Malayalam Breaking News
മോഹൻലാലിൻറെ വാസ്തുഹാര ചെയ്തപ്പോൾ ആദ്യം വലിയ തൃപ്തി ഇല്ലായിരുന്നു – ശബ്ദ ലേഖകൻ ടി കൃഷ്ണനുണ്ണി
മോഹൻലാലിൻറെ വാസ്തുഹാര ചെയ്തപ്പോൾ ആദ്യം വലിയ തൃപ്തി ഇല്ലായിരുന്നു – ശബ്ദ ലേഖകൻ ടി കൃഷ്ണനുണ്ണി
By
സിനിമാ ശബ്ദലേഖനത്തിന് മൂന്ന് ദേശീയ അവാര്‍ഡുകളും ഒമ്പത് സംസ്ഥാന അവാര്‍ഡുകളും നേടിയ ശബ്ദലേഖകൻ ആണ് ടി കൃഷ്ണനുണ്ണി . സിനിമ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ മോഹൻലാലിൻറെ വാസ്തുഹാര എന്ന ചിത്രത്തിനായി സിങ്ക് സൗണ്ട് ചെയ്തതിനെ പറ്റി മനസ് തുറക്കുകയാണ് ടി കൃഷ്ണനുണ്ണി .
വാസ്തുഹാര സിങ്ക് സൗണ്ട് ആയിരുന്നു. കൊല്‍ക്കത്ത എപ്പോഴും ശബ്ദങ്ങള്‍ക്കു നടുവിലാണ്. അതിനിടയില്‍ ശബ്ദം റെക്കോഡ് ചെയ്യുക എന്നു പറഞ്ഞാല്‍ വളരെ ശ്രമകരമാണ്. സിനിമയുടെ അവസാനം മോഹന്‍ലാല്‍ കപ്പല്‍ കയറിപ്പോകുന്ന സീനുണ്ട്. തുറമുഖത്ത് ചിത്രീകരിച്ച രംഗം. അപ്പോള്‍ ആ കപ്പലിന്റെ അടിയില്‍ ലോഡിങ് നടക്കുകയായിരുന്നു. ആകെ ബഹളം.
പക്ഷേ സ്‌ക്രീനില്‍ അത് കാണില്ല. ക്യാമറയില്‍ എന്ത് വേണമെങ്കിലും കട്ട് ചെയ്യാം. ശബ്ദം അങ്ങനെ മുറിച്ചുമാറ്റാനാവില്ലല്ലോ. ലോഡിങ് നിര്‍ത്തിവെക്കാനും പറ്റില്ല. അതുകൊണ്ട് ആ ശബ്ദം ഉള്‍പ്പെടുത്തിത്തന്നെ ഷൂട്ട് ചെയ്തു. സാധാരണ ഇങ്ങനെയുള്ള അവസരങ്ങളില്‍ രണ്ടാമത് ചെയ്യാറുണ്ട്. പക്ഷേ, അരവിന്ദന് ആ ബഹളം നല്ലപോലെ ഇഷ്ടപ്പെട്ടു. ചില ആളുകള്‍ ചോദിച്ചു എങ്ങനെയാണ് സിങ്ക് സൗണ്ട് എടുത്തതെന്ന്. സത്യത്തില്‍ ആദ്യം അത്ര തൃപ്തി തോന്നിയിരുന്നില്ല.ടി കൃഷ്ണനുണ്ണി പറയുന്നു.
T krishnanunni about mohanlal’s vasthuhara movie
