Actor
മകന് കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്; പ്രകടനം ഫോണില്‍ പകര്‍ത്തി സൂര്യ
മകന് കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്; പ്രകടനം ഫോണില്‍ പകര്‍ത്തി സൂര്യ
കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കി സൂര്യയുടെയും ജ്യോതികയുടെയും മകന് ദേവ്. ചടങ്ങില്‍ വിശിഷ്ഠാതിഥിയായി സൂര്യയാണ് എത്തിയത്. മകന് ആദരവ് നല്‍കുന്നതും, മകന് ദേവിന്റെ പ്രകടനം സദസില്‍ ഇരുന്ന് സൂര്യ കാണുന്നതും അടക്കമുള്ള വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മകന് ദേവിന്റെ പ്രകടനം സൂര്യ തന്റെ ഫോണില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഒപ്പം വേദിയില്‍ മകനൊപ്പം സൂര്യ നില്ക്കുന്ന വീഡിയോയും വൈറലാകുന്നുണ്ട്. മുംബൈയിലെ അസെന്‍ഡ് ഇന്റര്‍നാഷ്നല്‍ സ്കൂളിലാണ് സൂര്യയുടെ ജ്യോതികയുടെ മക്കളായ ദിയയും ദേവും പഠിക്കുന്നത്.
ദിയ സ്കൂളിലെ ഹൗസ് ക്യാപ്റ്റനാണ്. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന ദിയ സ്പോര്‍ട്സില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ദേവ് പത്താം ക്ലാസിലാണ് പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ജ്യോതിക മക്കള്‍ക്കൊപ്പം മുംബൈയിലാണ് താമസം. ഇതിനെ തുടര്‍ന്ന് സൂര്യ ജ്യോതിക പിരിയാന്‍ പോകുന്നു എന്ന് വാര്‍ത്തവരെ വന്നിരുന്നു.
എന്നാല്‍ സമീപകാലത്തായി ജ്യോതികയുടെ അമ്മയുടെ ആരോഗ്യവും, ജ്യോതികയ്ക്ക് ലഭിക്കുന്ന ബോളിവുഡ് അവസരങ്ങളും പരിഗണിച്ചാണ് നടി മുംബൈയിലേക്ക് താമസം മാറ്റിയത് എന്ന് പിന്നീട് വ്യക്തമായിരുന്നു. അതേ സമയം ജ്യോതികയും സൂര്യയും ചേര്‍ന്നുള്ള ജിം കപ്പിള്‍ ഗോള്‍ വീഡിയോ വൈറലായിരുന്നു.
ജ്യോതിക അടുത്തിടെ അഭിനയിച്ച ബോളിവുഡ് പടം സെയ്ത്താന്‍ വന്‍ വിജയം നേടിയിരുന്നു. അജയ് ദേവഗണ്‍ മാധവന് എന്നിവരായിരുന്നു പ്രധാന വേഷത്തില്‍. സിരുത്ത ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രം പാന്‍ ഇന്ത്യ ലക്ഷ്യത്തോടെയാണ് എത്തുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനാണ്.
