Connect with us

ഫഹദ് നായകനായ ചിത്രത്തിൽ ആദ്യം സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത് പൃഥ്വിരാജിനെ; സംഭവിച്ചത് മറ്റൊന്ന്!

Malayalam Breaking News

ഫഹദ് നായകനായ ചിത്രത്തിൽ ആദ്യം സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത് പൃഥ്വിരാജിനെ; സംഭവിച്ചത് മറ്റൊന്ന്!

ഫഹദ് നായകനായ ചിത്രത്തിൽ ആദ്യം സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത് പൃഥ്വിരാജിനെ; സംഭവിച്ചത് മറ്റൊന്ന്!

മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസം‌വിധായകൻ ഫാസിലിന്റെ സംവിധാന മികവിലൂടെ ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് ലഭിച്ചു. മുപ്പതോളം ചലച്ചിത്രങ്ങൾ ഫാസിൽ സം‌വിധാനം ചെയ്തു. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് നിർമിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു ഫാസിൽ സം‌വിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഫഹദിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. എന്നാൽ ഈ ചിത്രത്തിൽ ആദ്യം സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത് പൃഥ്വിരാജിനെയാണ് . ഒരു പ്രമുഖ മാധ്യമത്തിന് നൽകിയത് അഭിമുഖത്തിൽ പൃഥ്വി ത്യന്നെയാണേ ഈ കാര്യം തുറന്നു പറഞ്ഞത്

പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ ;

എനിക്കെല്ലാം ഒരു രസമായിരുന്നു.’ പൃഥ്വി പറയുന്നു. ‘പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആലപ്പുഴയിലുള്ള പാച്ചിക്കയുടെ വീട്ടില്‍ പോയി. ഛായാഗ്രഹകന്‍ ആനന്ദക്കുട്ടനും അവിടെ ഉണ്ടായിരുന്നു. സ്‌ക്രീന്‍ ടെസ്റ്റിന് എനിക്കൊപ്പം ഒരു നടി കൂടി ഉണ്ടായിരുന്നു. അന്ന് ഒന്‍പതില്‍ പഠിക്കുന്ന അസിന്‍ തോട്ടുങ്കല്‍. ഞാനും അസിനും ചേര്‍ന്നാണ് അന്ന് സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യുന്നത്. എല്ലാം കഴിഞ്ഞ് പാച്ചിക്ക പറഞ്ഞു. ഞാന്‍ ഒരു സോഫ്റ്റ് ലവ് സ്‌റ്റോറി ആണ് ചെയ്യാന്‍ ഉദ്ദേശിച്ചത്. നീ ചെയ്യേണ്ടത് ഇങ്ങനത്തെ സിനിമയല്ല, ആക്ഷനാണ്. നീ അതിന് കൊള്ളാം. അതു കേട്ട് ഞാന്‍ അവിടെ നിന്നും പോന്നു. അതു കഴിഞ്ഞ് പാച്ചിക്ക തന്നെയാണ് രഞ്ജിയേട്ടന്‍ തന്റെ രണ്ടാമത്തെ സിനിമയ്ക്ക് പുതുമുഖത്തിനെ തിരയുന്നു എന്നറിഞ്ഞ് സുകുമാരന്റെ രണ്ടാമത്തെ മകനെ ഒന്നു കണ്ടു നോക്കെന്നു പറഞ്ഞത്. പാച്ചിക്ക പറഞ്ഞ പടം പിന്നീട് ഷാനുവിനെ വച്ച് സംവിധാനം ചെയ്തു. കൈയെത്തും ദൂരത്ത് എന്ന സിനിമ. പിന്നെ എന്നെ അന്ന് കാണാനും നല്ല സൈസ് ഉണ്ടായിരുന്നു. ആ കഥാപാത്രത്തിനു ചേരില്ലെന്നു സംവിധായകന് തോന്നുന്നതില്‍ അത്ഭുതമില്ല”

ഒരുപക്ഷെ ഫാസിൽ അന്ന് പൃഥ്വിരാജിനെ സെലക്ട് ചെയ്തിരുന്നുവെങ്കിൽ കൈയെത്തും ദൂരത്തിലൂടെയായിരിക്കും പൃഥിയുടെ സിനിമയിലേക്കുള്ള കടന്ന് വരവ്.

ഫാസിലിന്റെ സംവിധാനത്തിലെത്തിയ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലായിരുന്നു ഫഹദ് ആദ്യമായി അഭിനയിച്ചത്. സംവിധാനത്തിനൊപ്പം ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നിര്‍മ്മിച്ചതും ഫാസിലായിരുന്നു. 2002 ലാണ് ഈ ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. അന്ന പതിനേഴ് വയസുകാരനായ ഫഹദിനെ ഭാഗ്യം തുണച്ചില്ല. സിനിമ പരാജയപ്പെട്ടതോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ച്‌ വരവ് നടത്തിയ ഫഹദ് ഫാസില്‍ ഇന്ന് മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ്. ഫഹദിന്റേതായി റിലീസിനെത്തുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറുന്ന കാഴ്ചയാണ് കാണുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിൽ ഒൻപത് ചലച്ചിത്രങ്ങളും തെലുങ്കിൽ രണ്ടു ചിത്രങ്ങളും ഒരു ഹിന്ദി ചലച്ചിത്രവും ഫാസിൽ സം‌വിധാനം ചെയ്തിട്ടുണ്ട്.

FAZIL

More in Malayalam Breaking News

Trending

Recent

To Top