Malayalam
‘ആമേന്‍’ നായിക സ്വാതി റെഡ്ഡി വിവാഹമോചിതയാകുന്നു?
‘ആമേന്‍’ നായിക സ്വാതി റെഡ്ഡി വിവാഹമോചിതയാകുന്നു?
‘ആമേന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം സ്വാതി റെഡ്ഡി വിവാഹമോചിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കിയതോടെയാണ് താരം വിവാഹമോചിതയാകാന്‍ പോവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കാന്‍ തയാറല്ല എന്നാണ് സ്വാതി പറയുന്നത്.
‘മന്ത് ഓഫ് മധു’ എന്ന ചിത്രത്തിന്റെ പ്രമോഷന് തിരക്കിലാണ് സ്വാതി റെഡ്ഡി ഇപ്പോള്‍. പ്രമോഷന് പരിപാടിക്കിടെ വിവാഹമോചനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പ്രതികരിക്കാന്‍ തയാറല്ല എന്ന് സ്വാതി പറഞ്ഞത്. ‘എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ട എന്നാണ് എന്റെ നിലപാട്’ എന്നായിരുന്നു സ്വാതി റെഡ്ഡി മറുപടി പറഞ്ഞത്.
2018ല്‍ ആയിരുന്നു സ്വാതി റെഡ്ഡിയും വികാസ് വാസുവും വിവാഹിതരായത്. വികാസ് വാസു പൈലറ്റാണ്. നേരത്തെയും സ്വാതി റെഡ്ഡി ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അപ്പോഴും താരം വിവാഹമോചിതയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
എന്നാല്‍ ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ ആര്ക്കീവാക്കിയതാണ് എന്നായിരുന്നു അന്ന് സ്വാതി റെഡ്ഡി മറുപടി നല്‍കിയത്. അതേസമയം, തെലുങ്ക് ചിത്രമായ മന്ത് ഓഫ് മധു ഒക്ടോബര്‍ 6ന് ആണ് റിലീസിനൊരുങ്ങുന്നത്. മലയാളത്തില്‍ ലിജോ ജോസ് പെല്ലിശേരി ചിത്രം ആമേനിലൂടെയാണ് സ്വാതി റെഡ്ഡി ശ്രദ്ധ നേടിയത്.
