Malayalam Breaking News
അങ്ങനെ ശോശന്ന തൻ്റെ സോളമനെ കണ്ടെത്തി ..സ്വാതി റെഡ്ഢിക്ക് പ്രണയ സാഫല്യം …
അങ്ങനെ ശോശന്ന തൻ്റെ സോളമനെ കണ്ടെത്തി ..സ്വാതി റെഡ്ഢിക്ക് പ്രണയ സാഫല്യം …
By
അങ്ങനെ ശോശന്ന തൻ്റെ സോളമനെ കണ്ടെത്തി ..സ്വാതി റെഡ്ഢിക്ക് പ്രണയ സാഫല്യം …
മലയാളികൾക്ക് പ്രിയപ്പെട്ട നായികയാണ് ആമേൻ സിനിമയിലെ ശോശന്നയായി എത്തിയ സ്വാതി റെഡ്ഢി തന്റെ സോളമനെ കണ്ടെത്തി. സുബ്രഹ്മണ്യപുരം എന്ന തമിഴ്ചിത്രത്തിലെ ‘കണ്‍കളിരണ്ടാല്‍’ എന്ന ഗാനത്തിലൂടെയാണ് സ്വാതി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നാലെ ആമേന്‍, നോര്‍ത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകള്‍ എന്നീ സിനിമകളിലൂടെ മലയാളത്തിലേയ്ക്കുമെത്തിയത് . പൈലറ്റായ വികാസ് ആണ് സ്വാതിയുടെ വരന്. തെലുങ്ക് സംവിധായകനും സ്വാതിയുടെ സുഹൃത്തുമായ ശ്രീധര്‍ ശ്രീയാണ് വാര്‍ത്ത പുറത്തു വിട്ടത്. ഓഗസ്റ്റ് 30ന് ഹൈദരാബാദില്‍ വെച്ചാകും വിവാഹം.
മലേഷ്യന്‍ എയര്‍വേസില്‍ ജോലി ചെയ്യുന്ന വികാസുമായി സ്വാതി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്നാണ് സൂചന. തന്റെ സോളമനെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്നും. ഇപ്പോള്‍ സോളമനെ കിട്ടിയിട്ടില്ലെന്നും സ്വാതി കുറച്ചു നാള് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഹൈദരാബാദില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കൂ. മലയാള സിനിമയില്‍ ഏറെ സുഹൃത്തുക്കളുള്ള സ്വാതി അവര്‍ക്കായി പിന്നീട് കൊച്ചിയിലും വിരുന്ന് നടത്തുന്നുണ്ട്.
swathy reddy marriage
