Malayalam Breaking News
ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു; സംവിധായകന് അറസ്റ്റില്‍
ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു; സംവിധായകന് അറസ്റ്റില്‍
ഭാര്യയെ കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ തമിഴ് സംവിധായകന് അറസ്റ്റില്‍. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്ആര്‍ ബാലകൃഷ്ണനാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സന്ധ്യ (35) ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
ജനുവരി 21നാണ് ചെന്നൈ പള്ളിക്കരണിയിലെ വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളില്‍ സന്ധ്യയുടെ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. കുപ്പയില്‍നിന്ന് ഒരു കൈയ്യും രണ്ട് കാലുകളുമാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ സന്ധ്യയുടെതെന്ന് തിരിച്ചറിയുകയും കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് ബാലകൃഷ്ണനാണ് പൊലീസ് കണ്ടെത്തുകയുമായിരുന്നു. തലയടക്കമുള്ള ഭാഗങ്ങള്‍ കണ്ടെത്താനുണ്ട്.
ജനുവരി 19ന് രാത്രിയിലാണ് കൊലപാതകം നടന്നത്. തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണനും കന്യാകുമാരി സ്വദേശിയായ സന്ധ്യയും 17 വർഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടി പൊങ്കല്‍ അവധിക്കാലത്താണ് സന്ധ്യ ബാലകൃഷ്ണന്റെ ജാഫര്‍ഖാന്‍പേട്ടിലുള്ള വീട്ടിലെത്തിയത്. ഇതിന് പിന്നാലെ ബാലകൃഷ്ണന് സന്ധ്യയെ കൊലപ്പെടുത്തിയതിനുശേഷം ശരീരം വെട്ടിനുറുക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായാണ് ശരീരം വെട്ടിനുറുക്കി കോടമ്പാക്കം , എംജിആര്‍ നഗര്‍ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ചത്.
കുപ്പയില്‍ നിന്ന് കണ്ടെത്തിയ കൈയില്‍ പച്ചകുത്തിയ ശിവപാര്‍വതി രൂപം മാത്രമായിരുന്നു പൊലീസിന് ആളെ തിരിച്ചറിയാനുള്ള ഏക സൂചന. തുടര്‍ന്ന് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് ഇത് സംബന്ധിച്ച വിവരം പൊലീസ് കൈമാറുകയായിരുന്നു. അതിനിടയില്‍ മകളെ കാണാനില്ലെന്ന് കാണിച്ച് സന്ധ്യയുടെ അമ്മ നല്കിയ പരാതിയുമായ കേസിന് സാമ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവായത്.
തുടര്‍ന്ന് ബാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് മറ്റ് ശരീര ഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ലഭിച്ച ശരീര ഭാഗങ്ങള്‍ രാജീവ് ഗാന്ധി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
2015-ല്‍ പുറത്തിറങ്ങിയ ‘കാതല്‍ ഇളവസം’ എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമാണ് ബാലകൃഷ്ണന്. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു സന്ധ്യ. സിനിമാസെറ്റില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇവര്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥിയായ മകനും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുമുണ്ട്.
tamil director murdered his wife
