Connect with us

പണ്ട് തനിക്കൊപ്പം അഭിനയിച്ചിരുന്ന സമയത്തെല്ലാം ഷൈൻ നല്ല കുട്ടിയായിരുന്നു; നൗ ഓക്കെ ; ഷൈൻനെ കുറിച്ച് ശ്വേത

Movies

പണ്ട് തനിക്കൊപ്പം അഭിനയിച്ചിരുന്ന സമയത്തെല്ലാം ഷൈൻ നല്ല കുട്ടിയായിരുന്നു; നൗ ഓക്കെ ; ഷൈൻനെ കുറിച്ച് ശ്വേത

പണ്ട് തനിക്കൊപ്പം അഭിനയിച്ചിരുന്ന സമയത്തെല്ലാം ഷൈൻ നല്ല കുട്ടിയായിരുന്നു; നൗ ഓക്കെ ; ഷൈൻനെ കുറിച്ച് ശ്വേത

മലയാള സിനിമയിൽ യുവ നടനംരിൽ ശ്രദ്ധയനാണ് ഷൈൻ ടോം ചാക്കോ . ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു. 2012ല്‍ ഈ അടുത്ത കാലത്ത്, ചാപ്‌റ്റോഴ്‌സ് എന്നീ ചിത്രങ്ങളില്‍ അഭിനിയിച്ചു. 2013ല്‍ അന്നയും റസൂലും എന്ന ചിത്രത്തില്‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ല്‍ ഇതിഹാസ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇന്ന് പുറത്തിറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളിൽ ഷൈൻ ഉണ്ടാവാറുണ്ട് .
ഷൈൻ ടോം ചാക്കോ എന്ത് ചെയ്താലും വൈറലാണ്. ദിവസവും എന്തെങ്കിലുമൊക്കെ വീഡിയോകളും വാർത്തകളും ഷൈനിനെ കുറിച്ച് ഓൺലൈനിൽ വരും. ഷൈൻ നല്ല നടനാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. വളരെ ചെറിയ പാസിങ് ഷോട്ടുകളിൽ തുടങ്ങിയാണ് നായകസ്ഥാനം വരെ ഷൈൻ എത്തിയത്.

അതിന് പിന്നിൽ വർ‌ഷങ്ങളുടെ കഠിനാധ്വാനവും പ്രയത്നവുമുണ്ട്. ഇപ്പോൾ ഷൈനിന് ഷൂട്ടിങില്ലാത്ത ദിവസങ്ങൾ വളരെ കുറവാണ്. ഈ വർഷം മാത്രം ഷൈനിന്റെ ഒമ്പതോളം സിനിമകളാണ് തിയേറ്ററുകളിലെത്തിയത്.
അവയിൽ ഒട്ടുമിക്ക സിനിമകളും ഹിറ്റാണ്. ഷൈനിന്റെ അഭിനയത്തെ കുറിച്ച് തർക്കമില്ലാത്തവർ പലപ്പോഴും കുറ്റപ്പെടുത്തുന്നത് താരത്തിന്റെ പബ്ലിക്കിൽ വരുമ്പോഴുള്ള പെരുമാറ്റവും സംസാരവുമെല്ലാമാണ്. സിനിമയുടെ പ്രമോഷന് വേണ്ടി ഷൈൻ‌ അഭിമുഖങ്ങൾ നിരന്തരമായി നൽകുന്ന ഒരാളാണ്.

എന്നാൽ ഷൈൻ അഭിമുഖങ്ങളിൽ പറയുന്ന പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ലഹരി ഉപയോ​ഗിക്കുന്ന ആളുകളെപ്പോലെയാണ് സംസാരിക്കുന്നത് എന്നുമാണ് പ്രേക്ഷകരിൽ ചിലർ കുറ്റപ്പെടുത്തുന്നത്.ഷൈൻ പബ്ലിക്കിൽ വന്ന് പെരുമാറുന്നത് കണ്ടാൽ തന്നെ വശപിശക് തോന്നുമെന്നും ചില ആരാധകർ ഷൈനിന്റെ വീഡിയോകൾക്ക് താഴെ കമന്റ് ചെയ്യാറുണ്ട്. അടുത്തിടെ ദുബായിൽ നിന്ന് കേരളത്തിലേക്ക് വരാൻ ഒരുങ്ങവെ ഫ്ലൈറ്റിൽ കയറിയ ഷൈൻ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും അത് പിന്നീട് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

പുതിയ ചിത്രം ഭാരത സർക്കസിന്റെ പ്രൊമോഷന് ശേഷം ദുബായിയിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ വെച്ചാണ് സംഭവം നടന്നത്. ശേഷം ഷൈനിനെ വിമാനത്തിൽ നിന്നും പുറത്താക്കി.

