തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൊയ്തവർ പെടും… കളി ബീന ആന്റണിയോട് വേണ്ട!!
By
തന്റെ അനുവാദം കൂടാതെ ഓൺലൈൻ തട്ടിപ്പിന് ചിത്രമുപയോഗിച്ച സൈറ്റിനെതിരെ പരാതി നൽകാനൊരുങ്ങി നടി ബീന ആന്റണി. താനുമായി ഈ ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും, ഈ ഗുരുതര തട്ടിപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും താരം പ്രതികരിച്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ”ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. ഒരു സുഹൃത്ത് വിളിച്ചു പറയുകയായിരുന്നു. തൊട്ടു പിന്നാലെ പലരും വിളിച്ചു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതിന്റെ ഗൗരവം മനസ്സിലായി. പരാതി കൊടുക്കണം എന്നാണ് എല്ലാവരും പറഞ്ഞത്. പൊലീസിലുള്ള ചില സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴും പരാതി കൊടുക്കുക എന്നതായിരുന്നു നിര്‍ദ്ദേശം”. ബീന പറയുന്നു.
”അന്വേഷിച്ചപ്പോള്‍ അമേരിക്കന്‍ രജിസ്ട്രേഷനിലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലായി. അഡ്രസ് തിരഞ്ഞെങ്കിലും ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ ലഭിച്ചില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ഇത് തീര്‍ച്ചയായും ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്നതിനാല്‍, ഒരു തരത്തിലും പ്രേത്സാഹിപ്പിക്കാനാകില്ല.” അവര്‍ വ്യക്തമാക്കുന്നു.
‘കരിയര്‍ ജേര്‍ണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ സൈറ്റിലാണ് താരത്തിന്റെ ചിത്രമുപയോഗിച്ച് തട്ടിപ്പ് നടത്തിയത്. നടിയുടെ ചിത്രം നല്‍കിയിട്ട് ആഭ കര്‍പാല്‍ എന്ന പേരാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ മുഖാന്തിരം വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സൈറ്റില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട കൊച്ചിയിലെ വീട്ടമ്മയും നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത വീട്ടമ്മ ഒടുവില്‍ ഓണ്‍ലൈനിലൂടെ ജോലി കണ്ടെത്തി പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായിട്ടാണു പരസ്യം.
ഈ വീട്ടമ്മയുടെ വിജയ കഥ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും ഈ കഥയെന്നും പരസ്യത്തില്‍ വിവരിക്കുന്നുണ്ട്. ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്സിലൂടെയാണ് ആഭാ കര്‍പാല്‍ വരുമാനമുണ്ടാക്കുന്നതെന്നും ഈ കോഴ്സിനെ കുറിച്ച് അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Television actress Beena Antony
