serial news
ഭയങ്കര എടാ പോടാ ബന്ധമൊന്നുമില്ല..; നമുക്ക് അൽപം സ്വാതന്ത്ര്യം തോന്നുന്ന വ്യക്തി ; മോഹൻലാലിനെ കുറിച്ച് സ്വാസിക!
ഭയങ്കര എടാ പോടാ ബന്ധമൊന്നുമില്ല..; നമുക്ക് അൽപം സ്വാതന്ത്ര്യം തോന്നുന്ന വ്യക്തി ; മോഹൻലാലിനെ കുറിച്ച് സ്വാസിക!
ടെലിവിഷൻ രംഗത്ത് സജീവമായിരുന്ന സ്വാസിക ഇന്ന് മലയാളത്തിലെ മുൻനിര നായികനടി ആയി മാറിയിരിക്കുകയാണ്. സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ തുടക്ക കാലം മുതലേ ചെയ്തിരുന്ന സ്വാസികയ്ക്ക് വലിയ ജനശ്രദ്ധ അന്ന് ലഭിച്ചിരുന്നില്ല. അടുത്തിടെ പുറത്തിറങ്ങിയ ചതുരം എന്ന സിനിമയിലൂടെ ആണ് സ്വാസികയുടെ കരിയറിൽ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
സീത എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയാകാൻ സ്വാസികയ്ക്ക് സാധിച്ചു..
അതേസമയം, പത്ത് വർഷത്തിലധികമായ തന്റെ കരിയറിൽ മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഒപ്പമെല്ലാം അഭിനയിക്കാൻ സ്വാസികയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം ഇട്ടിമാണി, ആറാട്ട്, മോൺസ്റ്റർ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളിലാണ് സ്വാസിക അഭിനയിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ അഭിമുഖത്തിൽ സ്വാസിക മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാവുന്ന നമുക്ക് അൽപം സ്വാതന്ത്ര്യം തോന്നുന്ന വ്യക്തിയാണ് മോഹൻലാൽ എന്നാണ് സ്വാസിക പറയുന്നത്.
അദ്ദേഹത്തോടൊപ്പം അഭിനയിക്കാനും അങ്ങനെ സംസാരിക്കാനുമൊക്കെ കഴിയുന്നത് ഭാഗ്യമായി കാണുന്നുവെന്നും സ്വാസിക പറയുന്നുണ്ട്. ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വാസിക മോഹൻലാലിനെ കുറിച്ച് സംസാരിച്ചത്.
ലാലേട്ടനൊപ്പം രണ്ടു മൂന്ന് സിനിമകൾ ചെയ്യാനുള്ള ഭാഗ്യം കിട്ടി. അതുവഴി അദ്ദേഹത്തിന്റെ അടുത്ത് കൂടുതൽ സംസാരിക്കാനും അതുപോലെ മൂന്ന് സിനിമകളിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാനും പറ്റി. നമ്മൾ എല്ലാവരും പറയുന്നത് പോലെ. അദ്ദേഹം വളരെ ഹാർഡ് വർക്കിങ് ആണ്. വളരെ ഡൗൺ ടു എർത്ത് ആയ മനുഷ്യനാണ്.
അദ്ദേഹവുമായി സൗഹൃദമുണ്ട്. സിനിമാ വിശേഷങ്ങൾ ഒക്കെ പങ്കുവയ്ക്കാറുണ്ട്. സിനിമയുടെ ടീസറും ട്രെയ്‌ലറും ഒക്കെ അയച്ചു കൊടുക്കുമ്പോൾ അഭിപ്രായം പറയാറുണ്ട്. പിറന്നാളിന് ആശംസകൾ അയക്കാറുണ്ട്. അങ്ങനെയുള്ള സൗഹൃദമാണ്. അല്ലാതെ ഭയങ്കര എടാ പോടാ ബന്ധമൊന്നുമില്ല. പക്ഷെ വിശേഷങ്ങൾ ഒക്കെ ചോദിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതൊക്കെ വലിയ ഭാഗ്യമാണ്. ഇത്രയും വലിയ ആളുകളുടെ അടുത്തൊക്കെ സംസാരിക്കാൻ പറ്റുന്നു എന്നത് വലിയ കാര്യമാണ്,’ സ്വാസിക പറഞ്ഞു.
നേരത്തെ ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ വെച്ച് മോഹൻലാൽ കുടിച്ച ഗ്ലാസിൽ തന്നെ മംഗോ ജ്യൂസ് കുടിക്കാൻ കഴിഞ്ഞത് സന്തോഷമുള്ള കാര്യമാണെന്ന് സ്വാസിക പറഞ്ഞിരുന്നു. ഇത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ലാലേട്ടൻ കുടിക്കുന്നതിനിടെ തങ്ങൾക്ക് നേരെ നീട്ടി കുടിച്ചോളാൻ പറയുകയായിരുന്നു എന്നും അത് വലിയ കാര്യമാണെന്നുമാണ് സ്വാസിക പറഞ്ഞാൽ.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച ഒരു ട്രോൾ പങ്കുവച്ച് തന്റെ പ്രസ്‌താവന ഇങ്ങനെ ആയിരുന്നില്ലെന്ന് സ്വാസിക പറഞ്ഞിരുന്നു. പറയാത്ത കാര്യങ്ങൾ പറയരുത് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു സ്വാസികയുടെ പോസ്റ്റ്.
about swasika