Malayalam Breaking News
എന്റെ മാതാപിതാക്കള്‍ ജെഎന്‍യൂ ക്യാംപസിനകത്താണ് താമസിക്കുന്നത്; ഫേസ്ബുക്ക് ലൈവിൽ പൊട്ടികരഞ്ഞ് സ്വര ഭാസ്കര്‍!
എന്റെ മാതാപിതാക്കള്‍ ജെഎന്‍യൂ ക്യാംപസിനകത്താണ് താമസിക്കുന്നത്; ഫേസ്ബുക്ക് ലൈവിൽ പൊട്ടികരഞ്ഞ് സ്വര ഭാസ്കര്‍!
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തെ ശക്തമായി എതിരിടാൻ ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കര്‍. എന്റെ മാതാപിതാക്കള്‍ ജെഎന്‍യൂ ക്യാംപസിനകത്താണ് താമസിക്കുന്നത്. ജെഎന്യൂന്റെ പ്രധാന കവാടത്തിലേക്ക് സാധിക്കുന്നവരെല്ലാം എത്തിച്ചേരണമെന്ന് പൊട്ടിക്കരഞ്ഞാണ് ഫേസ്ബുക്ക് ലൈവിൽ എത്തിയത്
എബിവിപിയുടെ നേതൃത്വത്തിലുള്ള മുഖംമൂടി ധരിച്ച അക്രമി സംഘമാണ് ഹോസ്റ്ററിലും ക്യാമ്പസിലും മാരകായുധങ്ങളുമായി മൂന്നു മണിക്കൂറോളം അഴിഞ്ഞാടിയത്.പരുക്കേറ്റ നരിവധി പേര് എംയിസിലും മറ്റും ചികില്‍സയിലാണ്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഡല്‍ഹി പൊലീസ് ആസ്ഥാനത്തും മറ്റും നടക്കുന്ന പ്രതിഷേധം തുടരുകയാണ്.
‘ക്യാംപസിനുള്ളില്‍ മുഖംമൂടി ധരിച്ച ആക്രമികള്‍ വിലസുകയാണ്. പൊലീസ് ഇനിയും ഒന്നു ചെയ്തിട്ടില്ല. പൊലീസ് സര്‍വകലാശാല കവാടത്തിന് പുറത്തുമാത്രമാ അകത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ കുടുംബത്തിനും സഹായമെത്തിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. എനിക്ക് ഇത് വളരെ വ്യക്തിപരമായ വിഷയം കൂടിയാണ്. എന്റെ മാതാപിതാക്കള്‍ ജെഎന്‍യൂ ക്യാംപസിനകത്താണ് താമസിക്കുന്നത്. ജെഎന്യൂന്റെ പ്രധാന കവാടത്തിലേക്ക് സാധിക്കുന്നവരെല്ലാം എത്തിച്ചേരണം. സര്‍ക്കാരിലും ഡല്‍ഹി പൊലീസിലും സമ്മര്‍ദ്ദം ചെലുത്തി ആക്രമികളെ സര്‍വകലാശാലയില്‍ നിന്ന് പുറത്ത് കൊണ്ടുവരണം.’ വീഡിയോയായില്‍ സ്വര ഭാസ്കര്‍ പറഞ്ഞു.’
swaara bhaskar
