Connect with us

കടുത്ത ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുന്നു; നയൻതാരയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു; പിന്നാലെ മറുപടിയും

Actress

കടുത്ത ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുന്നു; നയൻതാരയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു; പിന്നാലെ മറുപടിയും

കടുത്ത ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുന്നു; നയൻതാരയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു; പിന്നാലെ മറുപടിയും

സൂപ്പർസ്റ്റാർ താരപദവിയിൽ നിൽക്കുന്ന മലയാളത്തിന്റെ അഭിമാനതാരങ്ങളായ രണ്ടു നടിമാരാണ് മഞ്ജു വാര്യരും നയൻതാരയും.

നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാൻ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. തെന്നിന്ത്യയ്ക്ക് അപ്പുറത്തേക്ക് വളരുന്ന നയൻതാരയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു എത്തിയിരുന്നു. എന്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് മഞ്‍ജു വാര്യര്‍ കുറിച്ചത്. കടുത്ത ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുന്നു എന്നും മഞ്‍ജു വാര്യര്‍ എഴുതി. പിന്നാലെ മറുപടിയുമായി നയൻതാരയും എത്തി. വളരെ സ്വീറ്റാണ് താങ്കള്‍ എന്ന് പറഞ്ഞ നയൻതാര നന്ദിയും രേഖപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ നയൻതാരയ്ക്ക് ഔദ്യോഗിക അക്കൗണ്ട് ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ നടി അക്കൗണ്ട് തുടങ്ങി. മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം ആദ്യ പോസ്റ്റിലൂടെ നടി ആരാധകരെ കാണിക്കുകയും ചെയ്തു. ജവാൻ സിനിമയുടെ റിലീസിനോടടുപ്പിച്ചാണ് നടി സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്നിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൂടിയാണ് തീരുമാനമെന്ന സൂചനയുമുണ്ട്. നയൻതാര ഫോളോ ചെയ്യുന്നവരുടെ എണ്ണം കുറവാണ്. 20 പേരെ മാത്രമായിരുന്നു താരം ആദ്യം ഫോളോ ചെയ്തത്. എന്നാൽ ഇപ്പോൾ അത് 24 പേരിലേക്ക് കൂടിയിട്ടുണ്ട്

വിഘ്നേശ് ശിവൻ, ഷാരൂഖ് ഖാൻ, അനിരുദ്ധ്, പ്രിയങ്ക ചോപ്ര, സമാന്ത മിഷേൽ ഒബാമ, അപർണ്ണ ബാലമുരളി , പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ളവരെ ആയിരുന്നു നടി ആദ്യം ഫോളോ ചെയ്തത്. മഞ്ജു വാര്യർ നയൻതാരയെ ഫോളോ ചെയ്തെങ്കിലും നടി തിരിച്ച് ഫോളോ ചെയ്തിരുന്നില്ല. എന്നാൽ പിന്നീട് ഫോളോ ചെയ്യാമെന്നുള്ള തീരുമാനത്തിലേക്ക് നയൻ‌താര എത്തുകയിരുന്നു

പാെതുവെ നായിക നടിമാരുമായി അടുത്ത സൗഹൃദം നയൻതാരയ്ക്കില്ല. പലപ്പോഴും നടിമാരുമായി അത്ര സ്വര ചേർച്ചയും നയൻതാരയ്ക്കുണ്ടായിട്ടില്ല. സഹപ്രവർത്തകരായ തൃഷ, അനുഷ്ക ഷെട്ടി തുടങ്ങിയവരൊന്നും നയൻതാരയെയോ നയൻതാര ഇവരെയോ ഫോളോ ചെയ്യുന്നില്ല. തൃഷ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും ഒരേ കാലഘട്ടത്തിൽ സിനിമാ രംഗത്തേക്ക് വന്നവരാണ്. ഒരു സമയത്ത് ഇരുവരും സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് അകന്നു. അനാവശ്യമായി പൊതുവിടങ്ങളിലോ അഭിമുഖങ്ങളിലോ വരില്ലെന്ന് വർഷങ്ങൾക്ക് മുമ്പേ നടിയെടുത്ത തീരുമാനമാണ്.

More in Actress

Trending

Recent

To Top