Malayalam
വ്യാജ ഓഡിഷൻ; നടിയുടെ ന ഗ്ന ദൃശ്യങ്ങൾ വെബ്സൈറ്റുകളിൽ!
വ്യാജ ഓഡിഷൻ; നടിയുടെ ന ഗ്ന ദൃശ്യങ്ങൾ വെബ്സൈറ്റുകളിൽ!
വ്യാജ ഓഡിഷന്റെ കെണിയിൽ അകപെട്ട് തമിഴ് സീരിയൽ നടി. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിന് എന്ന വ്യാജേനയായിരുന്നു നടിയ്ക്ക് ഫോൺകോൾ എത്തിയത്. ഓഡീഷന്റെ ഭാഗമായി ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ന ഗ്നമായി അഭിനയിക്കേണ്ട സിറ്റുവേഷനാണെന്നും പറഞ്ഞു.
അതിനായി ചില സീനുകൾ ക്യാമറയ്ക്ക് മുമ്പിൽ അഭിനയിച്ചു കാണിക്കണമെന്നും ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം നടി അഭിനയിക്കുകയും ചെയ്തു. പിന്നീട് യുവതിയുടെ വിഡിയോ പിന്നീട് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരിൽ നടന്നത് തട്ടിപ്പാണെന്ന് നടി തിരിച്ചറിഞ്ഞത്.
അതേസമയം, കഴിഞ്ഞ ദിവസം നടി ഷൈനി സാറ ചില വെളിപ്പെടുത്തലുകൾ നടത്തിയതും വാർത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് വാട്‌സ്ആപ്പ് ചാറ്റിൽ ഒരു മെസ്സേജ് വന്നത്. പിയൂഷ് കാസ്റ്റിംഗ് ഏജൻസി വഴി നിങ്ങൾ അപേക്ഷിച്ച അപേക്ഷ ഞങ്ങൾ പരിഗണിച്ചിരിക്കുന്നു, ജയിലർ 2വിന് വേണ്ടി. അതിൽ രജനീകാന്തിന്റെ മകളുടെയും മകന്റെയും വേഷത്തിന് വേണ്ടിയാണ് ഇപ്പോൾ ഓഡിഷൻ നടക്കുന്നത്. 14-40 വയസ്സിന് ഇടയിലുളളവരുടെ ഓഡിഷനാണ് നടക്കുന്നത്. താങ്കളുടെ പ്രൊഫൈലും വിവരങ്ങളും ഒന്നുകൂടി അയച്ച് തരണം, എന്നാണ് മെസ്സേജ് വന്നത്.
തനിക്ക് 50ന് മുകളിൽ പ്രായമുണ്ട്. എന്തായാലും രജനീകാന്തിന്റെ മകളായി അഭിനയിക്കാനാകില്ല. തനിക്ക് ചേർന്ന എന്തെങ്കിലും റോൾ ഉണ്ടെങ്കിൽ പരിഗണിക്കണം എന്ന് പറഞ്ഞ് പ്രൊഫൈൽ അയച്ചു. സുരേഷ് കുമാർ കാസ്റ്റിംഗ്‌സ് എന്നാണ് അതിന്റെ പേര്. പിറ്റേ ദിവസം ഈ സുരേഷ് കുമാറിന്റെ അസിസ്റ്റന്റ് തന്നോട് ചാറ്റ് ചെയ്തു. ആധാറുണ്ടോ പാസ് പോർട്ട് ഉണ്ടോ അതിന്റെ കോപി അയക്കണം എന്നൊക്കെ പറഞ്ഞു. മലേഷ്യയിലും തമിഴ്‌നാട്ടിലുമായിട്ടാണ് ഷൂട്ട് എന്ന് പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ടാൽ 10 ലക്ഷത്തി അൻപതിനായിരം രൂപയാണ് സാലറി എന്നൊക്കെ പറഞ്ഞു. ഒരു നിമിഷം തന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. രജനി സർ തന്റെ പ്രിയപ്പെട്ട നടനാണ്. അപ്പോൾ പിന്നെ സ്വാഭാവികമായിട്ടും ലഡ്ഡു പൊട്ടുമല്ലോ. നാളെ രാവിലെ 11 മണിക്ക് സുരേഷ് സർ വീഡിയോ കോൾ വിളിക്കും എന്നും പറഞ്ഞു. താൻ കാത്തിരുന്നു, പക്ഷേ അവർ വിളിച്ചില്ല. ചോദിച്ചപ്പോൾ അവർ പറഞ്ഞു സർ വളരെ ബിസി ആയിരുന്നു, നാളെ 11 മണിക്ക വിളിക്കും എന്ന്.
