Actress
2025ൽ വിവാഹിതരായേക്കുമെന്ന് റിപ്പോർട്ടുകൾ; ആരാധകരെ ഞെട്ടിച്ച് വേർപിരിഞ്ഞ് തമന്നയും വിജയ് വർമയും
2025ൽ വിവാഹിതരായേക്കുമെന്ന് റിപ്പോർട്ടുകൾ; ആരാധകരെ ഞെട്ടിച്ച് വേർപിരിഞ്ഞ് തമന്നയും വിജയ് വർമയും
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. മുംബൈക്കാരിയായ തമന്നയുടെ കരിയർ ആരംഭിക്കുന്നത് ബോളിവുഡിലൂടെയാണ്. എന്നാൽ ആദ്യ സിനിമ പരാജയപ്പെട്ടതോടെ തമന്ന തെന്നിന്ത്യൻ സിനിമയിലേക്ക് കടന്നു വരികയായിയരുന്നു. പിന്നീട് അധികം വൈകാതെ തമിഴിലും തെലുങ്കിലുമെല്ലാം തിരക്കേറിയ, താരമൂല്യമുള്ള നടിയായി മാറാൻ തമന്നയ്ക്ക് സാധിച്ചു.
ധാരാളം ആരാധകരെ നേടിയെടുക്കാൻ സാധിച്ച തമന്ന തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. തമന്നയുടെ ഓൺ സ്‌ക്രീൻ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീൻ ജീവിതവും വാർത്തകളിൽ ഇടം നേടാറുണ്ട്. നടൻ വിജയ് വർമയുമായി രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു നടി.
2025ൽ ഇരുവരും വിവാഹിതരായേക്കുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. വിവാഹ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നും വിവാഹശേഷം താമസിക്കാനായി മുംബൈയിൽ ഇരുവരും ആഢംബര അപ്പാർട്ടമെൻറ് വാങ്ങാനൊരുങ്ങുന്നതായുമുളള വിവരങ്ങളാണ് പുറത്ത് വന്നത്. എന്നാൽ ഇപ്പോഴിതാ രണ്ടാളും വേർപിരിഞ്ഞതായി ആണ് വിവരം.
ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും നടനൊപ്പമുള്ള ചിത്രങ്ങൾ തമന്ന ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കിയിട്ടുണ്ട്. തമന്നയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി വിജയ് വെളിപ്പെടുത്തിയത് യുഭാങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു. പിന്നീട് പല അഭിമുഖങ്ങളിലും ഇരുവരും പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. ‘ലസ്റ്റ് സ്റ്റോറീസ് 2’ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലായത്.
ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു, ഒന്നിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു. അതിൽ മറച്ചുവയ്ക്കാൻ എന്താണ് ഉള്ളത്? ഒരു ബന്ധം രഹസ്യമായി സൂക്ഷിക്കണമെങ്കിൽ വലിയ കഷ്ടപ്പാടാണ്. ഒന്നിച്ചൊന്ന് പുറത്തുപോകാൻ കഴിയില്ല. കൂട്ടുകാർക്കൊപ്പം പോയാൽ… അവരോടൊപ്പം ഞങ്ങൾ ഒന്നിച്ചുള്ള ഫോട്ടോ എടുക്കാൻ പോലും കഴിയില്ല.
അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. എനിക്ക് അത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോട് താൽപര്യമില്ല എന്നും വിജയ് പറയുന്നു. നമ്മുടെ സമൂഹം മറ്റുള്ളവർ എന്തുചെയ്യുന്നു, അവരുടെ ജീവിതം എങ്ങനെയാണ് എന്നതിലാണ് ശ്രദ്ധിക്കുന്നത്. എല്ലായിടത്തും ഒരു ‘പരദൂഷണ അമ്മായി’ ഉണ്ടെന്ന് ചുരുക്കം. അവർക്ക് എല്ലാവരുടെയും ബന്ധങ്ങൾ കണ്ടുപിടിക്കലും പ്രചരിപ്പിക്കലുമാണ് പണി.
ഒരുതരം രോഗമായി ഇത് പടരുകയാണ്. നമുക്ക് ഒന്നും ചെയ്യാനില്ല. എന്ത് പറഞ്ഞാലും ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. എൻറെ ജോലി ഞാൻ നന്നായി ചെയ്യുന്നു. അത് പ്രശംസിക്കപ്പെടുന്നു. ജോലിയാണ് ഏറ്റവും പ്രധാനം. അത് ഭംഗിയായി തന്നെ കൊണ്ടുപോകുന്നു. മറ്റൊന്നും എന്നെ ബാധിക്കുന്ന ചർച്ചകളെയല്ല’ എന്നാണ് വിജയ് വർമ പറഞ്ഞത്.
