Malayalam
പരാജയം ഏറ്റുവാങ്ങി, ഇനി സിനിമയിൽ സജീവമാകും; വരുന്നത് സൂപ്പർഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗം !
പരാജയം ഏറ്റുവാങ്ങി, ഇനി സിനിമയിൽ സജീവമാകും; വരുന്നത് സൂപ്പർഹിറ്റ് സിനിമകളുടെ രണ്ടാം ഭാഗം !
എൻ.ഡി.എ സ്ഥാനാർത്ഥിയായി തൃശ്ശൂർ മണ്ഡലത്തിൽ മത്സരിച്ച് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് സുരേഷ് ഗോപിക്ക്. ഇനി അദ്ദേഹം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യനാണ് സുരേഷ് ഗോപിയെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. 14 വർഷങ്ങൾക്ക് ശേഷം സൂപ്പർതാര ജോഡികളായ സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. യുവനടി നസ്രിയ നസീമും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുമെന്ന് സൂചനയുണ്ട്.
കൂടാതെ നിരവധി പ്രൊജെക്ടുകളാണ് സുരേഷ് ഗോപിയെ കാത്തിരിക്കുന്നത്. രഞ്ജി പണിക്കരുടെ ഭരത് ചന്ദ്രൻ ഐപിഎസ് അടുത്ത ഭാഗവും ലേലം രണ്ടാം ഭാഗവും വരുന്നുണ്ട്. എ.കെ സാജനും ഷാജി കൈലാസും ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗം ഒരുക്കുന്നുണ്ട്. അതിനൊപ്പം ബോബി സഞ്ജയ് ടീം ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമുണ്ട്. മറ്റൊരു ടീം ബിഗ് ബജറ്റ് ചിത്രവുമായി കാത്തുനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഓരോ സിനിമയായി ചെയ്തു തീർത്ത് സിനിമാ മേഖലയിൽ സജീവമാകാനൊരുങ്ങുകയാണ് സൂപ്പർതാരം സുരേഷ് ഗോപി.
sureshgopi new filims
