Malayalam Breaking News
ഋത്വിക്ക് റോഷനാണെങ്കിൽ ചുംബിക്കാന്‍ തയാര്‍- തമന്ന
ഋത്വിക്ക് റോഷനാണെങ്കിൽ ചുംബിക്കാന്‍ തയാര്‍- തമന്ന
ബോളിവുഡ് താരം ഋതിക് റോഷന്റെ കടുത്ത ആരാധികയാണ് തെന്നിന്ത്യൻ നടി തമന്ന. ഋത്വിക്ക് റോഷനാണെങ്കിൽ ചുംബിക്കാന്‍ തയാറെന്ന് പറയുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം തമന്ന. ഒരു ടിവി ഷോയ്ക്കിടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. സ്ക്രീനില്‍ ഞാന്‍ ആരെയും ചുംബിക്കാറില്ല. അതെന്റെ കരാറിന്റെ ഭാഗമാണ്. പക്ഷെ ഋത്വിക്ക് റോഷനാണെങ്കില്‍ ഞാന്‍ അത് ചെയ്യും. താരം പറഞ്ഞു.
ഒരിക്കല്‍ ഋൃത്വിക്ക് റോഷനെ കണ്ടപ്പോള്‍ താന്‍ ആരാണെന്ന് പോലും മറന്ന് അദ്ദേഹത്തിന്റെ ആരാധിക മാത്രമായി മാറിയെന്നും തമന്ന പറഞ്ഞു. അടുത്തിടയ്ക്കാണ് ഞാന്‍ ഋത്വിക്കിനെ കണ്ടത്. ഞാന്‍ വളരെ വിചിത്രമായാണ് പെരുമാറിയത്. ആദ്യം ഹായ് പറഞ്ഞ് കണ്ടതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം ശരിയെന്ന് പറഞ്ഞ് പോവാന്‍ ഒരുങ്ങി. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. പെട്ടന്നാണ് ചിത്രം എടുക്കണോ എന്ന് ഋത്വിക്ക് ചോദിച്ചത്. വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു ചിത്രം എടുത്തു. തമന്ന പറഞ്ഞു.
എന്റെ സിനിമാ കരിയറിന്റെ തുടക്കം മുതലേ ഞാന്‍ ആരാധനയോടെ നോക്കുന്ന ആളാണ് ഋത്വിക് റോഷന്. തമന്ന പറഞ്ഞു.
tamannah about hrithik roshan
