Actor
‘സർഫിര കോമ്പോ’; രണ്ട് സമൂസയും ഒരു ചായയും ഫ്രീയായി തരാം; അക്ഷയ് കുമാറിന്റെ ‘സർഫിര’ കാണാൻ പുതിയ പരിപാടിയുമായി നിർമ്മാതാക്കൾ!
‘സർഫിര കോമ്പോ’; രണ്ട് സമൂസയും ഒരു ചായയും ഫ്രീയായി തരാം; അക്ഷയ് കുമാറിന്റെ ‘സർഫിര’ കാണാൻ പുതിയ പരിപാടിയുമായി നിർമ്മാതാക്കൾ!
നിരവധ ആരാധകരുള്ള താരമാണ് അക്ഷയ് കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു താരത്തിന്റെ പുതിയ ചിത്രം ‘സർഫിര’ പുറത്തെത്തിയത്. എന്നാൽ തിയേറ്ററുകളിൽ പരാജയമായിക്കൊണ്ടിരിക്കുകയാണ് ചിത്രം.
സിനിമ കാണാൻ തിയേറ്ററിലേയ്ക്ക് ആളുകൾ കയറുന്നില്ലെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ സമൂസയും ചായയും ഫ്രീ തരാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ സർഫിര കാണാൻ ആളുകൾ എത്താതായതോടെയാണ് നിർമ്മാതാക്കളുടെ പുതിയ പ്രഖ്യാപനം.
മൾട്ടിപ്ലക്‌സ് ശൃംഖലയായ ഐനോക്‌സ് മൂവീസിന്റെ ഒഫീഷ്യൽ എക്‌സ് പേജിലാണ് രണ്ട് സമൂസയും ഒരു ചായയും ‘സർഫിര കോമ്പോ’ എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് മാത്രമല്ല ഓഫർ, ചിത്രത്തിന്റെ ഒരു മെർച്വന്റെസ് സൗജന്യമായി ലഭിക്കുകയും ചെയ്യും. സർഫിരയുടെ ഒരു ലഗേജ് ടാഗാണ് ഫ്രീയായി ലഭിക്കുക.
നിരവധി ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ സുധ കൊങ്കര ചിത്രം സൂരരൈ പോട്രുവിന്റെ ഹിന്ദി റീമേക്കാണ് സർഫിര. ചിത്രത്തിൽ പരേഷ് റാവൽ, രാധിക മദൻ, സീമ ബിശ്വാസ് എന്നിവർക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തിൽ എത്തുന്നുണ്ട്. അബണ്ഡൻഷ്യ എന്റർടെയ്ൻമെന്റ്, 2ഡി എന്റർടെയ്ൻമെന്റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
100 കോടിക്ക് അടുത്ത് ബജറ്റിൽ ഒരുക്കിയ ചിത്രം, ഓപ്പണിങ് ദിനത്തിൽ 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്സ് ഓഫീസിൽ നിന്നും നേടാനായിട്ടുള്ളത്. കഴിഞ്ഞ 15 വർഷത്തിനിടെ ഒരു അക്ഷയ് കുമാർ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കളക്ഷനാണിത്. സർഫിരയ്ക്ക് മുമ്പ് തിയേറ്ററിലെത്തിയ ‘ബഡേ മിയാൻ ഛോട്ടെ മിയാൻ’ വൻ പരാജയമായി മാറിയിരുന്നു.
350 കോടി മുതൽ മുടക്കിൽ എത്തിയ ചിത്രം ആദ്യ ദിനം 16 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. 59 കോടി രൂപ മാത്രമാണ് സിനിമയുടെ ആജീവനാന്ത കളക്ഷൻ. പിന്നാലെ സിനിമയുടെ നിർമ്മാതാവ് കടക്കെണിയിൽ ആവുകയും ചെയ്തത് അന്ന്ഏ റെ വാർത്തയായിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രങ്ങളെല്ലാം തകർന്നടിയുന്ന നിലയിലേയ്ക്കാണ് നടൻ അക്ഷയ് കുമാറിന്റെ കരിയർ ഗ്രാഫ് പൊയ്ക്കൊണ്ടിരിക്കുന്നത്. കൊവിഡിന് ശേഷം ഇതുവരെ അഭിനയിച്ച ഒമ്പത് ചിത്രങ്ങളിൽ വിജയം കണ്ടത് രണ്ടെണ്ണം മാത്രമാണ്. ബാക്കി ഏഴും പരാജയങ്ങളായിരുന്നു.
