Malayalam
‘സൂരരൈ പോട്ര്’ ആമസോണ്‍ പ്രൈമില്‍; റിലീസ് തിയതി പുറത്ത് വിട്ടു
‘സൂരരൈ പോട്ര്’ ആമസോണ്‍ പ്രൈമില്‍; റിലീസ് തിയതി പുറത്ത് വിട്ടു
Published on
സൂര്യ നായകനാകുന്ന ‘സൂരരൈ പോട്ര്’ ചിത്രവും ഒടിടി റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ 30-ന് ആണ് റിലീസ് ചെയ്യുന്നത്. സൂര്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സുധ കൊങ്കരയുടെ യുടെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി അപര്‍ണ ബാലമുരളിയാണ് നായിക.
മാധവന് നായകനായ ‘ഇരുതി സുട്രു’വിന് ശേഷം സുധ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂരരൈ പോട്ര്. എയര്‍ ഡെക്കാണ് ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി. ആര് ഗോപിനാഥിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായിക സുധ കൊങ്കരയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.
ഒടിടി റിലീസിന്റെ പേരില്‍ തമിഴ് സിനിമാ സംഘടനകളും തിയേറ്ററുടമകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുമ്പോഴാണ് സൂര്യയുടെ ചിത്രവും ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നത്
Continue Reading
Related Topics:Surya
