Malayalam
‘ആന്ദ്രേ റസ്സലും ഗായത്രിയും വിവാഹം ചെയ്തത് ഇതുവരെ അറിഞ്ഞിരുന്നില്ല ‘! സത്യാവസ്ഥ ഇതാണ്
‘ആന്ദ്രേ റസ്സലും ഗായത്രിയും വിവാഹം ചെയ്തത് ഇതുവരെ അറിഞ്ഞിരുന്നില്ല ‘! സത്യാവസ്ഥ ഇതാണ്

‘നടുവിലെ കൊഞ്ചം പക്കത്തെ കാണും ‘ എന്ന വിജയ് സേതുപതി ചിത്രത്തിലൂടെ ശ്രദേയയായ തമിഴ് നടി ഗായത്രി ശങ്കറിനെക്കുറിച്ചുള്ള ഒരു ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തിയിരിക്കുന്നത്. ഗായത്രി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരവും വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറുമായ ആന്ദേ റസ്സിലിന്റെ ഭാര്യയാണെന്ന തരത്തിലാണ് ട്വീറ്റ്.
‘ആന്ദ്രേ റസ്സലും ഗായത്രിയും ഈയിടെ വിവാഹം ചെയ്ത കാര്യം അറിയില്ലായിരുന്നു’ എന്ന ഒരു ട്വീറ്റാണ് ഇതിനെല്ലാം തുടക്കമിട്ടത്. ഐ.പി.എല്‍ മാച്ചിനിടെ പകര്‍ത്തിയ ആന്ദേ റസ്സിലിന്റെ ഭാര്യ ജാസിം ലോറയുടെ ചിത്രം കണ്ടാണ് ട്വീറ്റ് കുറിച്ചിരിക്കുന്നത്.
ഗായത്രിയും ജാസിം ലോറയും തമ്മില്‍ സാദൃശ്യമുണ്ടെന്നും അതിനാല്‍ അയാള്‍ തെറ്റിദ്ധരിച്ചതായിരിക്കാമെന്നും കമന്റില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.രസകരമായ സംഭവം ശ്രദ്ധയില്‍പെട്ട ഗായത്രിയും ട്വീറ്റ് ഷെയര്‍ ചെയ്തു. ചിരിക്കുന്ന സ്മൈലികളോടെ എന്ത്? എന്ന ചോദിച്ചുകൊണ്ടാണ് ഗായത്രിയുടെ റീട്വീറ്റ്.
tamil actress gayathrie shankar tweet
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....