയാവുന്നവരാണ് ഞങ്ങള്‍. കുടുംബങ്ങള്‍ തമ്മിലും അറിയാം. നല്ലൊരു പയ്യനുണ്ടെന്ന് ഞാനെപ്പോഴും പറയാറുണ്ട്. അങ്ങനെയാണ് അമീനെക്കുറിച്ച് പറഞ്ഞത്. അമീനോടും ഇതേപോലെ പറഞ്ഞിരുന്നു. അങ്ങനെയാണ് അവര്‍ ഒന്നിക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. നിക്കാഹ് സമയത്ത് എല്ലാത്തിനും മുന്നില്‍ ആതിരയും രാജീവുമുണ്ടായിരുന്നു. ഞങ്ങളെ ഒന്നിപ്പിച്ചത് ആതിരയാണെന്ന് ഇരുവരും തുറന്നുപറഞ്ഞിരുന്നു.

അതേസമയം മോഡലിങിലൂടെയാണ് ആതിര മാധവ് കരിയര്‍ ആരംഭിച്ചത്. കല്യാണവും പ്രസവുമെല്ലാം കഴിഞ്ഞ് പഴയ സൗന്ദര്യവും ലുക്കും വീണ്ടെടുത്തിരിക്കുകയാണ് നടി. കുടുംബവിളക്ക് സീരിയലിലൂടെയാണ് ആതിര മാധവ് പ്രേക്ഷക ശ്രദ്ധ നേടിയത്. വില്ലത്തിയായിട്ടാണ് വന്നത് എങ്കിലും പിന്നീട് പോസിറ്റീവ് റോളിലേക്ക് മാറുകയായിരുന്നു.

ഗര്‍ഭിണിയായ ശേഷമാണ് ആതിര സീരിയലില്‍ നിന്നും മാറി നിന്നത്. പകരക്കാരിയായി ഐശ്വര്യ വന്നുവെങ്കിലും ആതിര മാധവിന് കൊടുത്ത സ്ഥാനം വേറെ തന്നെയായിരുന്നു. പ്രസവ ശേഷം ആതിരയും സ്വാഭാവികമായി തടി വച്ചിരുന്നു. പക്ഷേ അതില്‍ നിന്ന് അഭിനയത്തിലേക്ക് തിരികെ വന്നപ്പോഴുള്ള ട്രാന്‍സ്ഫര്‍മേഷന്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

എല്ലാ വിശേഷങ്ങളും പങ്കുവെച്ചെങ്കിലും വെയിറ്റ് ലോസ് എങ്ങനെ നടത്തിയെന്ന കാര്യം താരം ആരാധകാരുമായി പങ്കുവെച്ചിരുന്നില്ല. വെയിറ്റ് കുറഞ്ഞെന്ന് കാണിക്കുന്ന റീലാണ് പുതുതായി നടി പങ്കുവെച്ചത്. 68 കിലോ ഉണ്ടായിരുന്നപ്പോഴത്തെ വീഡിയോയും അത് 58 ലേക്ക് കുറഞ്ഞപ്പോഴുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ എന്ത് ഡയറ്റാണ് എടുത്തതെന്നോ ഏക്സസൈസോ ഒന്നും താരം കൂടെ ചേർത്തിട്ടില്ല. 2020 ല്‍ ആണ് ആതിര മാധവിന്റെയും രാജീവ് മേനോന്റെയും വിവാഹം കഴിഞ്ഞത്. ഏറെ കാത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അന്ന് ആതിര മാധവ് കുടുംബവിളക്ക് എന്ന സീരിയല്‍ ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു.

ഗര്‍ഭിണിയായതിന് ശേഷം സീരിയല്‍ അവസാനിപ്പിച്ചു. കുഞ്ഞു പിറന്നതിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് ആതിരയും താമസം മാറിയത്. സീരിയലിൽ സജീവമായതോടെ തിരികെ നാട്ടിലേക്ക് താരം തിരിച്ചെത്തിയിരുന്നു.

മൗനരാഗം സീരിയലിലായിരുന്നു തിരിച്ചെത്തിയ ശേഷം ആദ്യമായി വേഷം ചെയ്തത്. നിലവിൽ മാനത്തെ കൊട്ടാരം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ലൊക്കേഷൻ വിശേഷങ്ങളും തരങ്ങൾക്കൊപ്പമുള്ള റീലുമെല്ലാം പലപ്പോഴായി നടി പങ്കുവെക്കാറുമുണ്ട്.

More in Malayalam

Trending

Recent

To Top