Malayalam Breaking News
ആകെ പെട്ട അവസ്ഥ ! ഫിനാൻസറും പറ്റിച്ചു – സുരേഷ് കുമാർ
ആകെ പെട്ട അവസ്ഥ ! ഫിനാൻസറും പറ്റിച്ചു – സുരേഷ് കുമാർ
By
സിനിമയെ പ്രണയിച്ച വ്യക്തിയാണ് നിർമാതാവ് സുരേഷ് കുമാർ . ഭാര്യയും മക്കളുമൊക്കെ സിനിമയിലുള്ള സിനിമ കുടുംബത്തിലെ നാഥനാണ് സുരേഷ് കുമാർ . സിനിമ ജീവിതം നാല്പതു വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് പറയുകയാണ് സുരേഷ് കുമാർ . ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് കുമാർ സിനിമ ജീവിതം വെളിപ്പെടുത്തിയത് .
അശോക് കുമാര്‍ പ്രിയന്റെ തിരക്കഥയില്‍ ലാലിനെ നായകനാക്കി ഒരുക്കുന്ന തമിഴ് സിനിമ ‘കരയെ തൊടാെത അലൈകള്‍’ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. അവസാനം കര തൊട്ടതുമില്ല, ഞങ്ങള്‍ വെള്ളത്തിലാകുകയും ചെയ്തു. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…’അന്നെനിക്ക് 20 വയസ്സാണ്. ആകെ പെട്ട അവസ്ഥ. മദ്രാസില്‍ തന്നെ നില്‍ക്കുകയാണ്. അതിനിടെ ഒരു ഫിനാന്‍സറും എന്നെ പറ്റിച്ചു. അയാള്‍ ലൊക്കേഷന്‍ കാണാന്‍ എന്നെയും കൊണ്ടു പോയ കാര്‍ അപകടത്തിലായി. അതോടെ ഞാന്‍ അമ്മയെ വിളിച്ചു. ഭയങ്കര കരച്ചിലായിരുന്നു. എന്റെ ഒരു അ മ്മാവന്‍ മദ്രാസിലുണ്ട്. അമ്മ അദ്ദേഹത്തെ വിളിച്ചു പറഞ്ഞു, ‘സിനിമയും വേണ്ട, ഒന്നും വേണ്ട, അവനെ ഉടന്‍ നാട്ടിലേക്കു വിട്ടാല്‍ മതി…’
‘നാട്ടിലെത്തെത്തി അച്ഛനേയും അമ്മയേയും കണ്ടതും ഞാന്‍ വീണ്ടും കരച്ചിലായി. അപ്പോ അച്ഛന് പറഞ്ഞു, ‘ നീ എന്തിനാടാ കിടന്നു കരയുന്നത്? കാശു പോയാല്‍ പോകും. അതു പിന്നെയും ഉണ്ടാക്കാം. ആദ്യം നീ ബി.കോം പഠിച്ച് പൂര്‍ത്തിയാക്ക്. അതു കഴിഞ്ഞ് സിനിമയിലേക്കു വരാം.’ ആ വാക്കുകള്‍ എനിക്കു നല്കിയ ആത്മവിശ്വാസം ചെറുതല്ല. ലാലിനെ നായകനാക്കി നിര്‍മിച്ച ‘പൂച്ചക്കൊരു മുക്കൂത്തി’ യാണ് നിര്‍മാതാവ് എന്ന നിലയില്‍ എന്നെ രക്ഷപ്പെടുത്തിയത്’ .
suresh kumar about film career
