Connect with us

ബാലുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ലക്ഷ്മിയേയും വകവരുത്താന്‍ ശ്രമിച്ചോ? വീണ്ടും വെളിപ്പെടുത്തൽ…

News

ബാലുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ലക്ഷ്മിയേയും വകവരുത്താന്‍ ശ്രമിച്ചോ? വീണ്ടും വെളിപ്പെടുത്തൽ…

ബാലുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ലക്ഷ്മിയേയും വകവരുത്താന്‍ ശ്രമിച്ചോ? വീണ്ടും വെളിപ്പെടുത്തൽ…

സംഗീത സംവിധായകൻ ബാലഭാസ്‌ക്കറും കുടുംബവും അപകടത്തിൽപെട്ട സ്ഥലത്ത് സംശയകരമായി കണ്ട മൂന്നുപേരെയും തിരിച്ചറിഞ്ഞതായി കലാഭവൻ സോബിന്റെ വെളിപ്പെടുത്തൽ. അപകടം നടന്ന സമയത്ത് സ്റ്റാര്‍ട്ടാക്കിയ ബൈക്ക് ഉന്തിത്തള്ളിക്കൊണ്ടുപോയ ആളെയും സംഭവസമയത്ത് നിന്ന് ഓടിപ്പോയ ആളെയും അപകടം നടന്ന സ്ഥലത്ത് സംശയാസ്പദമായ കണ്ട ആളെയുമാണ് തിരിച്ചറിഞ്ഞത്. ബാലഭാസ്കറിന്റെ ബന്ധുക്കൾ കാണിച്ച ഫോട്ടോയിൽ നിന്നാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇത് ആരെന്ന് അറിയില്ലെന്നും സോബിന്‍ പറയുന്നു. ബൈക്കില്‍ കടന്നത് തടിച്ച കഷണ്ടിക്കാരനാണെന്നും ഓടിമറഞ്ഞത് ബര്‍മൂഡാധാരിയാണെന്നും പറയുന്നു. ജനക്കൂട്ടത്തെ നിയന്ത്രിച്ചത് തടിയന്‍ ഗുണ്ടയാണെന്നുമാണ് സോബിന്‍ പറയുന്നത്. ഇത് ആരെന്ന് ബാലുവിന്റെ അച്ഛന് അറിയാമെന്നും പറയുന്നു. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ സോബിൻ തയ്യാറായില്ല.

ബാലുവിന്റെ അച്ഛനെ കണ്ടു മടങ്ങുമ്പോൾ തനിക്കെതിരെ വധ ശ്രമമുണ്ടായെന്നും സോബിന്‍ ഇതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു. പന്തളത്തിന് അടുത്ത് കുളനടയിലായിരുന്നു ആക്രമിക്കനുള്ള ശ്രമം നടന്നത്. ഒരു വാഹനം ചെയ്‌സ് ചെയ്‌തെത്തി സോബിന്റെ വാഹനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. നമ്പർ എഴുതി എടുക്കുന്നത് കണ്ടപ്പോള്‍ തര്‍ക്കമായി. ഇതിനിടെ ഇവര്‍ സ്ഥലം വിട്ടു. ഈ കാറിന് നമ്പർ പ്ലേറ്റില്ലായിരുന്നുവെന്നും സോബിന്‍ പറയുന്നു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി മടങ്ങുമ്പോഴായിരുന്നു ഈ ആക്രമണം. ഇത് ചര്‍ച്ചയായ സാഹചര്യത്തിലാണ് ചില ഫോട്ടോകള്‍ ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ സോബിനെ കാണിച്ചത്. അതാണ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് പുതിയ സംശയങ്ങള്‍ ചര്‍ച്ചയാകുന്നത്. അതായത് ബാലഭാസ്‌കറിനെ അറിയാവുന്ന മൂന്ന് പേര്‍ കൂടി അവിടെ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ബാലുവും ഭാര്യയും കുഞ്ഞും മരണ വെപ്രാളത്തില്‍ പിടയുമ്പോൾ റോഡിന് ഇരുവശത്തു നിന്നും രക്ഷപ്പെട്ടവരെയാണ് തിരിച്ചറിഞ്ഞത്. കഷണ്ടിക്കാരനാണ് ബൈക്കില്‍ രക്ഷപ്പെട്ടത്. താരതമ്യേനെ സുമഖനായിരുന്നു മറ്റേയാള്‍. ഓടിരക്ഷപ്പെട്ട ഇയാള്‍ ബെര്‍മുഡയാണ് ധരിച്ചത്. മെലിഞ്ഞ് ഫ്രഞ്ച് താടി വച്ചിരുന്നു ഇയാള്‍. അവിടെ കാര്യങ്ങള്‍ നിയന്ത്രിച്ചത് ഗുണ്ടാ ലുക്കുള്ള തടിയനായിരുന്നു-ഇതാണ് സോബിന്‍ പറയുന്നത്.

