Tamil
തമിഴ് സിനിമാ നടന്‍ പ്രദീപ് കെ. വിജയന്‍ തലയ്ക്ക് പരിക്കേറ്റ് മരിച്ചനിലയില്‍!
തമിഴ് സിനിമാ നടന്‍ പ്രദീപ് കെ. വിജയന്‍ തലയ്ക്ക് പരിക്കേറ്റ് മരിച്ചനിലയില്‍!
പ്രശസ്ത തമിഴ് സിനിമാ നടന്‍ പ്രദീപ് കെ. വിജയന്‍ അന്തരിച്ചു. 45 വയസായിരുന്നു. ചെന്നൈ പാലവാക്കത്തുള്ള വീട്ടില്‍ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടുദിവസമായി പ്രദീപിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സുഹൃത്ത് വീട്ടിലെത്തിയിരുന്നു. എത്രയൊക്കെ വിളിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു.
അഗ്‌നിശമനസേനയെത്തി കതകുപൊളിച്ചാണ് അകത്തുകടന്നന്നത്. തലയ്ക്ക് പരിക്കേറ്റ് മരിച്ചനിലയില്‍ ആയിരുന്നു പ്രദീപിനെ കണ്ടെത്തിയത്. എന്നാല്‍ ഹൃദയാഘാതം മൂലമുള്ള വീഴ്ചയ്ക്കിടെ തലയ്ക്ക് പരിക്കേറ്റതാകാമെന്നാണ് പോലീസ് നിഗമനം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോയി. റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് ആണ് മൃതദേഹം മാറ്റിയിരിക്കുന്നത്.
ചെന്നൈ സ്വദേശിയായ പ്രദീപ്, 2013ല്‍ ജയരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘സൊന്നാ പുരിയാത്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. അശോക് സെല്‍വന്‍ നായകനായി 2014ല്‍ പുറത്തിറങ്ങിയ ‘തെഗിഡി’ എന്ന സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ടെഡ്ഡി, ഇരുമ്പുതിരൈ, രുദ്രന്‍, ഹേയ് സിനാമിക തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നചത്. രാഘവ ലോറന്‍സിന്റെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായ രുദ്രനിലാണ് പ്രദീപ് അവസാനമായി അഭിനയിച്ചത്.
