Actor
വിവാഹം കഴിക്കാനുള്ള ഒരുക്കത്തിനിടെ പവിത്രയുടെ അപ്രതീക്ഷിത വിയോഗം; മനംനൊന്ത് നടന്‍ ചന്തു ആ ത്മഹത്യ ചെയ്തു
വിവാഹം കഴിക്കാനുള്ള ഒരുക്കത്തിനിടെ പവിത്രയുടെ അപ്രതീക്ഷിത വിയോഗം; മനംനൊന്ത് നടന്‍ ചന്തു ആ ത്മഹത്യ ചെയ്തു
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടിയായ പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചത്. ഇപ്പോഴിതാ നടിയുടെ സുഹൃത്തും നടനുമായ തെലുങ്ക് ടെലിവിഷന്‍ താരം ചന്തുവിനെ(ചന്ദ്രകാന്ത്) ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മണികൊണ്ടയിലെ വസതിയിലാണ് ചന്തുവിനെ മ രിച്ച നിലയില്‍ കണ്ടെത്തിയത്.
പവിത്രയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ചന്തു അസ്വസ്ഥനും വിഷാദാവസ്ഥയിലുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ചന്തുവിനെ മ രിച്ച നിലയില്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആ ത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ നര്‍സിങ്ങി പൊലീസ് കേസെടുത്തിട്ടുണ്ട്. ചന്തുവും പവിത്രയും തമ്മില്‍ പ്രണയത്തിലാണെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് പേരും വിവാഹിതരും കുട്ടികളുമുള്ളവരായിരുന്നു.
ഈയിടെയാണ് ഇരുവരും വിവാഹമോചിതരായത്. ശേഷം ഇരുവരും വിവാഹം കഴിക്കാനൊരുങ്ങുന്നതിനിടെയായിരുന്നു പവിത്രയുടെ വിയോഗം. ഞായറാഴ്ച ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴി ആന്ധ്രാപ്രദേശിലെ മഹബൂബ് നഗറിനടുത്ത് വെച്ചായായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
പിന്നീട് ഹൈദരാബാദില്‍ നിന്ന് വനപര്‍ത്തിയിലേക്ക് വരികയായിരുന്ന ബസ് കാറിന്റെ വലതുവശത്ത് ഇടിക്കുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു. ത്രിനയനി എന്ന സീരിയലിലൂടെ ഇരുവരും ശ്രദ്ധ നേടുന്നത്. സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായാണ് പവിത്രയും ചന്തുവും വേഷമിട്ടത്.