പിന്നീട് ബന്ധുക്കളും മറ്റും എത്തിയാണ് ഷൈനിനെ വിമാനത്താവള അധിക‍ൃതരുടെ പക്കൽ നിന്നും പുറത്തിറക്കിയത്. ഷൈനിന് അബ​ദ്ധം പറ്റിയതാണെന്നും വാതിലാണെന്ന് കരുതിയാണ് തുറന്നതെന്നുമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വിശദീകരണം നൽകിയത്.

ഷൈൻ കോക്പിറ്റിൽ കയറിയ സംഭവം കൂടി വാർത്തയായതോടെ ഷൈനിന് നേരെ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ട്രോളിങ് നടക്കുന്നുണ്ട്. പക്ഷെ ഷൈൻ‌ അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.ആ സംഭവത്തിന് ശേഷം മീഡിയയുടെ കണ്ണിൽപ്പെടാതിരിക്കാനും ഷൈൻ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിത സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് ഷൈൻ ടോം ചാക്കോ പങ്കെടുക്കാൻ എത്തിയതിന്റെ വീഡിയോയാണ് സോഷ്യൽ‌മീഡിയയിൽ വൈറലാകുന്നത്.

ചുവന്ന പാന്റും വെളുത്ത നിറത്തിലുള്ള ഷർട്ടും ധരിച്ച് ക്ലാസി ലുക്കിലാണ് ഷൈൻ‌ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. മാത്രമല്ല വധുവിനും വരനുമൊപ്പം തന്റെ തന്നെ രതിപുഷ്പം ഡാൻസ് ഷൈൻ പെർഫോം ചെയ്യുകയും ചെയ്തു. വിവാഹത്തിൽ‌ പങ്കെടുക്കാനെത്തിയ എല്ലാവർക്കുമൊപ്പം മടികൂടാതെ നിന്ന് ഷൈൻ സെൽഫി എടുക്കുകയും ചെയ്തു.
ഇപ്പോഴിത ഷൈനിനെ അപ്രതീക്ഷിതമായി കണ്ടപ്പോൾ‌ നടി ശ്വേത മേനോൻ പറഞ്ഞ കമന്റുകളാണ് വൈറലാകുന്നത്. പണ്ട് തനിക്കൊപ്പം അഭിനയിച്ചിരുന്ന സമയത്തെല്ലാം ഷൈൻ നല്ല കുട്ടിയായിരുന്നുവെന്നും ഇപ്പോഴത്തെ ഷൈൻ ഓക്കെ ടൈപ്പാണെന്നും ശ്വേത മേനോൻ ഷൈനിനെ നിർത്തികൊണ്ട് മാധ്യമങ്ങളോട് പ​റഞ്ഞു.

ഇരുവരും ഒരുമിച്ച് സോൾട്ട് ആന്റ് പെപ്പർ എന്ന സിനിമയിൽ ഒരു സീനിൽ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള സീനിലാണ് ശ്വേതയും ഷൈനും ഒരുമിച്ച് അഭിനയിച്ചത്.അന്ന് സഹസംവിധായകനായി പ്രവർത്തിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ. ‘പണ്ട് ദാറ്റ് ടൈം ഹി വാസ് വെരി ​ഗുഡ് ബോയ്… നൗ ഓക്കെ..’ എന്നാണ് ശ്വേത പറഞ്ഞത്.

ഷൈൻ ശ്വേതയുടെ കമന്റ് കേട്ട് ചിരിക്കുകയാണ് ചെയ്തത്. ശ്വേതയുടെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നായിരുന്നു ആഷിക് അബുവിന്റെ സോൾട്ട് ആന്റ് പെപ്പർ. ​ഗദ്ദാമ മുതലാണ് ഷൈൻ വലിയ കഥാപാത്രങ്ങൾ സിനിമയിൽ ചെയ്ത് തുടങ്ങിയത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top