Connect with us

നീണ്ടനാളത്തെ വിവാഹജീവിതത്തിനിടയിൽ ഒരിക്കൽ പോലും വഴക്കിയിട്ടിട്ടില്ല ; ഭർത്താവിനെ കുറിച്ച് വാചാലയായി താരം

News

നീണ്ടനാളത്തെ വിവാഹജീവിതത്തിനിടയിൽ ഒരിക്കൽ പോലും വഴക്കിയിട്ടിട്ടില്ല ; ഭർത്താവിനെ കുറിച്ച് വാചാലയായി താരം

നീണ്ടനാളത്തെ വിവാഹജീവിതത്തിനിടയിൽ ഒരിക്കൽ പോലും വഴക്കിയിട്ടിട്ടില്ല ; ഭർത്താവിനെ കുറിച്ച് വാചാലയായി താരം

കോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. മികച്ച താരജോഡികളായാണ് സിനിമ മേഖലയിൽ ഇവർ അറിയപ്പെട്ടിരുന്നത് . തുടർന്ന് പ്രണയത്തിലാവുകയും അധികം വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്കും എത്തി . അജിത്തിനും ഷാലിനിക്കും പിന്നാലെ മാതൃക ദമ്പതികൾ എന്നറിയപ്പെടുന്ന താരങ്ങളാണ് ഇവർ . ഇതായിപ്പോൾ തന്റെ ഭർത്താവ് സൂര്യയെ കുറിച്ച് വീണ്ടും വാചാലയായിരിക്കുകയാണ് ജ്യോതിക. പുതിയ ചിത്രമായ രാക്ഷസിയില്‍ അധ്യാപികയായാണ് താരമെത്തുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് ജ്യോതിക കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.സൂര്യയുമായുള്ള ജീവിതത്തെക്കുറിച്ചും മക്കളുടെ കാര്യങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു താരം പറഞ്ഞത്.

ഇതുവരെയും തങ്ങള്‍ വഴക്കിട്ടിട്ടില്ലെന്നാണ് ജ്യോതിക പറയുന്നത്. ഒരു സ്ത്രീക്ക് നല്‍കേണ്ട ബഹുമാനവും അദ്ദേഹം കൃത്യമായി നല്‍കാറുണ്ട്. കൃത്യമായ സ്‌പേസും നല്‍കാറുണ്ട്. സ്ത്രീകളെ നന്നായി ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. ഇതെല്ലാം തനിക്കേറെ ഇഷ്ടമുള്ള ഗുണങ്ങളാണ്. ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലുമെല്ലാം അദ്ദേഹം പെര്‍ഫെക്റ്റാണെന്നും ജ്യോതിക സാക്ഷ്യപ്പെടുത്തുന്നു. അപ്പയെന്ന നിലയില്‍ സൂര്യ പെര്‍ഫെക്റ്റാണെന്ന് ജ്യോതിക പറയുന്നു. കാര്‍ത്തിക്കൊപ്പം അഭിനയിക്കുന്ന സിനിമയ്ക്കായി താന്‍ കുറച്ച് ദിവസം വീട്ടില്‍ നിന്നും മാറി നിന്നിരുന്നു. ഇതാദ്യമായാണ് മക്കള്‍ക്കരികില്‍ നിന്നും മാറി നിന്നത്. 15 ദിവസം സൂര്യയായിരുന്നു മക്കളുടെ കാര്യങ്ങള്‍ എല്ലാ ചെയ്തിരുന്നത്. ആ സമയത്ത് സൂര്യയും ഷൂട്ടിംഗ് തിരക്കിലായിരുന്നു. എന്നാല്‍ വൈകുന്നേരം 5.30 ആവുമ്പോഴേക്കും അദ്ദേഹം വീട്ടിലേക്ക് തിരികയെത്തുമായിരുന്നു.

