News
പത്ത് ഭാഷകളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിനായി സൂര്യ വീണ്ടും ‘സിക്സ് പാക്ക് ലുക്കി’ലേയ്ക്ക്; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
പത്ത് ഭാഷകളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിനായി സൂര്യ വീണ്ടും ‘സിക്സ് പാക്ക് ലുക്കി’ലേയ്ക്ക്; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ ‘സൂര്യ 42’ വിനെ കുറിച്ചുള്ള വാര്‍ത്തകളാണ് വൈറലാകുന്നത്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി നടന് ശാരീരിക മാറ്റങ്ങള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ചിത്രത്തിനായി ‘സിക്സ് പാക്ക് ലുക്കി’ലാണ് അദ്ദേഹം എത്തുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ജിമ്മില്‍ സൂര്യയെത്തിയിരുന്നു.
നടന് ജിമ്മില്‍ നില്ക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയുണ്ടായി. ഇത് ചിത്രത്തിന്റെ ‘മേക്കോവറിന്’ വേണ്ടിയാണ് എന്നാണ് സൂചന. പത്ത് ഭാഷകളിലായി ഒരുങ്ങുന്ന സിനിമയില്‍ അഞ്ചോളം കഥാപാത്രങ്ങളെ നടന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെങ്കാറ്റര്‍, അറത്താര്, മണ്ഡങ്കാര്, മുകത്താര്, പെരുമനാഥര്‍ എന്നീ കഥാപാത്രങ്ങളെയാകും നടന് അവതരിപ്പിക്കുക.
യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിനായി നിഷാദ് യൂസഫാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
ദിഷ പടാനിയാണ് ചിത്രത്തില്‍ നായികയായി എത്തുക. ദിഷയുടെ ആദ്യ തമിഴ് സിനിമയായിരിക്കും ഇത്. നേരത്തെ പൂജ ഹെഗ്ഡെയായിരിക്കും നായികയാവുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചരിത്രവും ഫാന്റസിയും ചേര്‍ത്തൊരുക്കുന്ന സിനിമ രണ്ട് ഭാഗങ്ങളായി ഒരുങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്.
