Tamil
കാമാഖ്യ ക്ഷേത്ര ദർശനം നടത്തി സൂര്യയും ജ്യോതികയും
കാമാഖ്യ ക്ഷേത്ര ദർശനം നടത്തി സൂര്യയും ജ്യോതികയും
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര ദർശനം നടത്തിയിരിക്കുകയാണ് സൂര്യയും ജ്യോതികയും. തമിഴ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് താരങ്ങൾ ക്ഷേത്രത്തിൽ എത്തിയത്.
ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ക്ഷേത്രദർശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷയ്ൽ മീഡിയയിൽ വൈറലാണ്. ക്ഷേത്ര മണിയിൽ ചുവന്ന പട്ട് ചുറ്റുകയും വിളക്ക് തെളിയിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ ജ്യോതിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
പുതുവത്സരാഘോഷ വേളയിൽ കോലാപ്പൂർ മഹാലക്ഷ്മിയുടെയും കാമാഖ്യയുടെയും പുണ്യ ശക്തിപീഠങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞത് അനുഗ്രഹീതമാണെന്നും ജ്യോതിക കുറിച്ചു. കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും സൂര്യയും ജ്യോതികയും ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷമാണ് ഇരുവരും മടങ്ങിയത്.
അതേസമയം, സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് റെട്രോ. കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 48 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. അൽപം വയലൻസും പ്രതീക്ഷിക്കാമെന്നാണ് സെൻസറിംഗ് വിവരങ്ങൾ.
മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്‍ഡെ ആണ് നായിക. ജോജു ജോർജ്, ജയറാം, നാസർ, പ്രകാശ് രാജ്, സുജിത്ത് ശങ്കർ, തമിഴ്, കൃഷ്‍ണകുമാർ ബാലസുബ്രഹ്‍മണ്യൻ, കരുണാകരൻ, തരക് പൊന്നപ്പ, പ്രേം കുമാർ എന്നിവരും കഥാപാത്രങ്ങളായി എത്തും. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.