6 മണി മുതല്‍ അദ്ദേഹം മക്കള്‍ക്കൊപ്പമാണ്. അവര്‍ക്ക് ഭക്ഷണം നല്‍കി, പഠന കാര്യങ്ങളില്‍ സഹായിച്ച് ഉറങ്ങുന്നത് വരെ അദ്ദേഹം അവര്‍ക്കൊപ്പമായിരുന്നു. മക്കളുടെ സ്‌കൂളിലെ പ്രധാന ദിനങ്ങളെല്ലാം കലണ്ടറില്‍ നോട്ട് ചെയ്ത് വെച്ച് ആ ദിവസങ്ങളില്‍ ഷൂട്ടിംഗിന് പോവാറില്ല അദ്ദേഹം. മെയ് മാസത്തിലും ഷൂട്ടിംഗിന് പോവാറില്ല. മക്കളുടെ വെക്കേഷന്‍ സമയത്ത് സൂര്യ ഒപ്പമുണ്ടാവാറുണ്ടെന്നും ജ്യോ പറയുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളെല്ലാം അദ്ദേഹം ഓര്‍ത്തിരിക്കാറുണ്ട്.

അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ തന്റെ കണ്ണുനിറഞ്ഞ എത്രയോ സന്ദര്‍ഭങ്ങളുണ്ടായിരുന്നുവെന്നും ജ്യോതിക പറയുന്നു. വിവാഹ ദിനത്തില്‍ മുഴുവന്‍ സമയവും അദ്ദേഹത്തിന് തനിക്കൊപ്പമുണ്ടായിരുന്നു. തന്നെ താങ്ങി നിര്‍ത്തുന്ന തൂണാണ് അദ്ദേഹം.തന്റെ അസാന്നിധ്യത്തില്‍ ഒരിക്കല്‍പ്പോലും ഒരു പാരതി പോലും അദ്ദേഹം പറഞ്ഞിട്ടില്ലെന്നും ജ്യോതിക പറയുന്നു. 4 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തങ്ങള്‍ വിവാഹിതരായതെന്നും താരം ഓര്‍ത്തെടുക്കുന്നു. സില്ലിന് ഒരു കാതലിലെപ്പോലെ ഡയറി സംഭവങ്ങളൊന്നും സൂര്യയുടെ ജീവിതത്തില്‍ ഇല്ലെന്നും ജ്യോതിക പറയുന്നു. അത്തരം രഹസ്യങ്ങളൊന്നും അദ്ദേഹത്തിനില്ല.

മഗലിയാര്‍ മട്ടുമെന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഞാൻ ബൈക്കോടിക്കാന്‍ പഠിച്ചത്. സൂര്യയായിരുന്നു പഠിപ്പിച്ചത്. 2 ദിവസത്തെ പഠനത്തിന് ശേഷം തന്നെ തനിക്ക് ബാലന്‍സ് കിട്ടിയിരുന്നതായി ജ്യോതിക ഓര്‍ക്കുന്നു. ആദ്യത്തെ പഠനത്തിന് ശേഷം പിന്നെ അദ്ദേഹത്തിന് സമയമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് സൂര്യ ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് വാങ്ങിയത്. ഒരു പെണ്‍കുട്ടിയായിരുന്നു അന്ന് ബൈക്ക് ഡെലിവറി ചെയ്തത്. അന്ന് വന്ന പെണ്‍കുട്ടിയായ ഷീബയായിരുന്നു പിന്നീട് പഠിപ്പിച്ചത്. ബൈക്കോടിക്കാനുള്ള ധൈര്യം നല്‍കിയത് സൂര്യ തന്നെയായിരുന്നു. തങ്ങള്‍ ഇരുവരും പിന്നീട് ബൈക്ക് യാത്രകള്‍ നടത്തിയിരുന്നു. ബുള്ളറ്റ് യാത്ര നന്നായി ആസ്വദിച്ചിരുന്നു തങ്ങള്‍.

വിവാഹത്തോടെ നീണ്ട ഇടവേളയില്‍ പ്രവേശിക്കുകയായിരുന്നു ജ്യോതിക . വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് 36 വയതിനിലൂടെയായിരുന്നു താരം സിനിമയിലേക്ക് തിരിച്ചെത്തിയത്. രണ്ടാം വരവിലും ഗംഭീര സ്വീകരണമായിരുന്നു ഈ താരത്തിന് ലഭിച്ചത്.

surya-jyothika- reveeals

More in News

Trending

Recent

To Top