Bollywood
പൗരത്വ ഭേദതി നിയമം; ‘അറിവില്ല, അറിവില്ലാത്തതിനെ കുറിച്ച് എങ്ങനെ പ്രതികരിക്കും’; തപ്സി പന്നു
പൗരത്വ ഭേദതി നിയമം; ‘അറിവില്ല, അറിവില്ലാത്തതിനെ കുറിച്ച് എങ്ങനെ പ്രതികരിക്കും’; തപ്സി പന്നു
പൗരത്വ ഭേദതി നിയമത്തിൽ പ്രതിഷേധിച്ച് നിരവധി താരങ്ങളാണ് പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ തനിക്ക് അറിവില്ലെന്ന് നടി തപ്സി പന്നു. ഈ വിഷയത്തെ കുറിച്ച് മതിയായ അറിവ് തനിക്ക് ഇല്ലാത്ത കൊണ്ടാണ് പ്രതികരിക്കാത്തതെന്ന് മോസ്റ്റ് സ്റ്റൈലിഷ് അവാര്‍ഡ് ഷോക്ക് എത്തിയപ്പോൾ തപ്സി പറഞ്ഞു.
”പൗരത്വ നിയമ ഭേദഗതി’യെ കുറിച്ച് ഞാന്‍ എന്റെ നിലപാടുകള്‍ പ്രകടിപ്പിച്ചിട്ടില്ല, കാരണം ഞാന്‍ അതിനെ കുറിച്ച് പഠിച്ചിട്ടില്ല. എന്നാല്‍ ജാമിയയില്‍ സംഭവിച്ചത് നല്ല കാര്യങ്ങളല്ല. വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമണം ദുഖകരമാണ്. എന്തോ വലിയ കാര്യം സംഭവിച്ചിട്ടുണ്ട്, അതിലും വലുത് സംഭവിക്കാനിരിക്കുന്നു എന്നാണ് തോന്നുന്നത്” എന്ന് തപ്സി പറഞ്ഞു.
അതെ സമയം മുംബൈയില്‍ നടന്ന പ്രതിഷേധ സായാഹ്നത്തില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ഫര്ഹാന് അക്തര്‍, അനുരാഗ് കശ്യപ്, നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ്മ, സുശാന്ത് സിങ്, സ്വര ഭാസ്കര്‍, അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ജാവേദ് ജെഫ്രി, രാകേഷ് ഓംപ്രകാശ് മെഹ്റ, അര്ജുന് മാത്തൂര്‍, കൗസര്‍ മുനീര്‍, കബീര്‍ ഖാന്, മിനി മാത്തൂര്‍, നിഖില്‍ അദ്വാനി, സാക്വിബ് സലിം, രാജ് ബബ്ബാര്‍, സഞ്ജയ് സൂരി, അനുപ്രിയ ഗോയങ്ക തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേരിട്ടെത്തി. ശബാന ആസ്മി, ദിയ മിര്‍സ, റിച്ച ഛദ്ദ തുടങ്ങി നിരവധി പേര് നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാതിരിക്കുന്നതിന്റെ കാരണം പറഞ്ഞ് പിന്തുണയുമായി രംഗത്തെത്തി.
Taapsee Pannu
