Actress
‘എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിക്കാറില്ല’, പൊതുപരിപാടിയില്‍ ക്ഷുഭിതയായി തമന്ന
‘എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിക്കാറില്ല’, പൊതുപരിപാടിയില്‍ ക്ഷുഭിതയായി തമന്ന
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തമന്ന. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ചെന്നൈയില്‍ വച്ച് നടത്തിയ ഒരു പരിപാടിയില്‍ ക്ഷുഭിതയായ താരത്തിന്റെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഗലാട്ട സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് താരം ചെന്നൈയില്‍ എത്തിയത്.
പരിപാടിയുടെ ഭാഗമായി ആരാധകരുമായി നടി നേരിട്ട് സംവദിക്കുന്ന ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു. ഇതിനിടയില്‍ ചോദിച്ച ഒരു ചോദ്യമാണ് താരത്തെ പ്രകോപിതയാക്കിയത്. കരിയര്‍ അടക്കമുള്ള കാര്യങ്ങളെക്കുറിച്ചും മറ്റും പല ചോദ്യങ്ങളും തമന്നയോട് പരിപാടിയില്‍ പങ്കെടുത്തവര്‍ ചോദിച്ചിരുന്നു. ഇവയ്ക്കെല്ലാം താരം വളരെ വ്യകതമായി മറുപടി നല്‍കിയിരുന്നു.
ഇതിനിടെയാണ് ഒരു വ്യക്തിപരമായ ചോദ്യം ഉയര്‍ന്നത്. വിവാഹത്തെകുറിച്ചായിരുന്നു ആ ചോദ്യം. എന്താണ് ഇനി പ്ലാന്‍, എപ്പോഴാണ് വിവാഹം ഉണ്ടാവുക എന്നൊക്കെയുള്ള ചോദ്യം തമന്നയെ ക്ഷുഭിതയാക്കുകയായിരുന്നു.
‘എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിക്കാറില്ല, ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്’ എന്ന് ഒറ്റ വാക്കില്‍ തമന്ന മറുപടി നല്കി.
അടുത്തിടെയാണ് ലസ്റ്റ് സ്റ്റോറീസ് ടു എന്ന വെബ് സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ കൂടെ അഭിനയിച്ച വിജയ് വര്‍മയുമായി താന്‍ പ്രണയത്തിലാണെന്ന് നടി പറഞ്ഞത്.
