30 വയസായപ്പോള്‍, വീണ്ടും ജനിച്ചതു പോലെ തോന്നുന്നത് വിവാഹം ഒരു വലിയ ഉത്തരവാദിത്തമാണ് ; തമന്ന
തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് തമന്ന ഭാട്ടിയ. അഭിനയപ്രാധാന്യമുള്ള റോളുകളും ഗ്ലാമർ റോളുകളും അനായാസേന വിസ്മയിപ്പിക്കുന്ന തരത്തിൽ ചെയ്ത് പ്രതിഫലിപ്പിക്കുന്ന താരത്തിന് നിരവധി ആരാധകരുമുണ്ട്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകം അടക്കിവാണിരുന്ന നായികയായിരുന്നു തമന്ന. തമിഴ്, തെലുങ്ക് സിനിമകളിൽ തമന്നയുടെ ഐറ്റം ഡാൻസുകൾക്കായി സ്ലോട്ടുകൾ ഒഴിച്ചിട്ടിരുന്ന കാലവുമുണ്ടായിരുന്നു.
2005 ൽ അഭിനയ ജീവിതം തുടങ്ങിയ തമന്നയ്ക്ക് തമിഴ്, തെലുങ്ക് സിനിമകളിലെ മിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിക്കാനായിട്ടുണ്ട് .തമന്ന അടുത്തിടെയാണ് തന്റെ പ്രണയത്തേക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. നടന് വിജയ് വര്‍മ്മയാണ് തമന്നയുടെ പങ്കാളി.ജീ കര്‍ദ എന്ന വെബ് സീരിസാണ് തമന്നയുടേതായി ഏറ്റവുമൊടുവില്‍ പ്രേക്ഷകരിലേക്കെത്തിയത്.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് തനിക്കുള്ള കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ജോലി ചെയ്ത് തുടങ്ങിയപ്പോള്‍ ഒരു നടിയുടെ കരിയര്‍ 8-10 വര്‍ഷം മാത്രമായിരുന്നു. അങ്ങനെ അത് വച്ച് ഞാന്‍ കണക്കു കൂട്ടി, 30 വയസ് ആകുമ്പോഴേക്കും ഞാന്‍ ജോലി നിര്‍ത്തി വിവാഹം കഴിക്കുകയും രണ്ട് കുട്ടികളൊക്കെ ഉണ്ടാകുമെന്ന്. 30 വയസിന് ശേഷമുള്ള കാര്യങ്ങളേ കുറിച്ച് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നേയില്ല.
അതുകൊണ്ട്, എനിക്ക് ശരിയ്ക്കും 30 വയസായപ്പോള്‍, ഞാന്‍ ഇപ്പോള്‍ ജനിച്ചതായാണ് എനിക്ക് തോന്നുന്നത്. ഇതെന്റെ പുനര്‍ ജന്മം ആണ്. എനിക്ക് ഒരു കുഞ്ഞിനെപ്പോലെ തോന്നി. പ്രായം, വിവാഹം എന്നീ കാര്യങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന സാമൂഹിക സമ്മര്ദ്ദങ്ങളേക്കുറിച്ചും തമന്ന സംസാരിച്ചു.
നിങ്ങള്‍ക്ക് വിവാഹം കഴിക്കണമെന്ന് തോന്നുമ്പോള്‍ നിങ്ങള്‍ വിവാഹിതരാകണമെന്നാണ് എനിക്ക് തോന്നുന്നത്. വിവാഹം ഒരു വലിയ ഉത്തരവാദിത്തമാണ്. അതിന് ഒരുപാട് കാര്യങ്ങളുണ്ട്. ഒരു ചെടി വളര്‍ത്തുക, പട്ടിക്കുട്ടിയെ വളര്‍ത്തുക, കുട്ടികള്‍ ഉണ്ടാകുക അങ്ങനെ.
ലസ്റ്റ് സ്റ്റോറീസ് 2 വിന്റെ സെറ്റില്‍ വച്ചാണ് തമന്നയും വിജയ് വര്‍മ്മയും തമ്മില്‍ പ്രണയത്തിലാകുന്നത്. തങ്ങള്‍ ഡേറ്റിങ്ങിലാണെന്ന് തമന്ന സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തനിക്ക് ഏറെ ഇഷ്ടം തോന്നുന്ന ഒരാളാണ് വിജയ് എന്നും താരം പറഞ്ഞിരുന്നു.