ആരൊക്കെയാണ് കാര്‍ അപകടം നടക്കുമ്ബോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതെന്ന് ഇപ്പോള്‍ തനിക്കും ബാലഭാസ്‌കറിന്റെ കുടുംബത്തിനും അറിയാം. നാല്പതോളം ഫോട്ടോകള്‍ ആണ് അവര്‍ എനിക്ക് കാണിച്ചു തന്നത്. ഞാന്‍ സംശയത്തോടെ കണ്ടവര്‍ അവര്‍ മൂന്നുപേരെയും ബാലഭാസ്‌കറിന്റെ കുടുംബം കാണിച്ച ഫോട്ടോയില്‍ ഉണ്ട്. ഇവരെ ബാലഭാസ്‌കറിന്റെ കുടുംബത്തിന് അറിയാം. ഇവര്‍ ആരെന്നു എനിക്ക് അറിയില്ല. ഈ ഫോട്ടോകള്‍ ബാലഭാസ്‌കറിന്റെ കുടുംബത്തിന് എങ്ങിനെ ലഭിച്ചെന്നു എനിക്ക് അറിയില്ല പക്ഷെ താന്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ മൊഴി നല്‍കാന്‍ പോയപ്പോള്‍ ഇത്തരം ആളുകളെ കുറിച്ച്‌ പറഞ്ഞപ്പോള്‍ ക്രൈംബ്രാഞ്ച് ഒരു ഫോട്ടോയും തന്നെ കാണിച്ചില്ല. ആരാണ് അവരെന്നും ചോദിച്ചില്ല. താന്‍ പറഞ്ഞത് എഴുതി എടുക്കുക മാത്രമാണ് ചെയ്തത്. അന്ന് കണ്ട ആളുകളെ പിന്നീട് തിരിച്ചറിയാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ തിരിച്ചറിയും എന്ന് ഞാന്‍ പറഞ്ഞു-സോബിൻ കൂട്ടി ചേർത്തു.

ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ വയറില്‍ മാരക മുറിവുണ്ടായിരുന്നു. ഇതാണ് പരിക്ക് ഗുരുതരമാകാന്‍ കാരണവും. ഇരുമ്ബ് കമ്ബിയോ കത്തിയോ കൊണ്ടുണ്ടായ ആഴത്തിലുള്ള മുറിവാണ് ഇതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്. ഈ വിവരം ക്രൈംബ്രാഞ്ചിനും ലഭിച്ചിരുന്നു. ഒരുപക്ഷേ അവിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടവര്‍ ബാലുവിന്റെ മരണം ഉറപ്പാക്കിയ ശേഷം ലക്ഷ്മിയേയും വകവരുത്താന്‍ ശ്രമിച്ചതാണോ എന്നും സംശയമുള്ളതായി സോബിന്‍ പറയുന്നു. സോബിയുമായുള്ള കൂടിക്കാഴ്ചയോടെ മരണം സ്വാഭാവികമല്ലെന്ന് ഉറപ്പിക്കുകയാണ് ബാലുവിന്റെ അച്ഛനും.

Witness reveals crucial information about Balabhaskar’s death

Continue Reading
You may also like...

More in News

Trending

Recent

To Top