മലയാളത്തിന്റെ മെഗാ സ്റ്റാറിനൊപ്പം നടിപ്പിൻ നായകൻ ; കാതൽ’ സെറ്റിലെത്തി സൂര്യ!
ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത് . ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കാതലിനുണ്ട്. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കാതലിന്റെ സെറ്റിലേക്ക് നടൻ സൂര്യ എത്തിയ വിവരമാണ് പുറത്തുവരുന്നത്.
ഇന്നാണ് കാതലിന്റെ ലൊക്കേഷനിലേക്ക് സൂര്യ എത്തിയത്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. മലയാളത്തിന്റെ മെഗാ സ്റ്റാറിനൊപ്പം നടിപ്പിൻ നായകൻ എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്ന സൂര്യയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതൽ. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കാതലിനുണ്ട്. ഇപ്പോഴിതാ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കാതലിന്റെ സെറ്റിലേക്ക് നടൻ സൂര്യ എത്തിയ വിവരമാണ് പുറത്തുവരുന്നത്.