Actress
ഈ റിപ്പോർട്ടിന്റെ ആവശ്യം എന്താണ്, ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?, ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ വിമർശിച്ച് നടി തനുശ്രീ ദത്ത
ഈ റിപ്പോർട്ടിന്റെ ആവശ്യം എന്താണ്, ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?, ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ വിമർശിച്ച് നടി തനുശ്രീ ദത്ത
2 ദിവസം മുൻപ് പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോർട്ടാണ് ഇപ്പോൾ സിനിമാ ലോകത്തെയും സോഷ്യൽ മീഡിയയിലെയും ചർച്ചാ വിഷയം. ഈ വേളയിൽ റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ ദത്ത. ഷോ ഷാ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു തനുശ്രീ ദത്ത ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിനെതിരെ ആരോപണം ഉന്നയിച്ചത്.
ഇത്തരം റിപ്പോർട്ടുകൾ കൊണ്ട് യാതൊരു ഉപയോഗവും ഇല്ലെന്നും 2017ൽ നടന്ന സംഭവത്തെ തുടർന്നുണ്ടാക്കിയ റിപ്പോർട്ട് പുറത്തുവരാൻ 7 വർഷമാണ് കഴിഞ്ഞതെന്നും തനുശ്രീ ദത്ത പറഞ്ഞു. മാത്രമല്ല, ഈ കമ്മിറ്റികളെക്കുറിച്ചും റിപ്പോർട്ടുകളെക്കുറിച്ചും തനിക്ക് മനസിലാവുന്നില്ലെന്നും തനുശ്രീ പറഞ്ഞു.
2017ൽ നടന്ന സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഏഴ് വർഷം എടുത്തോ? ഈ പുതിയ റിപ്പോർട്ടിന്റെ ആവശ്യം എന്താണ്? ഈ പുതിയ റിപ്പോർട്ട് ശരിക്ക് എന്താണ് ഉദ്ദേശിക്കുന്നത്? ആരോപണ വിധേയരെ അറസ്റ്റു ചെയ്യുകയും ശക്തമായ നിയമനടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. വിശാഖ കമ്മിറ്റിയെക്കുറിച്ച് കേട്ടത് എനിക്ക് ഓർമയുണ്ട്. അവർ ഒരുപാട് മാർഗനിർദേശങ്ങളാണ് ആ റിപ്പോർട്ടിൽ സമർപ്പിച്ചത്.
പക്ഷേ അതിനുശേഷം എന്താണ് സംഭവിച്ചത്? കമ്മിറ്റികളുടെ പേരുകൾ മാത്രം മാറിക്കൊണ്ടിരുന്നു. അല്ലാതൊന്നും മാറാൻ പോകുന്നില്ല. ഹോളിവുഡിൽ തുടക്കമിട്ട മീ ടു മൂവ്‌മെന്റിന്റെ ഇന്ത്യൻ പ്രസ്ഥാനത്തിലെ മുൻനിരക്കാരിലുണ്ടായിരുന്ന നടിയായിരുന്നു തനുശ്രീ ദത്ത. 2018ൽ നടൻ നാനാ പടേക്കർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് തനുശ്രീ ഉന്നയിച്ചത്.
ഹോൺ ഒകെ പ്ലീസ് എന്ന സ്‌നിമയുടെ സെറ്റിൽ വെച്ച് നാനാ പടേക്കർ തന്നോട് ലൈം ഗിക താത്പര്യത്തോടെ പെരുമാറിയതായാണ് നടി അന്ന് വെളിപ്പെടുത്തിയിരുന്നത്. പിന്നാലെ മീ ടൂ മൂവ്‌മെന്റിന്റെ ഭാഗമായി നിരവധി നടിമാർ സമാനമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഒരുകാലത്ത് ബോളിവുഡിലെ ഗ്ലാമർ താരമായിരുന്നു തനുശ്രീ ദത്ത.
ആഷിഖ് ബനായ ഉൾപ്പടെ തരംഗമായി മാറിയ നിരവധി സിനിമകളും പാട്ടുകളും സമ്മാനിച്ചിട്ടുണ്ട് തനുശ്രീ. പക്ഷെ പിന്നീട് തുടർ പരാജയങ്ങളും മറ്റും കാരണം തനുശ്രീ ബോളിവുഡിൽ നിന്നും അപ്രതക്ഷ്യയായി. വർഷങ്ങൾക്ക് ശേഷമാണ് താരം തിരികെ വരുന്നത്. ഇ്പപോൾ സോഷ്യൽ മീഡിയയിലു വളരെ സജീവമാണ് താരം.