പിറ്റേന്നും വിളിച്ചില്ല. ഒരു 12.30 ആയപ്പോൾ ഈ പറഞ്ഞ സുരേഷ് സർ വാട്‌സ്ആപ്പിൽ ഓഡിയോ കോൾ ചെയ്തു. 2 മണിക്ക് വീഡിയോ കോളിന് റെഡിയാകാൻ പറഞ്ഞു. സാരി ഉടുത്ത് മുടി അഴിച്ചിട്ട് വേണം വരാനെന്നും പറഞ്ഞു. താൻ സമ്മതിച്ചു. താൻ അപ്പോൾ സുഹൃത്തിന്റെ കടയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയായിരുന്നു. അവിടെ നിന്ന് സ്‌കൂട്ടർ എടുത്ത് ഓടി വീട്ടിലെത്തി. വേഗത്തിൽ സാരി ഉടുത്ത് റെഡിയായി. അയാൾ വിളിച്ചു. പ്രഫൈൽ ചോദിച്ചു.. ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്തി. ഉയരം, താമസം, എത്ര സിനിമ ചെയ്തു ഇതെല്ലാം പറഞ്ഞു.
വളരെ മാന്യമായിട്ടായിരുന്നു സംസാരമെല്ലാം. ഷൂട്ടിന് വരുമ്പോൾ കൂടെ ഒരാൾ നിർബന്ധമായും വേണം എന്ന് പറഞ്ഞു. ഗാർഡിയൻ വേണം എന്ന് പറഞ്ഞു. ആർട്ടിസ്റ്റ് കാർഡ് ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് താൻ പറഞ്ഞു. ഇവിടെ അമ്മ അസോസിയേഷൻ ഉണ്ട്, അവിടെ വേണമെങ്കിൽ കാർഡ് എടുത്താൽ മതി. താനെടുത്തിട്ടില്ല. തമിഴ്‌നാട്ടിൽ വർക്ക് ചെയ്യണമെങ്കിൽ ആർട്ടിസ്റ്റ് കാർഡ് അത്യാവശ്യമാണ് എന്ന് അയാൾ പറഞ്ഞു. 12500 രൂപയാണ് അതിന് വേണ്ട തുക. നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ആർടിസ്റ്റ് കാർഡ് എടുത്ത് തരാം എന്ന് പറഞ്ഞു.
ആധാർ കാർഡിന്റെ കോപിയും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും അയക്കാൻ പറഞ്ഞു. ഇന്ന് തന്നെ ആർട്ടിസ്റ്റ് കാർഡ് ഇന്ന് തന്നെ ശരിയാക്കി തരാം. നിങ്ങൾക്ക് ഞാനിപ്പോൾ ഒരു ഇ മെയിൽ അയക്കും. അതിന് ഓകെ പറഞ്ഞാൽ ആർട്ടിസ്റ്റ് കാർഡിനുളള അപേക്ഷ കൊടുക്കും എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് മെയിൽ വന്നു, താനതിന് ഓകെ അയച്ചു. വളരെ പ്രൊഫഷണൽ ആയിട്ടുളള മെയിൽ.
