Connect with us

ഈ പറയുന്ന മലയാളി പ്രേക്ഷകർ തന്നെയാണ് ദീപികയുടെയും ആലിയയുടെയും സിനിമകൾ കണ്ടും കയ്യടിക്കുന്നത്; മലയാളത്തിൽ ഒരാൾ ചെയ്താൽ അംഗീകരിക്കില്ല: സ്വാസിക പറയുന്നു !

Movies

ഈ പറയുന്ന മലയാളി പ്രേക്ഷകർ തന്നെയാണ് ദീപികയുടെയും ആലിയയുടെയും സിനിമകൾ കണ്ടും കയ്യടിക്കുന്നത്; മലയാളത്തിൽ ഒരാൾ ചെയ്താൽ അംഗീകരിക്കില്ല: സ്വാസിക പറയുന്നു !

ഈ പറയുന്ന മലയാളി പ്രേക്ഷകർ തന്നെയാണ് ദീപികയുടെയും ആലിയയുടെയും സിനിമകൾ കണ്ടും കയ്യടിക്കുന്നത്; മലയാളത്തിൽ ഒരാൾ ചെയ്താൽ അംഗീകരിക്കില്ല: സ്വാസിക പറയുന്നു !

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് സ്വാസിക. കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരമിപ്പോൾ. സിനിമയിലൂടെയാണ് സ്വാസിക അഭിനയത്തിലേക്ക് എത്തുന്നത്. എന്നാൽ താരമായി മാറിയത് ടെലിവിഷന്‍ പരമ്പരകളിലൂടെ ആയിരുന്നു. സൂപ്പര്‍ ഹിറ്റായ സീത എന്ന പരമ്പരയാണ് നടിയുടെ മിനിസ്ക്രീൻ കരിയറിൽ വഴിത്തിരിവായത്. സീരിയലിൽ സജീവമായിരിക്കെ തന്നെ സിനിമയിൽ നിന്നടക്കം മികച്ച അവസരങ്ങൾ സ്വാസികയെ തേടി എത്തുകയായിരുന്നു.

ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ് സ്വാസിക. സ്വാസിക അഭിനയിച്ച മൂന്ന് സിനിമകളാണ് ഇപ്പോൾ തിയേറ്ററുകളിൽ ഉള്ളത്. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം എന്നിവയാണ് ചിത്രങ്ങൾ. ഇതിൽ ചതുരത്തിൽ കേന്ദ്ര കഥാപാത്രമായാണ് സ്വാസിക എത്തുന്നത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയതും ഈ ചിത്രമാണ്.

സിദ്ധാർഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തുന്ന ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രമാണിത്. റോഷൻ മാത്യു, അലൻസിയർ എന്നിവരാണ് ആണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

ചിത്രത്തിലെ ഇറോട്ടിക് രംഗങ്ങൾ സിനിമയുടെ പോസ്റ്ററും ട്രെയിലറുകളും വന്നപ്പോൾ തന്നെ ചർച്ചയായി മാറിയിരുന്നു. വളരെ ബോൾഡായ കഥാപാത്രത്തെയാണ് ചിത്രത്തിൽ സ്വാസിക അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപാടിനെക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സ്വാസിക ഇതേക്കുറിച്ച് സംസാരിച്ചത്.

‘ദുർഗയുടെ ഉടൽ എന്ന സിനിമയിലെ പാട്ട് ഇറങ്ങിയപ്പോൾ മുതൽ ദുർഗയ്ക്ക് നേരെ സൈബർ ആക്രമങ്ങൾ വന്നിരുന്നു. ഞാൻ അപ്പോൾ മുതൽ വിചാരിക്കുന്നതാണ് എന്തിനാണ് ഇതിനെ ഇത്ര വലിയ കാര്യമാക്കുന്നതെന്നാണ്. അത് എനിക്ക് മനസിലാകുന്നില്ല. ഇത് പറയുന്ന മലയാളി പ്രേക്ഷകർ തന്നെയാണ് ദീപികയുടെ ഗഹരിയാൻ കണ്ടിട്ടും ആലിയയുടെ സിനിമകൾ കണ്ടും കയ്യടിക്കുന്നത്,’

