Connect with us

മോഹൻലാൽ പറഞ്ഞ തെറ്റ് തിരുത്തി സൂര്യ !

Malayalam Breaking News

മോഹൻലാൽ പറഞ്ഞ തെറ്റ് തിരുത്തി സൂര്യ !

മോഹൻലാൽ പറഞ്ഞ തെറ്റ് തിരുത്തി സൂര്യ !

വമ്പൻ താരങ്ങൾ ഒന്നിച്ചെത്തിയ മോഹൻലാലിൻറെ ഫേസ്ബുക് ലൈവ് തരംഗമാകുകയാണ് . ഹൈദ്രാബാദിലെ ഫെയ്സ് ബുക്കിന്റെ ഓഫീസില്‍ വച്ചായിരുന്നു മോഹന്‍ലാല്‍ ലൈവിലെത്തിയത്. പൃഥ്വിരാജാണ് ആദ്യം ലൈവില്‍ പങ്കെടുത്തത്. അതിന് പിന്നാലെയാണ് തമിഴകത്തിന്റെ സൂര്യ എത്തുന്നത്. കാപ്പാന്റെ ഷൂട്ടിംഗ് സമയത്ത് കണ്ണിന് പറ്റിയ പരിക്കുമായാണ് സൂര്യ ലൈവിലെത്തിയത്.

കൂളിംഗ് ഗ്ലാസ് ധരിച്ച് എത്തിയ സൂര്യ കണ്ണ് ചുവന്നിരിക്കുന്നതിനാലാണ് കണ്ണാടി വച്ചിരിക്കുന്നത് എന്ന മുഖവുരയോടെയാണ് ലൈവില്‍ ചേര്‍ന്നത്. സൂര്യയുടെ കാര്യങ്ങൾ വിശദമായി അന്വേഷിച്ചാണ് മോഹൻലാൽ സംസാരിച്ചത്. അതിനിടയിൽ മോഹൻലാൽ പറഞ്ഞ ഒരു തെറ്റ് തിരുത്തുകയും ചെയ്തു , സൂര്യ.

കാപ്പാന്‍ സെറ്റില്‍ ലൂസിഫര്‍ ചിത്രത്തെ കുറിച്ചാണ് ലാല്‍ സാര്‍ സംസാരിച്ച് കൊണ്ടിരുന്നത്. ലാല്‍ സാറില്‍ നിന്ന് ഞാന്‍ കുറേയധികം പഠിച്ചു. ലാല്‍സാറിനെ പോലെ എനിക്ക് ഒരിക്കലും ആകാന്‍ കഴിയില്ലെന്നും സൂര്യ പറയുന്നു. ക്യാമറയേ മുന്നില്‍ ഇല്ലാത്ത വിധത്തിലാണ് മോഹന്‍ലാല്‍ സാറിന്റെ അഭിനയം എന്നും സൂര്യ പറഞ്ഞു. കാപ്പാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളും സൂര്യ പങ്കുവയ്ക്കുന്നുണ്ട്. കണ്ണേ പാത്തിടുങ്കേ എന്ന് പറഞ്ഞാണ് സംഭാഷണം മോഹന്‍ലാല്‍ അവസാനിപ്പിക്കുന്നത്.

മോഹൻലാൽ പറഞ്ഞ ഒരു തെറ്റ് തിരുത്തിയാണ് സൂര്യ സംസാരിച്ച് തുടങ്ങിയത്. താൻ ഏഴു മണിക്കൂർ ഉറങ്ങും എന്ന് മോഹൻലാൽ പറഞ്ഞത് തിരുത്തുകയായിരുന്നു സൂര്യ . അദ്ദേഹം ഉറങ്ങുന്നത് കണ്ടതേയില്ല. കിലുക്കം, കിരീടം, സ്ഫടികം കണ്ടാണ് മലയാള സിനിമ കണ്ട് തുടങ്ങിയത്. അദ്ദേഹമാണ് റഫറന്‍സ്. എല്ലാ അഭിനേതാക്കള്‍ക്കും ക്യാമറ ഉണ്ടെന്ന തോന്നലിലാണ് അഭിനയിക്കുന്നത്. എന്നാല്‍ ലാല്‍സാര്‍ ഒരിക്കലും അങ്ങനെയല്ല. അത്തരത്തിലൊരാളുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് സന്തോഷമാണെന്നും സൂര്യ പറയുമ്പോള്‍ സൂര്യ കേരളീയരുടെ സ്വീറ്റ് ഹാര്‍ട്ട് ആണെന്നും സൂര്യയുടെ കൂടെ അഭിനയിക്കുന്നതില്‍ കേരളത്തിലുള്ളവര്‍ സന്തോഷിക്കുന്നുണ്ടെന്നുമാണ് മോഹന്‍ലാല്‍ ഇതിന് മറുപടിയായി പറഞ്ഞത്.

മലയാളത്തില്‍ അഭിനയിക്കണമെന്നുണ്ടെന്ന് സൂര്യ പറയുമ്പോള്‍ തനിക്കും അതില്‍ അവസരം നല്‍കണമെന്നാണ് മോഹന്‍ലാല്‍പറയുന്നത്.ആറാം തമ്പുരാനിലെ ഡയലോഗ് കാണാതെ പറഞ്ഞാണ് മ‍ഞ്ജുവാര്യരും മോഹന്‍ലാലും വീഡിയോയില്‍ ഒരുമിക്കുന്നത്.

surya in mohanlal’s mega live

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top