Bollywood
ആയുഷ്മാന്‍, സ്ക്രീനില്‍ ചുംബനരംഗങ്ങള്‍ അഭിനയിക്കുന്നത് കാണുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു…പിരിയാമെന്ന് ചിന്തിച്ചിരുന്നു!!!
ആയുഷ്മാന്‍, സ്ക്രീനില്‍ ചുംബനരംഗങ്ങള്‍ അഭിനയിക്കുന്നത് കാണുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു…പിരിയാമെന്ന് ചിന്തിച്ചിരുന്നു!!!
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ വിവാഹമോചനത്തെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്ന് നടന് ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയും സംവിധായികയുമായ താഹിറ കശ്യപ്. സിനിമയില്‍ ഭര്‍ത്താവിന്റെ ചുംബനരംഗങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെന്നും അന്നൊക്കെ വലിയ പ്രശ്നങ്ങളിലൂടെയാണ് ജീവിതം മുന്നോട്ട് പോയിരുന്നതെന്നും താഹിറ വെളിപ്പെടുത്തുന്നു.
എന്നാല്‍ തനിക്ക് കാന്‍സറാണെന്ന് അറിഞ്ഞതോടെ കാര്യങ്ങള്‍ മാറി. അസുഖസമയത്ത് തനിക്ക് വേണ്ട എല്ലാ കൈത്താങ്ങും നല്കി ആയുഷ്മാന്‍ ഒപ്പമുണ്ടായിരുന്നു. ആയുഷ്മാന്‍, സ്ക്രീനില്‍ ചുംബനരംഗങ്ങള്‍ അഭിനയിക്കുന്നത് കാണുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഗര്‍ഭിണിയാകുമ്പോള്‍ ഹോര്‍മോണിന്റെ അളവ് മാറിക്കൊണ്ടിരിക്കും. ഒരു വലിയ തിമിംഗലം ഇരിക്കുന്നത് പോലെയാണ് എനിക്ക് എന്നെക്കുറിച്ചു തന്നെ തോന്നിയത്. അയാളാണെങ്കില്‍ നല്ല ചുറുചുറുക്കുള്ള യുവാവിനെ പോലെയായിരുന്നു. പെണ്ണുങ്ങളെ പ്രേമിച്ച്, സ്ക്രീനില്‍ ചുംബിച്ച് നടക്കുന്ന കാലം.
ഞങ്ങള്‍ രണ്ടാളും ചെറുപ്പമായിരുന്നു. എന്നാലും എന്നെ കൂടെ കൂട്ടാനുള്ള സമയമോ മനസ്സിലാക്കാനുള്ള ക്ഷമയോ അയാള്‍ക്കുണ്ടായിരുന്നില്ല. ഒന്നിച്ച് ജീവിക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങള്‍. അയാള്‍ എന്നെ വഞ്ചിക്കുകയല്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എങ്കിലും ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള പക്വത അന്ന് എനിക്ക് ഉണ്ടായിരുന്നില്ല.
ആയുഷ്മാന്‍ സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിത്തുടങ്ങിയതോടെ ഞാന്‍ എന്റേതായ ലോകത്തിലേക്ക് അല്പം പിന്‍വലിയുകയായിരുന്നു. ചെറിയ ഷോര്‍ട് ഫിലിമുകളൊക്കെ എടുത്ത് ആയുഷ്മാന്‍ നാണക്കേടുണ്ടാക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
ഒരു സംവിധായികയാകണം എന്ന മോഹം കുറേനാള്‍ ഞാന്‍ ആയുഷ്മാനോട് പറഞ്ഞിട്ടുപോലും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഏറ്റവും വലിയ ശത്രുക്കളാണെന്ന് ആളുകള്‍ കരുതുമോ എന്നൊരു ഭയമുണ്ടായിരുന്നു. എനിക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. അസുഖ സമയത്തും ആയുഷ്മാന്‍ എന്നും കൂടെ തന്നെയുണ്ടായിരുന്നു.
thahira about her husband ayushman