‘അവർ ഭയങ്കര ആക്ട്രസാണ് അവരെപ്പോലെ ആവണം എന്നൊക്കെ പറയുന്ന ആളുകളിൽ അമ്പത് ശതമാനം ആളുകളും നമ്മൾ മലയാളികളാണ്. അങ്ങനെ ഇരിക്കുമ്പോൾ നമ്മുടെ മലയാളത്തിൽ നിന്നും ഒരാൾ അതുപോലെ ചെയ്യുമ്പോൾ അതിനെ അംഗീകരിക്കുകയല്ലേ വേണ്ടത്. അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്,’

ഈ സിനിമയിലേക്ക് വന്നപ്പോൾ തന്നെ ഇത്തരത്തിലെ കാര്യങ്ങൾ ഞാനും നേരിടേണ്ടി വരുമെന്ന് ആദ്യമേ അറിയാമായിരുന്നു. കാരണം ഞാൻ ഇതുവരെ ഇങ്ങനെ അഭിനയിക്കാത്തത് കൊണ്ട്, ഇവരിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല എന്നൊക്കെയുള്ള കമന്റുകൾ വരുമെന്ന് എനിക്ക് അറിയാമായിരുന്നു. എല്ലാവരും അത് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു,’

‘ആളുകളുടെ ചിന്താഗതിയിലാണ് മാറ്റം വരേണ്ടത്. അല്ലാതെ സിനിമയിലൂടെ പൊളിറ്റിക്കൽ കറക്ടനസ് മാത്രം കാണിച്ചതുകൊണ്ട് കാര്യമില്ല. ഞങ്ങളുടെ ചതുരത്തിലായാലും ദുർഗ ചെയ്ത സിനിമയിൽ ആയാലും കഥാപാത്രത്തിന് കഥയ്ക്ക് ആ രംഗം ആവശ്യമായിരുന്നു,’


ഇതൊന്നും കാണിച്ചില്ലെങ്കിലും ആളുകൾ പറയും ഇക്കാലത്തും ഇങ്ങനെയാണോ സിനിമ ചെയ്യുന്നത്. എന്ത് മേക്കിങ്ങാണ് എന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തും. ഇപ്പോൾ ആളുകൾ കൂടുതലായ് വിദേശ സിനിമകൾ കാണുന്നത് കൊണ്ട് എല്ലാവർക്കും സിനിമയെക്കുറിച്ച് നല്ല ധാരണ ഉണ്ട്. അതുകൊണ്ട് കൂടിയാണ് മലയാളത്തിൽ ഇത്തരം സിനിമകൾ സംവിധായകർ ചെയ്യുന്നത്.

മാറ്റങ്ങൾ വന്നില്ലെങ്കിൽ മലയാള സിനിമ അന്നും ഇന്നും ഒരുപോലെ ആവില്ലേ. മറ്റു സിനിമകൾ എല്ലാം മലയാളത്തിന് മുമ്പേ മാറി കഴിഞ്ഞു. അതുകൊണ്ട് ഇനി എങ്കിലും വരുന്ന മാറ്റത്തെ അഭിനന്ദിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. നടി അങ്ങനെ ചെയ്തു അതുമാത്രം മോശം എന്ന് പറഞ്ഞ് ഇരിക്കാൻ പറ്റുമോ. നടി ചെയ്താൽ അവർ മോശം, നടൻ അങ്ങനെ ചെയ്താൽ ഓക്കെ ഫൈൻ എന്നാണ് ചിന്ത. അത്തരം ചിന്തകൾ മലയാളികൾ എന്ന് മാറ്റുന്നുവോ അന്ന് കുറേ കൂടി നല്ല സിനിമകൾ ഇവിടെ സംഭവിക്കും,’ സ്വാസിക പറഞ്ഞു.

More in Movies

Trending

Recent

To Top