Tamil
കേരളത്തിൽ ആദ്യ ദിനം തകർത്ത് എൻ ജി കെ ! നേടിയത് കോടികൾ !
കേരളത്തിൽ ആദ്യ ദിനം തകർത്ത് എൻ ജി കെ ! നേടിയത് കോടികൾ !
By
തെന്നിന്ത്യൻ സിനിമയുടെ താരമാണ് സൂര്യ . മലയാളികൾക്കും തമിഴകത്തിനുമൊക്കെ ഒരുപോലെ ഇഷ്ടമാണ് സൂര്യയെ . ആരാധകർ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു സൂര്യയുടെ എൻ ജി കെ . ചിത്രം തിയേറ്ററിലെത്തിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .
അപൂര്‍വ്വം ചില പോരായ്മകളെ മാറ്റിനിര്‍ത്തിയാല്‍ മികച്ചതാവുമായിരുന്നു ചിത്രമെന്ന അഭിപ്രായവും പ്രേക്ഷകര്‍ പങ്കുവെച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ ശെല്‍വരാഘവനും നടിപ്പിന് നായകനായ സൂര്യയും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതലേ ആരാധകര്‍ സന്തോഷത്തിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.
സായ് പല്ലവിയും രാകുല്‍ പ്രീത് സിംഗുമാണ് ചിത്രത്തിലെ നായികമാര്‍. സൂര്യയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ താന്‍ ശെല്‍വരാഘവന്റെ കടുത്ത ആരാധകനായിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള കാത്തിരിപ്പ് ഇപ്പോഴാണ് അവസാനിച്ചതെന്നുമായിരുന്നു സൂര്യ പറഞ്ഞത്.
കൊച്ചിയിലും തിരുവന്തപുരത്തുമൊക്കെയായി ഗംഭീര വരവേല്‍പ്പാണ് എന്‍ജികെയ്ക്ക് ലഭിച്ചത്. ഏകദേശം 2 കോടിയോളമാണ് കേരളത്തില്‍ നിന്നും സിനിമയ്ക്ക് ആദ്യ ദിനത്തില്‍ ലഭിച്ചതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൃത്യമായ കണക്ക് പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
മികച്ച തുടക്കം തന്നെയാണ് എന്‍ജികെയ്ക്ക് ലഭിച്ചിട്ടുള്ളത്. റിലീസ് ചെയ്ത സെന്ററുകളില്‍ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തില്‍ 14-16 കോടിയായിരിക്കും വേള്‍ഡ് വൈഡായി ചിത്രം സ്വന്തമാക്കുന്നതെന്നുള്ള വിലയിരുത്തലുകളാണ് നേരത്തെ പുറത്തുവന്നത്. ഇത് ശരിയാണോ എന്നറിയാനായി ഇനിയും കാത്തിരിക്കണം. കൃത്യമായ കണക്ക് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
ആദ്യ ദനത്തില് 10 കോടിയോളമാണ് സിനിമയ്ക്ക് തമിഴ്നാട്ടില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. വീക്കെന്ഡിലെ പ്രകടനത്തെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ചെന്നൈ ബോക്സോഫീസില്‍ നിന്നും ആദ്യ ദിനത്തില്‍ 1 കോടി സ്വന്തമാക്കിയാണ് എന്‍ജികെയുടെ കുതിപ്പെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. സൂര്യയുടെ മുന്‍ ചിത്രമായ താനെ സേര്‍ന്ത കൂട്ടത്തിന് 72 ലക്ഷമായിരുന്നു ആദ്യദിനത്തില്‍ ഇവിടെ നിന്നും ലഭിച്ചത്. വന്‍പ്രതീക്ഷയോടെയാണ് ഈ സിനിമ എത്തിയതെങ്കിലും വിചാരിച്ചത്ര തിളങ്ങനായിരുന്നില്ല. ആ കുറവ് പരിഹരിച്ചാണ് ഇത്തവണ നടിപ്പിന് നായകനെത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.
surya new movie N G K first day box office collection