കുറച്ച് കഴിഞ്ഞ് വീണ്ടും വീഡിയോ കോൾ വിളിച്ചു. നിങ്ങളുടെ മറുപടി കിട്ടി, ഇന്ന് തന്നെ കാർഡിന് അപേക്ഷ നൽകാം. അതിന്റെ പൈസ അയക്കുമല്ലോ എന്ന് തന്നോട് ചോദിച്ചു. സർ കുറച്ച് സമയം വേണം എന്ന് താൻ പറഞ്ഞു. ഇന്ന് തന്നെ കാർഡ് എടുക്കാൻ തയ്യാറാണ് എന്ന് പറഞ്ഞത് കൊണ്ടല്ലേ മെയിൽ അയച്ചത്, ഇവിടെ ഒരുപാട് പേർ ക്യൂ നിൽക്കുകയാണ്, നിങ്ങളെ സെലക്ട് ചെയ്തത് എത്രയും പെട്ടെന്ന് കാസ്റ്റ് ചെയ്യാൻ വേണ്ടിയല്ലേ, അപ്പോൾ നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്, എത്ര സമയം വേണം എന്ന് ചോദിച്ചു.
2 ദിവസത്തെ സമയം വേണം എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ല, പകുതി പൈസ ഇപ്പോൾ അയക്കൂ, ഒരു ക്യൂ ആർ കോഡ് അയച്ച് തരാം എന്ന് പറഞ്ഞു. അതോടെ തനിക്ക് കാര്യം മനസ്സിലായി. ശരി സർ എന്ന് പറഞ്ഞ് താൻ ഫോൺ കട്ട് ചെയ്തു. മാല പാർവ്വതിയും ലിജോ മോളും തമിഴിൽ അഭിനയിച്ചിട്ടുളളവരാണ്. രണ്ട് പേരും തന്റെ സുഹൃത്തുക്കളുമാണ്. രണ്ട് പേരെയും വിളിച്ചു, ഫോണെടുത്തില്ല.
മൈന എന്ന പടത്തിൽ അഭിനയിച്ച സേതു എന്ന നടനുണ്ട്. അദ്ദേഹത്തെ വിളിച്ച് ചോദിച്ചു. അങ്ങനെ ഒരു കാര്യം ഇല്ലെന്ന് സേതു പറഞ്ഞു. അത് ഫ്രോഡാണെന്നും ഒരു കാരണവശാലും പണം അയക്കരുത് എന്നും പറഞ്ഞു. വീണ്ടും അയാൾ വിളിച്ച് ക്യൂആർ കോഡ് അയക്കട്ടെ എന്ന് ചോദിച്ചു. തനിക്ക് എന്തായാലും 2 ദിവസത്തെ സമയം വേണം എന്ന് പറഞ്ഞു. സേതു പറഞ്ഞ് തന്ന ഐഡിയ പ്രകാരം സംവിധായകന്റെ സുഹൃത്തിനെ അറിയാമെന്നും അവരോട് സംസാരിച്ച് പൈസ അയക്കാം എന്നും പറഞ്ഞ് താൻ ഫോൺ കട്ട് ചെയ്തു.
പിന്നീട് മാല പാർവ്വതിയും ലിജോ മോളും തന്നെ വിളിച്ച് പറഞ്ഞു അങ്ങനെയൊരു കാർഡ് ഇല്ല എന്ന്. മാലാ പാർവ്വതി പറഞ്ഞു, 10 സിനിമയിൽ താൻ അഭിനയിച്ചിട്ടുണ്ട്, ഒരു കാർഡും ഇല്ലായിരുന്നു എന്ന്. അത് ഫ്രോഡാണ് മുഴുവൻ വിവരങ്ങളും അയച്ച് താ എന്നും പറഞ്ഞു. താൻ എല്ലാം അയച്ച് കൊടുത്തു.
മാല പാർവ്വതി തമിഴ് സിനിമയിലെ പ്രമുഖനായ ഒരാളെ വിളിച്ച് അന്വേഷിച്ചു. ഇങ്ങനെ ഒരു സംഗതി ഇല്ലെന്ന് അവർ പറഞ്ഞു. തന്നെ ഇന്റർവ്യൂ ചെയ്തത് ഏത് റോളിന് വേണ്ടി ആണെന്ന് അറിയണ്ടേ, രജനീകാന്ത് സാറിന്റെ ഭാര്യയുടെ റോളിന്. അതായത് റിട്ട. ഐപിഎസ് ഓഫീസർ ഭാനി എന്ന കഥാപാത്രം എന്നുമാണ് ഷൈനി കുറിച്ചത്.
