നവാഗതനായ കെആര്‍ പ്രവീണ്‍ സംവിധാനം നിർവഹിച്ച് ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന ചിത്രമാണ് തമി. ഒട്ടേറെ പരസ്യചിത്രങ്ങൾ സംവിധാനം ചെയ്ത കെ ആർ പ്രവീൺ ഒരു ശരാശരി സിനിമാക്കാരന്റെ ഒരു ദിവസത്തെ ആവലാതികൾ പ്രേക്ഷകരുമായി പങ്ക് വയ്ക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് പ്രവീൺ പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്.
കെ ആർ പ്രവീണിന്റെ പോസ്റ്റ്
ക്രൈം ത്രില്ലറായാണ്തമി ചിത്രം ഒരുക്കുന്നത്. പുതുമുഖം ഗോപിക അനില്‍ ആണ് നായികാവേഷത്തില്‍ എത്തുന്നത്.
പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായകന് കെ ആര് പ്രവീണിന്റെ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
സോഹന്‍ സീനുലാല്‍, ശശി കലിംഗ, സുനില്‍ സുഖദ, എന്നിവരാണ് പ്രധാന താരങ്ങള്‍. 45 പുതുമുഖങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു. സ്കൈ ഹൈ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന തമിയുടെ കാമറമാന്‍ സന്തോഷ് .സി. പിള്ളയാണ്. ക്രൈംത്രില്ലറായാണ് ചിത്രം ഒരുക്കുന്നതെങ്കിലും സംഗീതത്തിനും കോമഡിക്കും പ്രാധാന്യം നല്‍കുന്നുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...