Actress
ദിലീപേട്ടന്റെ ഒരു കേന്ദ്രവലയത്തിൽ തന്നെയായിരുന്നു സിനിമ, കുഞ്ഞ് കുഞ്ഞ് റോളുകൾ ചെയ്യുന്ന ഞങ്ങളുടെ കൂടെ നിന്ന ആളായിട്ട് പിന്നീട് സൂപ്പർസ്റ്റാറായി; തെസ്നി ഖാൻ
ദിലീപേട്ടന്റെ ഒരു കേന്ദ്രവലയത്തിൽ തന്നെയായിരുന്നു സിനിമ, കുഞ്ഞ് കുഞ്ഞ് റോളുകൾ ചെയ്യുന്ന ഞങ്ങളുടെ കൂടെ നിന്ന ആളായിട്ട് പിന്നീട് സൂപ്പർസ്റ്റാറായി; തെസ്നി ഖാൻ
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് തെസ്‌നിഖാൻ. നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിനായി. സ്‌റ്റേജ് പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയുമാണ് തെസ്‌നിഖാൻ സിനിമയിലേയ്ക്ക് എത്തുന്നത്. തുടക്കക്കാലത്ത് സഹനടിയായി ആയിരുന്നു താരം എത്തിയിരുന്നത്. വർഷങ്ങൾക്ക് ശേഷമാണ് കോമഡി കഥാപാത്രങ്ങൾ തെസ്‌നിയെ തേടിയെത്തിയത്. അതോടുകൂടിയാണ് കൂടുതൽ സിനിമകൾ താരത്തെ തേടി എത്തുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലും തെസ്‌നി ഖാൻ പങ്കെടുത്തിരുന്നു. രണ്ടാം സീസണിൽ മത്സരിക്കാൻ എത്തിയെങ്കിലും ഷോ യിൽ നിന്നും പുറത്തായിരുന്നു. ഈ പരിപാടിയിൽ വെച്ചാണ് താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത്. അതുവരെ മലയാളികൾ അറിഞ്ഞിരുന്ന താരത്തെ അല്ലായിരുന്നു ഈ പരിപാടിയിൽ കണ്ടത്.
ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തനിയ്ക്കൊപ്പവും തനിക്ക് ശേഷവും വന്നവരെല്ലാം സിനിമയിൽ പിന്നീട് സൂപ്പർതാരങ്ങളായി മാറിയെന്നും ദിലീപ് അടക്കമുള്ളവർ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തും തന്നെ ആരും വിളിച്ചിരുന്നില്ല എന്നും പറയുകയാണ് തെസ്‌നി ഖാൻ.
സിനിമയിൽ നിൽക്കാൻ കഴിവ് മാത്രം പോര. ഭാഗ്യം, റെക്കമെന്റേഷൻ അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട് എന്ന് മനസിലായി. അങ്ങനെ നിൽക്കെ ഇനി തുടർന്ന് അഭിനയിക്കണോ വേണ്ടയോ എന്ന ചിന്ത വന്നു. അങ്ങനെ സിനിമ പതുക്കെ സ്റ്റോപ് ചെയ്ത് സിനിമാലയിലും സ്റ്റേജ് ഷോയിലും കാസറ്റിലുമൊക്കെയായി ശ്രദ്ധ കേന്ദ്രീകരിച്ചു. കുറച്ച് പൈസയേ ഉള്ളൂവെങ്കിലും സമാധാനത്തോട് കൂടി ജോലി ചെയ്യാൻ അവർക്കൊപ്പം കൂടി.
അവിടെ നിന്ന് സിനിമയിലേക്ക് വന്ന ഒരുപാട് പേരുണ്ട്. നാദിർഷ നല്ലൊരു ഡയറക്ടറായി. ഞാൻ എന്നോടിഷ്ടം കൂടാമോ എന്ന സിനിമ ചെയ്യുന്ന സമയത്ത് ദിലീപേട്ടൻ കമൽ സാറിന്റെ അസിസ്റ്റന്റായി ക്ലാപ്പടിക്കാൻ നിൽക്കുന്ന ആളാണ്. കുഞ്ഞ് കുഞ്ഞ് റോളുകൾ ചെയ്യുന്ന ഞങ്ങളുടെ കൂടെ നിന്ന ആളായിട്ട് പിന്നീട് സൂപ്പർസ്റ്റാറായി. അപ്പോഴൊക്കെ ഞാനും സിനിമയിലുണ്ട്.
ഒരുപാട് ദിലീപേട്ടന്റെ പടങ്ങൾ അന്ന് ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ദിലീപേട്ടന്റെ ഒരു കേന്ദ്രവലയത്തിൽ തന്നെയായിരുന്നു സിനിമ അന്ന്. എനിക്കാരും സിനിമ തന്നൊന്നുമില്ല. ദിലീപേട്ടന്റെ 100-ാമത്തെ സിനിമയാണ് കാര്യസ്ഥൻ. എന്നോടിഷ്ടം കൂടാമോ എന്ന പടത്തിന് ശേഷം ദിലീപേട്ടനോടൊപ്പം വർക്ക് ചെയ്യുന്നത് കാര്യസ്ഥനിലാണ്. കാര്യസ്ഥനിലേയ്ക്ക് വരുന്നത് വലിയൊരു സംഭവമാണ്.
കാര്യസ്ഥന് തൊട്ടുമുമ്പ് പോക്കിരി രാജ എന്ന സിനിമയിൽ അഭിനയിച്ചു. പോക്കിരിരാജയിലേക്ക് വിളിക്കുന്നത് സിബി കെ തോമസ്-ഉദയകൃഷ്ണയാണ്. ആ സിനിമ വലിയ ഹിറ്റായി മാറി. മമ്മൂക്കയും പൃഥ്വിരാജുമെല്ലാം ഉള്ള സിനിമ. അതേ ടീമിന്റെതായിരുന്നു കാര്യസ്ഥനും. സാധാരണ വേഷമായിരിക്കും എന്ന് കരുതിയെങ്കിലും ഒരു ത്രൂഔട്ട് വേഷമായിരുന്നു കാര്യസ്ഥനിലേത്. 2010 ലായിരുന്നു ആ സിനിമ പുറത്തിറങ്ങിയത്.
2010 ന് ശേഷമാണ് എനിക്ക് കൂടുതൽ സിനിമകൾ ലഭിച്ച് തുടങ്ങിയതും. കുറച്ച് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതും, ഒരു ഫ്‌ളാറ്റ് വാങ്ങാൻ കഴിഞ്ഞതും കാര്യസ്ഥൻ എന്ന സിനിമയിലൂടെയാണ്. ഉദയകൃഷ്ണ-സിബി കെ തോമസ് ആണ് നല്ല അവസരങ്ങൾ സിനിമയിൽ നൽകിയത്. ആ രണ്ട് പേരെ ഒരിക്കലും മറക്കാൻ സാധിക്കില്ല. അവർക്ക് എന്നെ വിളിച്ച് ആ ക്യാരക്ടർ തരേണ്ട ഒരു ആവശ്യവുമില്ല.
വേറെ ഒരുപാട് പേരുള്ള സമയമാണ്. അവരെക്കൊണ്ട് ദൈവം തോന്നിച്ചതാണ്. ഇനി എത്ര സിനിമ ചെയ്താലും എന്റെ പ്രാർത്ഥനയിൽ ഈ രണ്ടുപേരുമുണ്ടാകും. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് എനിക്ക് ഒരു പടം തന്നതാണ് അവരാണ് എന്നും തെസ്‌നി ഖാൻ പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.