Connect with us

‘സ്വതന്ത്രമായി പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ കലയ്ക്കു പ്രസക്തിയില്ല;സെൻസർ ബോർഡിനെ പേടിച്ച്, ഒരു സംഭാഷണം പറയുമ്പോഴോ എഴുതുമ്പോഴോ രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണ്’, ഇന്ദ്രൻസ്

Movies

‘സ്വതന്ത്രമായി പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ കലയ്ക്കു പ്രസക്തിയില്ല;സെൻസർ ബോർഡിനെ പേടിച്ച്, ഒരു സംഭാഷണം പറയുമ്പോഴോ എഴുതുമ്പോഴോ രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണ്’, ഇന്ദ്രൻസ്

‘സ്വതന്ത്രമായി പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ കലയ്ക്കു പ്രസക്തിയില്ല;സെൻസർ ബോർഡിനെ പേടിച്ച്, ഒരു സംഭാഷണം പറയുമ്പോഴോ എഴുതുമ്പോഴോ രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണ്’, ഇന്ദ്രൻസ്

ഹാസ്യരംഗങ്ങളില്‍ നിന്ന് മാറി അടുത്തിടെ ക്യാരക്ടര്‍ റോളുകളിലൂടേയും കേന്ദ്ര കഥാപാത്രങ്ങളിലൂടെയും അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത താരമാണ് നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്‌കാരം വരെ അതുവഴി ഇന്ദ്രന്‍സിന് ലഭിക്കാന്‍ കാരണമായിരുന്നു. സെൻസർ ബോർഡിനെ പേടിച്ച് ഒരു സംഭാഷണം പറയാനോ എഴുതാനോ രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണെന്ന് പറയുകയാണ് നടൻ .സിനിമയിലെ കഥാപാത്രം ശാരീരിക സവിശേഷതകൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് കൊടുക്കാതെ പൊളിറ്റിക്കലി ഇൻകറക്റ്റാണെന്ന് പറഞ്ഞാൽ എന്തുചെയ്യുമെന്നും നടൻ പറഞ്ഞു.

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രൻസ് ഈക്കാര്യം പറഞ്ഞത്.’സ്വതന്ത്രമായി പറയാൻ സാധിച്ചില്ലെങ്കിൽ പിന്നെ കലയ്ക്കു പ്രസക്തിയില്ല. ഒരു കഥാപാത്രം എന്തെങ്കിലും ശാരീരിക സവിശേഷതകൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് നൽകേണ്ട? അതൊക്കെ പൊളിറ്റിക്കലി ഇൻകറക്റ്റാണ്, ഒഴിവാക്കണം എന്ന് പറഞ്ഞാൽ എന്തുചെയ്യും. സെൻസർ ബോർഡിനെ പേടിച്ച്, ഒരു സംഭാഷണം പറയുമ്പോഴോ എഴുതുമ്പോഴോ രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണ്’, ഇന്ദ്രൻസ് പറഞ്ഞു.

സാംസ്‌കാരിക മന്ത്രി വി എൻ വാസവന്റെ പരാമർശത്തിൽ ഇന്ദ്രൻസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു’അത്തരം ഉപമകളെല്ലാം ഇന്നത്തെ കാലത്തു പറയാൻ പാടില്ലാത്തതാണെന്നു പലരും മറന്നുപോകും. പുതിയ കുട്ടികൾ ഇതെല്ലാം പെട്ടെന്നു ശ്രദ്ധിക്കും. ഞാൻ ഇത്തിരി പ്രായമുള്ള ആളാണ്. എനിക്കതൊന്നും പ്രശ്നമായി തോന്നിയില്ല.

അദ്ദേഹം അസത്യം ഒന്നും പറഞ്ഞില്ലലോ’.ഷാഫി സംവിധാനം ചെയുന്ന പുതിയ ചിത്രമായ ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രമാണ് ഇന്ദ്രൻസിന്റെ അടുത്ത പുറത്തിറങ്ങാൻ പോകുന്ന ചിത്രം. ഒരു മുഴുനീള കോമഡി കഥാപാത്രമാണ് നടൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്നുയെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഷറഫുദ്ധീൻ, അജു വർഗീസ്, ബൈജു സന്തോഷ്, സിനോയ്‌ വർഗീസ്, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് മനോജ് പിള്ളയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകുന്നത്. സാജൻ ആണ് എഡിറ്റർ. ചിത്രം ഡിസംബർ 23ന് തിയേറ്ററുകളിൽ എത്തും

More in Movies

Trending

Recent

To Top