Malayalam
ലൂസിഫറിനെപ്പറ്റിയും സംവിധാന മോഹത്തെക്കുറിച്ചും വാചാലനായി നടൻ സൂര്യ !!
ലൂസിഫറിനെപ്പറ്റിയും സംവിധാന മോഹത്തെക്കുറിച്ചും വാചാലനായി നടൻ സൂര്യ !!
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ ആദ്യ 200 കോടി ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം. ലൂസിഫർ ചിത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് തമിഴ് സൂപ്പർ സ്റ്റാർ സൂര്യ. ഫേസ്ബുക്ക് ലൈവിനിടയില ലൂസിഫര്‍ ചിത്രത്തെയും, സംവിധായകന്‍ പൃഥ്വിരാജിനെയും വാനോളം പുകഴ്ത്തി നടന്‍ സൂര്യ എത്തിയത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയായിരുന്നു സൂര്യ ലൂസിഫറിനെക്കുറിച്ച് സംസാരിച്ചത്. സംവിധാനം മനസ്സില്‍ ഉണ്ടോ എന്നായിരുന്നു സൂര്യയോടുള്ള ചോദ്യം.
സംവിധാനം തന്റെ മനസ്സില്‍ ഇല്ലെന്നും ആ വഴിയിലേയ്ക്ക് തിരിയാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞ സൂര്യ പിന്നീട് പൃഥ്വിയെക്കുറിച്ചും ലൂസിഫറിനെക്കുറിച്ചും വാചാലനാകുകയായിരുന്നു. ‘ഈ അടുത്താണ് ലൂസിഫര്‍ കാണുന്നത്. ഗംഭീര സിനിമ. എനിക്ക് പൃഥ്വിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കണം. തകര്‍പ്പന്‍ എന്റര്‍ടെയ്‌നര്‍. ലാലേട്ടനെ ഇങ്ങനെ കാണുമ്പോള്‍ ഒരുപാട് സന്തോഷം.’
‘അതിമനോഹരമായ ക്യാമറ, സിനിമയില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്ന രീതി ഇതെല്ലാം മികച്ചു നില്‍ക്കുന്നു. സംവിധായകനെന്ന നിലയില്‍ കഴിവു തെളിയിച്ച പൃഥ്വിക്ക് അഭിനന്ദനങ്ങള്‍.’–സൂര്യ പറഞ്ഞു.
surya about lucifer in facebook live
