Malayalam
തങ്ങളുടെ സംവിധായകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടീം ‘എമ്പുരാന്’
തങ്ങളുടെ സംവിധായകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ടീം ‘എമ്പുരാന്’
പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എമ്പുരാന് ടീം. മോഹന്‍ലാലും എമ്പുരാനിലെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നുള്ള വിഡിയോയില്‍ ചിത്രത്തിന്റെ സംവിധായകന് ആയ പൃഥ്വിരാജിന് ആശംസകള്‍ നേരുന്നു. മോഹന്‍ലാലിന് പുറമേ മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍, ദീപക് ദേവ്, സുജിത്ത് വാസുദേവ് എന്നിവരും വീഡിയോയിലുണ്ട്.
ഓഗസ്റ്റ് 15ന് ഡല്‍ഹിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോള്‍ ലഡാക്കില്‍ ചിത്രീകരണം പുരോഗമിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
സിനിമാപ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്. ഒട്ടേറെ ഹിറ്റു ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിര്‍മാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ‘എമ്പുരാന്’.
മുരളീഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്.’ ബോക്സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ, സായ്കുമാര്, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്.
